കോഴിക്കോട്:ബേപ്പൂർ തുറമുഖത്തിന് സമീപം ശക്തമായ തിരമാലയിൽപ്പെട്ട ബോട്ട് മറിഞ്ഞു.തീരത്തുനിന്നും മൂന്നു നോട്ടിക്കൽ മൈൽ അകലെ ഇന്ന് പുലർച്ചെ നാലുമണിയോടുകൂടിയാണ് ജലദുർഗയെന്ന മൽസ്യബന്ധന ബോട്ട് അപകടത്തിൽപ്പെട്ടത്. ബോട്ടിലുണ്ടായിരുന്ന അഞ്ചു മൽസ്യത്തൊഴിലാളികൾ അത്ഭുതകരമായി രക്ഷപ്പെട്ടു.ശക്തമായ കാറ്റടിച്ചതിനെ തുടർന്ന് ബോട്ട് മറിയുകയായിരുന്നു.സമീപത്തെ ബോട്ടത്തിലുണ്ടായിരുന്നവരാണ് ഇവരെ രക്ഷിച്ചത്.ഇവർ കോഴിക്കോട് ബീച്ച് ആശുപത്രിയിൽ ചികിത്സയിലാണ്.
Kerala, News
ബേപ്പൂർ തുറമുഖത്ത് ബോട്ട് മറിഞ്ഞു;അഞ്ച് മൽസ്യത്തൊഴിലാളികൾ രക്ഷപ്പെട്ടു
Previous Articleപേരാവൂരിൽ ഡിവൈഎഫ്ഐ നേതാവിന്റെ ഓട്ടോ കത്തിച്ചു