കണ്ണൂർ: കണ്ണൂരിൽ ബി ജെ പി പ്രവർത്തകർക്ക് വെട്ടേറ്റ സംഭവത്തിൽ മുന്ന് ബൈക്കുകൾ സി സി ടി വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ കസ്റ്റഡിയിൽ എടുത്തു. പ്രവർത്തകരായ പി വി ശിവദാസൻ, എ എൻ മിഥുൻ എന്നിവർക്കാണ് കഴിഞ്ഞ രാത്രി 9:30ഓടെ തളാപ്പ് ഭജനമുക്കിൽ വെച്ച് വെട്ടേറ്റത്. മുഖം മൂടി ധരിച്ചെത്തിയവരാണ് ആക്രമണത്തിന് പിന്നിൽ. സംഭവം രാഷ്ട്രീയം തന്നെ എന്നും കണ്ണൂരിനു പുറമെ നിന്നുള്ളവരാണ് അക്രമികളെന്നും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
Kerala
തളാപ്പ് ഭജനമുക്കിൽ ബി ജെ പി പ്രവർത്തകർക്ക് വെട്ടേറ്റ സംഭവം മുന്ന് ബൈക്കുകൾ കസ്റ്റഡിയിൽ
Previous Articleകെ പി സി സിക്ക് താത്കാലിക അധ്യക്ഷനെ നിയമിക്കും