ആഗ്ര:ബോംബ് ഭീഷണിയെ തുടർന്ന് താജ്മഹല്‍ താല്‍ക്കാലികമായി അടച്ചു.ഇന്ന് രാവിലെ 10.30നാണ് ഉത്തര്‍ പ്രദേശ് പൊലീസിന് അജ്ഞാത ഫോണ്‍ സന്ദേശമെത്തിയത്. താജ്മഹലില്‍ ബോംബ് വച്ചിട്ടുണ്ടെന്ന സന്ദേശം പോലീസ് കണ്‍ട്രോള്‍ റൂമിലാണ് ലഭിച്ചത്. അജ്ഞാതനായ വ്യക്തി താജ്മഹല്‍ പരിസരത്ത് ബോംബ് വെച്ചിട്ടുണ്ടെന്നും ഉടന്‍ തന്നെ പൊട്ടുമെന്നും അറിയിക്കുകയായിരുന്നു.ഉടന്‍ തന്നെ ഇക്കാര്യം പൊലീസ് താജ്മഹലിലെ സുരക്ഷ ഉദ്യോഗസ്ഥരെ അറിച്ചു. സന്ദര്‍ശകരെ മുഴുവന്‍ പുറത്തിറിക്കി പരിശോധന നടത്തുകയാണ്. താജ്മഹല്‍ തല്‍ക്കാലത്തേക്ക് അടച്ചു. പോലീസും ബോംബ് സ്ക്വാഡും പ്രദേശത്ത് തെരച്ചില്‍ നടത്തിവരികയാണ്. ഇതുവരെ സ്ഫോടക വസ്തുകള്‍ ഒന്നും കണ്ടെത്താന്‍ സാധിച്ചിട്ടില്ല.ബോംബ് ഭീഷണി വ്യാജമാകാനുള്ള സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല. ഫിറോസാബാദില്‍ നിന്നാണ് ഫോണ്‍സന്ദേശം വന്നതെന്നും വിളിച്ചയാളെ ഉടന്‍ പിടികൂടാന്‍ കഴിയുമെന്നാണ് കരുതുന്നതെന്നും പൊലീസ് പറഞ്ഞു.