കണ്ണൂർ: കണ്ണൂരിൽ സ്കൂൾ വൃത്തിയാക്കുന്നതിനിടെ ശൗചാലയത്തിൽ നിന്ന് ബോംബുകൾ കണ്ടെത്തി. ആറളം ഹയർസെക്കൻഡറി സ്‌കൂളിലാണ് സംഭവം. രണ്ട് നാടൻ ബോംബുകളാണ് ശൗചാലയത്തിൽ നിന്നും കണ്ടെത്തിയത്.സ്‌കൂൾ ശുചീകരണത്തിനിടെയാണ് ബോംബുകൾ കണ്ടെത്തിയത്. സ്‌കൂള്‍ തുറക്കുന്നതിന്റെ ഭാഗമായാണ് പി ടി എ അംഗങ്ങളും നാട്ടുകാരും ചേര്‍ന്ന് സ്‌കൂള്‍ വൃത്തിയാക്കിയത്. ഇതിനിടെയാണ് ശൗചാലയത്തില്‍ ബോംബുകള്‍ കണ്ടെത്തിയത്. പി ടി എ ഭാരവാഹികള്‍ ഉടന്‍ ആറളം പൊലീസിനെ അറിയിച്ചു. തുടര്‍ന്ന് പൊലീസും ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി ബോംബ് നിര്‍വീര്യമാക്കി.
Kerala, News
കണ്ണൂരിൽ സ്കൂൾ വൃത്തിയാക്കുന്നതിനിടെ ശൗചാലയത്തിൽ നിന്ന് ബോംബുകൾ കണ്ടെത്തി
Previous Articleമുല്ലപ്പെരിയാർ കേസ് സുപ്രീം കോടതി ഇന്ന് പരിഗണിക്കും