കണ്ണൂർ : സമയത്തർക്കവുമായി ബന്ധപ്പെട്ട് ആർ ടി ഒയെ ഉപരോധിച്ച സംഭവത്തിലും ആർ ടി ഓഫീസിൽ ബഹളം വെച്ച് കൃത്യനിർവഹണം തടസപ്പെടുത്തിയതിനും ബസുടമകൾക്കെതിരെ പോലീസ് കേസെടുത്തു. ആർ ടി ഓ കെ എം ഉമ്മറിന്റെ പരാതിയിലാണ് കണ്ടാലറിയാവുന്ന അൻപതോളം ബസുടമകൾക്കെതിരെ ടൗൺ പോലീസ് കേസ് എടുത്തത്. സമയ നിർണയ പ്രശ്നവുമായി ബന്ധപ്പെട്ട് ഓഫീസിലെത്തിയ ബസുടമകൾ തന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും ബഹളമുണ്ടാക്കുകയും ചെയ്തു എന്നാണ് ആർ ടി ഓ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നത്.
ഒരേ റൂട്ടിൽ ഒന്നിലധികം ബസുകൾക്ക് ഒന്നും രണ്ടും മിനിറ്റുകളുടെ വ്യത്യാസത്തിൽ താത്കാലിക പെര്മിറ്റു നൽകുകയും ഒരു ബസിനു സ്ഥിരം പെര്മിറ്റു നല്കിയതുമാണ് യോഗത്തിനെത്തിയ ബസുടമകൾ ചോദ്യം ചെയ്തത്.
എന്നാൽ ആർ ടി ഓഫീസിലെ ജീവനക്കാർ കൈയേറ്റം ചെയ്തെന്നാരോപിച്ച് നൽകിയ പരാതിയിൽ ടൗൺ പോലീസ് കേസെടുക്കാത്തതിൽ ബസുടമകൾ പ്രതിഷേധം അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് ആർ ടി ഓഫീസിലേക്ക് ഈ മാസം 21 നു മാർച്ച് നടത്താനുള്ള തീരുമാനത്തിലാണ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ.