കോഴിക്കോട്: പേരാമ്ബ്രയ്ക്കടുത്ത് പന്തിരിക്കരയില്‍ വീണ്ടും ബോംബേറുണ്ടായി. ബിജെപി പ്രവര്‍ത്തകരായ രണ്ടു പേരുടെ വീടുകള്‍ക്ക് നേരെ പുലർച്ചെ രണ്ടുമണിയോടുകൂടിയാണ് ആക്രമണം ഉണ്ടായത്. ബോംബേറിനു പിന്നിലാരാണെന്ന് വ്യക്തമല്ല.കഴിഞ്ഞ ദിവസം ഇവിടെ സിപിഎം നേതാവിന്റെ വീടിനു നേരെ ബോംബേറുണ്ടായിരുന്നു.ശബരിമല കർമസമിതി ആഹ്വാനം ചെയ്ത ഹർത്താലിന് പിന്നാലെ പേരാമ്പ്രയിൽ തുടർച്ചയായി സംഘർഷം നിലനിൽക്കുകയാണ്. സ്ഥലത്ത് പോലീസ് കാവൽ ശക്തമാക്കിയിട്ടുണ്ട്.