
തലശ്ശേരി:മുഴപ്പിലങ്ങാട് റെയിൽവേ മേൽപ്പാലത്തിന് സമീപം നിയന്ത്രണം വിട്ട ബസ് കടയിലേക്ക് പാഞ്ഞുകയറി പതിനേഴു പേർക്ക് പരിക്കേറ്റു.ഇന്നലെ വൈകുന്നേരം നാലുമണിയോടയായിരുന്നു സംഭവം.ചക്കരക്കല്ലിൽ നിന്നും എടക്കാട് വഴി തലശ്ശേരിയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസാണ് അപകടത്തിപ്പെട്ടത്.അപകടത്തിൽ മൂന്നു കടകളുടെ മുൻഭാഗം പൂർണ്ണമായും തകർന്നു.മഴയായതിനാൽ കടയുടെ പുറത്തു ആളില്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവായതായി നാട്ടുകാർ പറഞ്ഞു.പരിക്കേറ്റവർ മുഴുവൻ ബസ് യാത്രക്കാരാണ്. ഇവരെ തലശ്ശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ആരുടെയും പരിക്ക് ഗുരുതരമല്ല.