തിരുവനന്തപുരം: ക്ഷേമ പെന്‍ഷനുകള്‍ വര്‍ധിപ്പിച്ചും ജീവിത ശൈലീ രോഗങ്ങള്‍ക്ക് സൗജന്യ ചികിത്സ വാഗ്ദാനചെയ്തും ധനമന്ത്രി തോമസ് ഐസക് ബജറ്റിനെ ജനകീയമാക്കി. വിദ്യാഭ്യാസം, ആരോഗ്യം, അടിസ്ഥാന സൗകര്യവികസനം തുടങ്ങിയ മേഖലകളില്‍ ബജറ്റ് കൂടുതൽ ജനകീയമായി. കെഎസ്ഇബി വൈദ്യുതി വൈദ്യുതി ശൃംഖലയ്ക്ക് പകരമായി നിർമിക്കുന്ന ഒപ്റ്റിക് ഫൈബര്‍ പാതവഴി എല്ലാവര്‍ക്കും ചുരുങ്ങിയ ചെലവില്‍ ഇന്റര്‍നെറ്റ് ലഭ്യമാക്കും. അതിനിടെ ബജറ്റ് സോഷ്യല്‍ മീഡിയയില്‍ ചോര്‍ന്നെന്ന് ആരോപിച്ച് അവതരണത്തിനിടെ പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. തുടര്‍ന്ന് ബജറ്റ് അവതരണം തടസ്സപ്പെട്ടു.വീണ്ടും ബജറ്റ് അവതരണം തുടങ്ങിയതോടെ പ്രതിപക്ഷം സഭയുടെ നടുത്തളത്തില്‍ ഇറങ്ങുകയും സഭ ബഹിഷ്‌കരിക്കുകയും ചെയ്തു.
Kerala
ബജറ്റിൽ ജനക്ഷേമത്തിനു ഊന്നൽ
Previous Articleബജറ്റ് ഹൈലൈറ്സ്