International, News

ബംഗ്ലാദേശിൽ രാസവസ്തു സംഭരണശാലയില്‍ സ്‌ഫോടനം; 69 മരണം

keralanews blast in chemical warehouse in bengladesh 69 died

ധാക്ക:ബംഗ്ലാദേശിലെ ധാക്കയിൽ ചൗക്ക്ബസാറില്‍ രാസവസ്തുക്കള്‍ സൂക്ഷിച്ച കെട്ടിടത്തിലുണ്ടായ സ്ഫോടനത്തെ തുടർന്നുണ്ടായ തീപിടിത്തത്തില്‍ 69 പേർ മരിച്ചു. നിരവധിപേർക്ക് പരിക്കേറ്റിട്ടുണ്ട്.പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണ്. നിരവധിയാളുകള്‍ കെട്ടിടത്തിനകത്തു കുടുങ്ങി.രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു.തിരച്ചില്‍ തുടരുകയാണെന്നും മരണസംഖ്യ ഉയര്‍ന്നേക്കാമെന്നും ബംഗ്ലദേശ് അഗ്‌നിശമനസേനാ വിഭാഗം തലവന്‍ അലി അഹമ്മദ് മാധ്യമങ്ങളോടു പറഞ്ഞു.ഗ്യാസ് സിലിണ്ടറില്‍ നിന്നാണു തീപടര്‍ന്നതെന്നാണു പ്രാഥമിക നിഗമനം.രാസവസ്തുക്കള്‍ സംഭരിക്കുന്ന മറ്റു നാലുകെട്ടിടങ്ങളിലേക്കും തീ പടര്‍ന്നതോടെയാണു മരണസംഖ്യ ഉയര്‍ന്നത്.അപകടസ്ഥലത്തെ ഇടുങ്ങിയ വഴികളില്‍ ഗതാഗതക്കുരുക്ക് രൂപപ്പെട്ടതോടെ രക്ഷാപ്രവര്‍ത്തനം മന്ദഗതിയിലാണ്. ഒരേ സമയം ജനവാസ കേന്ദ്രവും വാണിജ്യ കേന്ദ്രവുമായ ചൗക്ക് ബസാറില്‍ കെട്ടിടങ്ങള്‍ തമ്മില്‍ നേരിയ അന്തരം മാത്രമാണുള്ളത്. ഇത് തീ മറ്റ് കെട്ടിടങ്ങളിലേക്ക് കൂടി പടരാനിടയാക്കി. കെട്ടിടങ്ങള്‍ക്കകത്തു സൂക്ഷിച്ചിരുന്ന ഗ്യാസ് സിലിണ്ടറുകള്‍ ഒന്നിനു പുറകെ മറ്റൊന്നായി പൊട്ടിത്തെറിച്ചതായി ദൃക്‌സാക്ഷികളില്‍ ചിലര്‍ പറയുന്നു.കെമിക്കലുകള്‍ സൂക്ഷിച്ചിരുന്ന നാല് കെട്ടിടങ്ങളും നിമിഷനേരം കൊണ്ടാണ് തീ വിഴുങ്ങിയത്.

Previous ArticleNext Article