Kerala

ചാ​ണോ​ക്കു​ണ്ട് പാ​ല​ത്തി​ൽ ബ​സും ലോ​റി​യും കൂട്ടിയിടിച്ച് പാ​ലം ത​ക​ർ​ന്നു

keralanews bus and car collided in chanokkund bridge alakode
ആലക്കോട്: ചാണോക്കുണ്ട് പാലത്തിൽ ബസും ലോറിയും കൂട്ടിയിടിച്ചതിനെത്തുടർന്ന് പാലം അപകടാവസ്ഥയിൽ. ഇന്നലെ വൈകുന്നേരമാണ് തളിപ്പറമ്പ് ഭാഗത്ത് നിന്നും ആലക്കോട് മണക്കടവിലേക്കു പോവുകയായിരുന്ന ഷിയ ബസും ലോറിയും കൂട്ടിയിടിച്ചത്.ഒരു വാഹനത്തിനു കഷ്ടിച്ചു കടന്നു പോകാവുന്ന വീതിയേ പാലത്തിനുള്ളൂ. അതു കൊണ്ടു തന്നെ ഏതെങ്കിലും ഒരു വശത്തു നിന്നുള്ള വാഹനം കടന്നു പോയ ശേഷമേ മറുഭാഗത്തെ വാഹനം പാലത്തിലേക്കു പ്രവേശിക്കാറുള്ളൂ. ഇന്നലെ പാലത്തിന്‍റെ പകുതിഭാഗത്തെത്തിയെ ലോറിയെ ശ്രദ്ധിക്കാതെ ബസ് ഡ്രൈവർ ബസ് പാലത്തിലേക്ക് ഓടിച്ചു കയറ്റിയതാണ് അപകടത്തിലേക്കു നയിച്ചതെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.ബസ് പാലത്തിന്‍റെ കൈവരികൾ പകുതിയോളം ഇടിച്ചുതകർത്തു. കൈവരികളിൽ തങ്ങിയാണ് ബസ് നിന്നത്. മുൻഭാഗത്തെ ടയറടക്കം കൈവരികൾ തകർത്ത് പുഴയിലേക്ക് ഇറങ്ങിയിരുന്നു. നിറയെ യാത്രക്കാരുമായി വന്ന ബസ് വൻ അപകടത്തിൽ നിന്നും അദ്ഭുതകരമായാണ് രക്ഷപ്പെട്ടത്.അറുപതിലധികം വർഷത്തെ പഴക്കമുള്ള ചാണോക്കുണ്ട് പാലത്തിൽ അപകടങ്ങൾ തുടർക്കഥയായി മാറിയിരിക്കുകയാണ്. കഴിഞ്ഞ ഒരുമാസത്തിനിടെ തന്നെ നിരവധി അപകടങ്ങളാണ് ഇവിടെ നടന്നത്.കാലപ്പഴക്കം മൂലം തകർന്നുതുടങ്ങിയ പാലം പുനർനിർമിക്കാൻ പല നിവേദനങ്ങളും നാട്ടുകാർ നൽകിയെങ്കിലും ഒരു നടപടിയും ഉണ്ടായിട്ടില്ല.ശക്തമായ സമര പരിപാടികൾക്ക് നേതൃത്വം നൽകാൻ ഒരുങ്ങുകയാണ് ജനങ്ങൾ.പുതിയ പാലം വരാതെ പിന്നോട്ടില്ലെന്ന നിലപാടിലാണ് നാട്ടുകാർ.
Previous ArticleNext Article