Kerala

ചികിത്സ നിഷേധിച്ച രോഗി ആംബുലന്‍സില്‍ മരിച്ചു; ആശുപത്രികള്‍ക്കെതിരെ കേസ്

keralanews case against hospitals which denied treatment

തിരുവനന്തപുരം:ചികിത്സ നിഷേധിച്ചതിനെ തുടർന്ന് വാഹനാപകടത്തിൽപെട്ട തമിഴ്‍നാട് സ്വദേശി മരിച്ച സംഭവത്തിൽ കൊല്ലം മെഡിസിറ്റി ആശുപത്രിക്കെതിരെ കൊട്ടിയം പോലീസ് കേസെടുത്തു.കൊല്ലത്തെ രണ്ട് സ്വകാര്യ ആശുപത്രിയും തിരുവനന്തപുരം മെഡിക്കല്‍ കോളജും ഇയാള്‍ക്ക് ചികിത്സ നിഷേധിക്കുകയായിരുന്നു. കൂട്ടിരിക്കാന്‍ ആളില്ലെന്ന് പറഞ്ഞാണ് ആശുപത്രികളി‌ല്‍ നിന്ന് മുരുകനെ മടക്കി അയച്ചത്.അസീസിയ മെഡിക്കല്‍ കോളജ്, കിംസ് ആശുപത്രി, തിരുവനന്തപുരം മെഡിക്കല്‍ കോളജ്, എസ് യു ടി എന്നിവിടങ്ങളില്‍ പൊലീസ് പരിശോധന നടത്തുന്നു. ആശുപത്രികളുടെ ഭാഗത്ത് നിന്ന് എന്തെങ്കിലും പാകപ്പിഴകള്‍ സംഭവിച്ചിട്ടുണ്ടോ എന്നാണ് പരിശോധിക്കുന്നത്.അപകടത്തിപെട്ടയാളെ ആശുപത്രിയിലെത്തിച്ച ആംബുലൻസ് ഡ്രൈവറുടെ മൊഴി പോലീസ് രേഖപ്പെടുത്തി.കൂടാതെ ആശുപത്രിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്റ്ററുടെയും നഴ്‌സുമാരുടെയും മൊഴിയും ഉടൻ രേഖപ്പെടുത്തും.സംഭവത്തിൽ ആശുപത്രി അധികൃതർക്ക് വീഴ്ചയുണ്ടായെന്നാണ് പോലീസിന്റെ വിലയിരുത്തൽ.

Previous ArticleNext Article