
തൃശൂർ: വടക്കാഞ്ചേരിയിൽ വീടിനുള്ളിൽ സ്ഫോടനത്തെ തുടർന്നുണ്ടായ തീപിടുത്തത്തിൽ രണ്ട് കുട്ടികൾ വെന്തുമരിച്ചു. വടക്കാഞ്ചേരി തെക്കുംകര പഞ്ചായത്തിലെ മലാക്കയിലാണ് അപകടം. ഇന്‍വര്‍ട്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടമാണ് രണ്ട് കുട്ടികളുടെ മരണത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.ആച്ചക്കോട്ടില്‍ ഡാന്റോസന്റെ മക്കളായ പത്തുവയസുകാരന് ജാന്‍ഫലീസ് രണ്ടുവയസുള്ള സെലസ്മി എന്നിവരാണ് മരിച്ചത്. ഡാന്റോസിന്റെ ഭാര്യ ബിന്ദു മൂത്തമകന് സെലസ്വിയ എന്നിവര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.ഇവരെ തൃശൂർ ജൂബിലി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്നലെ രാത്രി പതിനൊന്നു മണിയോടുകൂടിയാണ് അപകടം നടന്നത്.കുട്ടികൾ ഉറങ്ങിക്കിടക്കുകയായിരുന്ന മുറിക്കുള്ളിലെ ഇൻവെർട്ടർ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് സൂചന.തീപടരുന്നത് കണ്ട് കുട്ടികളെ പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.മുറിക്കുള്ളിൽ കുടുങ്ങിയ കുട്ടികൾ വെന്ത് മരിക്കുകയായിരുന്നു.ബിന്ദുവിന് സാരമായ പൊള്ളലേറ്റു. അപകട കാരണം വ്യക്തമല്ല. വീട്ടിനുള്ളില്‍ മരിച്ച രണ്ട് കുട്ടികളും ബിന്ദുവും മൂത്ത മകളുമാണ് ഉണ്ടായിരുന്നത്. അപകടം നടക്കുേമ്ബാള്‍ ഡാേന്റാസ് വീടിന് പുറത്ത് കാര്‍ കഴുകുകയായിരുന്നു. തീപടര്‍ന്ന മുടിയോടെ ബിന്ദു വീടിന് പുറത്തേക്ക് ഓടി.തീ െകടുത്താന്‍ ഡാൻറ്റോസ് ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഇതോടെ അയല്‍വാസികളെ സഹായത്തിനായി വിളിച്ചു. അപ്പോഴേക്കും കുട്ടികള്‍ക്ക് ഭൂരിഭാഗവും പൊള്ളലേറ്റിരുന്നു. വടക്കാഞ്ചേരിയില്‍ നിന്ന് ഫയര്‍ഫോഴ്സ് എത്തിയാണ് തീയണച്ചത്.