Kerala, News

തനിക്കെതിരെ വ്യാജ പ്രചാരണം നടക്കുന്നുവെന്ന് കാണിച്ച് ഇന്ത്യൻ സൂപ്പർലീഗ് ചെന്നൈയിൻ എഫ്‌സി താരം സി.കെ വിനീത് പൊലീസിന് പരാതി നൽകി

keralanews c k vineeth filed a petition before the police alleging abuse via social media

എറണാകുളം:സമൂഹമാധ്യമങ്ങളിലൂടെ തനിക്കെതിരെ വ്യാജ പ്രചാരണം നടക്കുന്നുവെന്ന് കാണിച്ച് ഇന്ത്യൻ സൂപ്പർലീഗ് ചെന്നൈയിൻ എഫ്‌സി താരം സി.കെ വിനീത് പൊലീസിന് പരാതി നൽകി.എറണാകുളം സിറ്റി പോലീസ് കമ്മീഷണർക്കാണ് പരാതി നൽകിയിരിക്കുന്നത്. വെള്ളിയാഴ്ച കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിനിടെ ഒരു ബോൾ ബോയിയോട് താൻ അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ച് തനിക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ വ്യാജപ്രചരണം നടക്കുന്നതായി വിനീത് നൽകിയ പരാതിയിൽ പറയുന്നു. താന്‍ ബോള്‍ ബോയിയോട് അപമര്യാദയായി പെരുമാറിയിട്ടില്ല. ബോള്‍ പുറത്തേയക്ക് പോയ സമയത്ത് അതു നോക്കി നിന്ന കുട്ടിയെ ശബദ്ം കൂട്ടി വിളിക്കുകയാണ് ചെയ്തത്. സ്‌റ്റേഡിയത്തിലെ ആരവം കാരണം കേള്‍ക്കാന്‍ പറ്റാതിരുന്നതിനെ തുടര്‍ന്നാണ് താന്‍ ശബ്ദം കൂട്ടി വിളിച്ചത്.അല്ലാതെ താന്‍ ആ കുട്ടിയോട് ഒന്നും പറഞ്ഞിട്ടില്ല.പൊതുജനമധ്യത്തില്‍ അവഹേളിക്കുവാനുദ്ദേശിച്ച്‌ വോയ്സ് ക്ലിപ്പ് ഉള്‍പ്പെടെ പോസ്റ്റുകളിലൂടെ ഫേസ്ബുക്ക്, വാട്ട്‌സ്‌ആപ്പ് തുടങ്ങിയവയില്‍ ചില തത്പ്പരകക്ഷികള്‍ ഇത് പ്രചരിപ്പിക്കുകയാണ്. വിഷയത്തില്‍ അടിയന്തിര ഇടപെടല്‍ വേണമന്നാണ് ആവശ്യം. വോയ്‌സ് ക്ലിപ്പുകളടക്കമുള്ള ഡിജിറ്റല്‍ തെളിവുകളും വിനീത് കമ്മീഷണര്‍ക്ക് സമര്‍പിച്ചു.സംഭവത്തിനു പിന്നിൽ കേരളാ ബ്ലാസ്റ്റേഴ്സിന്റെ ആരാധകരുടെ വാട്സ്ആപ് കൂട്ടായ്മയായ ‘മഞ്ഞപ്പട’ ആണെന്ന് വ്യക്തമായിട്ടുണ്ടെന്നും ‘മഞ്ഞപ്പട എക്സിക്യൂട്ടീവ്സ്’ എന്ന വാട്സ്ആപ് കൂട്ടായ്മയുടെ അഡ്മിനും സംഘടനയുടെ എറണാകുളം ജില്ലാ അധ്യക്ഷനുമായ പ്രഭുവിനെ കുറിച്ച് ഒരു വോയിസ് ക്ലിപ്പിൽ പരാമർശിക്കുന്നുണ്ടെന്നും വിനീത് പരാതിയിൽ പറയുന്നു.

Previous ArticleNext Article