
ഇസ്ലാമബാദ്:പാക്കിസ്ഥാനിലെ റാവല്‍പിണ്ടി സൈനിക ആശുപത്രിയില്‍ സ്ഫോടനം.ജെയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസര്‍ ചികിത്സയില്‍ കഴിയുന്ന ആശുപത്രിയിലാണ് സ്ഫോടനം ഉണ്ടായത്.സ്ഫോടനത്തില്‍ പത്തുപേര്‍ക്ക് പരിക്കേറ്റതായും മസൂദ് അസറിനെ ആശുപത്രിയില്‍നിന്ന് മറ്റൊരിടത്തേക്ക് മാറ്റിയതായും സൂചനയുണ്ട്.ആശുപത്രി പരിസരത്തേക്ക് മാധ്യമപ്രവര്‍ത്തകര്‍ പ്രവേശിക്കുന്നത് സൈന്യം വിലക്കേര്‍പ്പെടുത്തി.ആശുപത്രിയില്‍ നിന്ന് പുക ഉയരുന്നതിന്റെ ദൃശ്യങ്ങള്‍ പ്രദേശവാസികള്‍ കാമറയില്‍ പകര്‍ത്തി പുറത്തുവിട്ടതോടെയാണ് സ്ഫോടനം പുറം ലോകം അറിഞ്ഞത്.