
കണ്ണൂർ: തലശ്ശേരി കുന്നോത്ത്പറമ്പിൽ നാല് നാടന്‍ ബോംബുകള്‍ പിടികൂടി.പൊയിലൂര്‍ തൂവക്കുന്ന്റോഡില്‍ തട്ടില്‍പീടികക്ക് സമീപത്തെ വീട്ടുപറമ്പിൽ നിന്നാണ് ബക്കറ്റില്‍ സൂക്ഷിച്ച നിലയില്‍ ബോംബുകള്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസമുണ്ടായ സ്ഫോടനത്തെ തുടര്‍ന്ന് ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും നടത്തിയ റെയ്ഡിലാണ് ഇവ കണ്ടെടുത്തത്. ചൊവ്വാഴ്‌ച്ച രാവിലെ പത്തരയോടെയാണ് സംഭവം.കൊളവല്ലൂര്‍ ഇന്‍സ്പെക്ടര്‍ പ്രദീപിന്റെ നേതൃത്വത്തില്‍ ബോംബ് സ്‌ക്വാഡ് എസ്‌ഐ എം.സി ജിയാസ്, സിവില്‍ പൊലീസ് ഓഫിസര്‍മാരായ പ്രവീണന്‍, സനല്‍, ഡോഗ് സ്‌ക്വാഡ് സി.പി.ഒ രതീഷ് ബാബു എന്നിവര്‍ പൊലീസ് ഡോഗ് ലൗലിയുടെ സഹായത്തോടെയായിരുന്നു റെയ്ഡ്.കസ്റ്റഡിയിലെടുത്ത ബോംബുകള്‍ ബോംബ് സ്‌ക്വാഡ് സംഘം നിര്‍വീര്യമാക്കിയിട്ടുണ്ട്.