India, Kerala, News

കേരളത്തില്‍ അഞ്ച് നിയമസഭ മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് ഒക്ടോബര്‍ 21 ന്

keralanews by elections will be held on october 21st in the five assembly constituencies of kerala
തിരുവനന്തപുരം:കേരളത്തിലെ അഞ്ച് നിയമസഭ മണ്ഡലങ്ങളില്‍ ഒക്ടോബര്‍ 21 ന് ഉപതെരഞ്ഞെടുപ്പ് നടക്കും.വട്ടിയൂര്‍ക്കാവ്, കോന്നി, അരൂര്‍, എറണാകളും, മഞ്ചേശ്വരം മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ്.കെ. മുരളധീരന്‍, അടൂര്‍ പ്രകാശ്, എ.എം ആരിഫ്, ഹൈബി ഈഡന്‍ എന്നിവര്‍ എം.പിമാരായി വിജയച്ചതോടെയാണ് വട്ടിയൂര്‍ക്കാവ്, കോന്നി, അരൂര്‍, എറണാകുളം മണ്ഡലങ്ങളില്‍ ഒഴിവു വന്നത്. പി.ബി അബ്ദുറസാഖിന്‍റെ മരണത്തോടെയാണ് മഞ്ചേശ്വരം സീറ്റില്‍ ഉപതെരഞ്ഞെടുപ്പ് വന്നത്.ആരിഫിന്‍റെ അരൂരൊഴികെ നാലും യുഡിഎഫിന്‍റെ സീറ്റിങ് മണ്ഡലങ്ങളാണ്.അത് കൊണ്ടു തന്നെ ഈ തെരഞ്ഞെടുപ്പ് എൽഡിഎഫിനും യുഡിഎഫിനും നിർണായകമാണ്.വട്ടിയൂര്‍ക്കാവ്, മഞ്ചേശ്വരം മണ്ഡലങ്ങളില്‍ ബി.ജെ.പിയും പ്രധാന ഘടകമാകും.നിയമസഭായിലെ അംഗബലം ഒന്നില്‍ നിന്ന് വര്‍ധിപ്പിക്കാനാകും ബി.ജെ.പിയുടെ ശ്രമം. ഒക്ടോബര്‍ 24 നാണ് വോട്ടെണ്ണല്‍.
മഹാരാഷ്ട്ര, ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പ് തിയതികളും ഇലക്ഷന്‍ കമ്മീഷന്‍ പ്രഖ്യാപിച്ചിട്ടുണ്ട്.  ദൽഹിയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറയാണ് തീയതികള്‍ പ്രഖ്യാപിച്ചത്. രണ്ടുസംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളും ഒക്ടോബര്‍ 21ന് നടക്കും. വോട്ടെണ്ണല്‍ 24ന്. ഹരിയാനയിലെയും മഹാരാഷ്ട്രയിലെയും തിരഞ്ഞെടുപ്പുകള്‍ ഒറ്റഘട്ടമായാണ് നടക്കുക. സെപ്റ്റംബര്‍ 27ന് വിജ്ഞാപനം പുറത്തിറങ്ങും. ഒക്ടോബര്‍ നാലുമുതല്‍ പത്രിക സമര്‍പ്പിക്കാം. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയതി ഒക്ടോബര്‍ ഏഴ്. നവംബര്‍ രണ്ടിനാണ് ഹരിയാന നിയമഭയുടെ കാലാവധി അവസാനിക്കുന്നത്. മഹാരാഷ്ട്രയുടേത് നവംബര്‍ ഒമ്പതിനും.
Previous ArticleNext Article