കണ്ണൂര്‍:കൂത്തുപറമ്പിൽ സിപിഎം നിയന്ത്രണത്തിലുള്ള വായനശാലയ്ക്ക് നേരെ ബോംബേറ്.എരത്തോളി ചോനാടത്ത് അഴീക്കോടന്‍ സ്മാരക വായനശാലക്കു നേരെ രണ്ടു നാടന്‍ ബോംബുകളാണ് എറിഞ്ഞത്. ബുധനാഴ്ച പുലര്‍ച്ചെ 1.30 ഓടെയായിരുന്നു സംഭവം. ഒരു ബോംബ് റോഡില്‍ വീണു പൊട്ടി. ജനല്‍ചില്ലുകള്‍ തകര്‍ന്നു. എ.എന്‍.ഷംസീര്‍ എംഎല്‍എ, പ്രാദേശിക നേതാക്കളായ ടി.പി.ശ്രീധരന്, എം.സി.പവിത്രന്, എ.കെ.രമ്യ എന്നിവരെത്തി സ്ഥലം സന്ദര്‍ശിച്ചു.
Kerala, News
കൂത്തുപറമ്പിൽ സിപിഎം നിയന്ത്രണത്തിലുള്ള വായനശാലയ്ക്ക് നേരെ ബോംബേറ്
Previous Articleകണ്ണൂരില്‍ ബസ്സിനടിയില്‍പ്പെട്ട് ഗര്‍ഭിണിയായ നഴ്സ് മരിച്ചു