കൊൽക്കത്ത:ലോക്സഭാ ഇലക്ഷൻ നാലാംഘട്ട വോട്ടെടുപ്പ് നടക്കുന്ന പശ്ചിമ ബംഗാളിലെ അസന്‍സോളില്‍ വോട്ടെടുപ്പ് നടക്കുന്നതിനിടെ ബിജെപി-തൃണമൂൽ കോൺഗ്രസ് സംഘർഷം.ബൂത്തുകളില്‍ കേന്ദ്രസേന എത്താതെ പോളിങ് ആരംഭിക്കരുതെന്ന ബി.ജെ.പി പ്രവര്‍ത്തകരുടെ ആവശ്യത്തെ, തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നിരാകരിച്ചതാണ് സംഘര്‍ഷങ്ങള്‍ക്ക് തുടക്കം.സംഘർഷത്തെ തുടർന്ന് മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാര്‍ഥിയും കേന്ദ്രമന്ത്രിയുമായ ബാബുല്‍ സുപ്രിയോയുടെ കാര്‍ പോളിങ് സ്റ്റേഷനു മുന്നില്‍ വച്ച് അടിച്ചു തകര്‍ത്തു. 199-ാം ബൂത്തിലാണ് സുപ്രിയോയുടെ കാര്‍ അടിച്ചുതകര്‍ത്തത്. തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ ലാത്തിവീശുകയായിരുന്നു.അസന്‍സോളില്‍ ബൂത്ത് പിടിത്തം നടക്കുന്നുവെന്നറിഞ്ഞ് എത്തിയതായിരുന്നു എംപി.ബൂത്തിലെത്തിയ ബാബുല്‍ സുപ്രിയോ ബൂത്ത് പിടിത്തം നടക്കുന്നുവെന്നാരോപിച്ച് പോളിങ് ഉദ്യോഗസ്ഥരുമായി വാക്ക് തര്‍ക്കത്തില്‍ ഏര്‍പ്പെട്ടു.ബിജെപിയുടെ പോളിങ് ഏജന്‍റുമാരെ ബൂത്തുകളില്‍ കയറാന്‍ അനുവദിക്കുന്നില്ലെന്ന് സുപ്രീയോ ആരോപിച്ചു. കോണ്‍ഗ്രസും സമാന ആരോപണം ഉന്നയിച്ചു.