Kerala

ജീൻ പോൾ ലാലിനെതിരായ പരാതിയിൽ കഴമ്പുണ്ടെന്ന് പോലീസ്

keralanews case against jean paul lal

കൊച്ചി:അശ്ലീല ചുവയോടെ സംസാരിച്ചു എന്ന പരാതിക്കു പിന്നാലെ തനിക്കു പകരം ഡ്യൂപ്പിനെ ഉപയോഗിച്ചു എന്ന നടിയുടെ പരാതിയിൽ കഴമ്പുണ്ടെന്ന് പോലീസ്.ഹണി ബീ 2 എന്ന സിനിമയുടെ സംവിധായകൻ ജീൻ പോൾ ലാലിനെതിരെയാണ് നടി പരാതി നൽകിയിരിക്കുന്നത്.സിനിമയുടെ സി.ഡി ശാസ്ത്രീയ പരിശാധനയ്ക്കു വിധേയമാക്കിയപ്പോഴാണ് ബോഡി ഡബിൾ ഉപയോഗിച്ചു  എന്ന പരാതിയിൽ കഴമ്പുണ്ടെന്ന് മനസിലായത്.ബോഡി ഡബിൾ ഉപയോഗിക്കുന്നതിന്റെ നിയമവശം പരിശോധിച്ച ശേഷമാകും തുടർ നടപടിയെന്ന് പോലീസ് അറിയിച്ചു.ഇതിന്റെ ഭാഗമായി സിനിമയുടെ മേക്കപ്പ് മാനെ പോലീസ് കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്തു.വഞ്ചനയ്ക്കും ലൈംഗികചുവയോടെ സംസാരിച്ചതിനുമാണ് ജീൻ പോൾ ലാലിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.ന്യൂ ജനറേഷൻ സിനിമയിലെ ശ്രദ്ധേയരായ ശ്രീനാഥ് ഭാസി,ടെക്‌നീഷ്യന്മാരായ അനൂപ്,അനിരുദ്ധ് എന്നിവരാണ് കേസിലെ മറ്റു പ്രതികൾ.

Previous ArticleNext Article