
കണ്ണൂർ: ജില്ലയിലെ സ്വകാര്യ ബസ് തൊഴിലാളികൾ രണ്ടു ദിവസമായി നടത്തി വന്ന അനിശ്ചിതകാല പണിമുടക്ക് പിൻവലിച്ചു. വെള്ളിയാഴ്ച ജില്ലാ കളക്ടർ മിർ മുഹമ്മദലിയും എസ് പി ശിവ വിക്രവും നടത്തിയ ചർച്ചയിലാണ് സമരം അവസാനിപ്പിച്ചത്. സമരം അവസാനിപ്പിച്ചതിനെ തുടർന്ന് രാത്രി തന്നെ ചില ബസുകൾ സർവീസ് നടത്തി. തൊഴിലാളികൾ മുന്നോട്ട് വെച്ച ആവശ്യങ്ങളിൽ ബോണസ് മാത്രം അനുവദിച്ചാണ് സമരം ഒത്തു ഒത്തുതീർപ്പായത്.