തിരുവനന്തപുരം:ശബരിമല യുവതീ പ്രവേശന വിഷയത്തിൽ സെക്രട്ടേറിയറ്റ് പടിക്കൽ ബിജെപി നടത്തിവന്നിരുന്ന നിരാഹാര സമരം പിൻവലിച്ചു. ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കുക, ആചാരലംഘനം തടയുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഡിസംബര്‍ മൂന്നിന് ബി.ജെ.പി സെക്രട്ടറിയറ്റ് പടിക്കല്‍ നിരാഹാര സമരം ആരംഭിച്ചത്.ശബരിമലയില്‍ മണ്ഡലകാലം അവസാനിക്കാറായ സാഹചര്യത്തിലാണ് നിരാഹാര സമരം അവസാനിപ്പിക്കുന്നത്. ശബരിമലയിലെ നിയന്ത്രണങ്ങള്‍ നീക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി നടത്തുന്ന സമരം ബി.ജെ.പി സംസ്ഥാന നേതൃത്വത്തെ പ്രതിസന്ധിയിലാക്കിയിരുന്നു. സമരം ഏറ്റെടുക്കാന്‍ നേതാക്കള്‍ തയ്യാറാവാത്തതും സര്‍ക്കാര്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാവാത്തതും ബി.ജെ.പിയെ വെട്ടിലാക്കി. ഈ സാഹചര്യത്തില്‍ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട റിവ്യൂ ഹരജികള്‍ സുപ്രീം കോടതി പരിഗണിക്കുന്ന ജനുവരി 22ന് സമരം അവസാനിപ്പിക്കാനായിരുന്നു പാര്‍ട്ടി നീക്കം.എന്നാൽ സുപ്രീം കോടതി ഇരുപത്തിരണ്ടാം തീയതി കേസ് പരിഗണിക്കില്ലെന്ന് അറിയിച്ചതോടെയാണ് മണ്ഡലകാലം അവസാനത്തോടെ നിരാഹാര സമരം പിൻവലിക്കാൻ തീരുമാനിച്ചിരിക്കുന്നത്.