Kerala, News

കലാഭവന്‍ മണിയുടെ മരണം കൊലപാതകമല്ലെന്ന് സിബിഐ റിപ്പോര്‍ട്ട്

keralanews c b i report that the death of kalabhavan mani is not murder

തൃശൂർ:കലാഭവന്‍ മണിയുടെ മരണം കൊലപാതകമല്ലെന്ന് സിബിഐ റിപ്പോര്‍ട്ട്.മരണ കാരണം തുടര്‍ച്ചയായ മദ്യപാനം മൂലമുണ്ടായ കരള്‍ രോഗമാണെന്നും വയറ്റില്‍ കണ്ടെത്തിയ വിഷാംശം മദ്യത്തില്‍ നിന്നുള്ളതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.പോണ്ടിച്ചേരിയിലെ ജിപ്‌മെറിലെ വിദഗ്ധ സംഘമാണ് സി.ബി.ഐക്ക് റിപ്പോര്‍ട്ട് നല്‍കിയത്.മണിയുടെ മരണം കരള്‍ രോഗം മൂലമുള്ള മരണമെന്നായിരുന്നു പ്രാഥമിക വിലയിരുത്തലെങ്കിലും ദുരൂഹതകളും വിവാദങ്ങളും ഉയര്‍ന്നിരുന്നു.മരണം കൊലപാതകമാണെന്ന ആരോപണവുമായി മണിയുടെ സഹോദരന്‍ അടക്കമുള്ള ബന്ധുക്കളും രംഗത്തെത്തിയിരുന്നു.മണിയുടെ ശരീരത്തില്‍ വിഷമദ്യത്തിന്റെ അംശം സ്ഥിരീകരിച്ചിരുന്നു. ഹൈദരാബാദ് ഫോറന്‍സിക് ലബോറട്ടറിയില്‍ നടന്ന പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. മിഥൈല്‍ ആല്‍ക്കഹോളിന്റെ സാന്നിധ്യമാണ് സ്ഥിരീകരിച്ചിരുന്നത്. എന്നാല്‍ കീടനാശിനിയുടെ സാന്നിധ്യം ശരീരത്തില്‍ ഇല്ലെന്നതാണ് അന്നും കണ്ടെത്തിയത്.2016 മാര്‍ച്ച്‌ ആറാം തീയ്യതി കൊച്ചിയിലെ ആശുപത്രിയില്‍ വെച്ചാണ് കലാഭവന്‍ മണി മരിക്കുന്നത്. ചാലക്കുടി പുഴയോരത്തെ മണിയുടെ വിശ്രമകേന്ദ്രത്തില്‍ നിന്നും അബോധാവസ്ഥയിലാണ് മണിയെ സുഹൃത്തുക്കളും സഹായികളും ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചത്. തുടക്കം മുതല്‍ തന്നെ മണിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന നിലപാടിയിലായിരുന്നു ബന്ധുക്കള്‍. മണിയുടെ ശരീരത്തില്‍ കീടനാശിനിയുടെയും വ്യാജമദ്യത്തിന്റെയും സാന്നിധ്യം കണ്ടെത്തിയതായുള്ള റിപ്പോര്‍ട്ടുകളും വന്നിരുന്നു.

Previous ArticleNext Article