India, News

ഗുജറാത്തിൽ ബിജെപി അധികാരത്തിലേക്ക്

keralanews bjp comes to power in gujarat
അഹമ്മദാബാദ്:ഗുജറാത്തിൽ ബിജെപി ആറാം തവണയും അധികാരത്തിലേക്ക്.ഗുജറാത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലാണ് ബിജെപി തുടർച്ചയായി ആറാമതും ഭരണത്തിലേക്ക് വരുന്നത്.വോട്ടെണ്ണലിൽ ഒരുഘട്ടത്തിൽ പിന്നിൽ പോയ ശേഷമാണ് ബിജെപി ലീഡ് തിരിച്ചു പിടിച്ച് ഭരണം നിലനിർത്തിയത്. വോട്ടെണ്ണലിന്റെ തുടക്കത്തില്‍ ബിജെപി ബഹുദൂരം മുന്നിലായിരുന്നെങ്കില്‍ ക്രമേണ കോണ്‍ഗ്രസ് തിരിച്ചുവരുകയായിരുന്നു. ഒരു ഘട്ടത്തില്‍ കോണ്‍ഗ്രസിന്റെ ലീഡുനില ബിജെപിയെ മറികടക്കുകയും ചെയ്തിരുന്നു. പിന്നീടാണ് ബിജെപി വീണ്ടും മുന്നേറിയത്.മുഖ്യമന്ത്രി വിജയ് രൂപാനി, ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍ തുടങ്ങിയ പ്രമുഖരെല്ലാം ഒരു ഘട്ടത്തില്‍ പിന്നിലായെങ്കിലും ഒടുവില്‍ വിജയിച്ചുകയറി. ഗുജറാത്തില്‍ കോണ്‍ഗ്രസിന് കരുത്തു പകര്‍ന്ന ഒബിസി നേതാവ് അല്‍പേഷ് താക്കൂർ, ദലിത് നേതാവ് ജിഗ്നേഷ് മേവാനി എന്നിവര്‍ ആദ്യമായി സഭയിലെത്തി. മുന്‍ സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍മാരായ സിദ്ധാര്‍ഥ് പട്ടേല്‍, അര്‍ജുന്‍ മൊദ് വാദിയ എന്നിവര്‍ പരാജയം രുചിച്ചു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശക്തിസിങ് ഗോഹിലും പരാജയപ്പെട്ടവരില്‍ പ്രമുഖനാണ്.ഹിമാചൽ പ്രദേശിലും ബിജെപി അധികാരത്തിലേക്കാണ് നീങ്ങുകയാണ്. ഭരണവിരുദ്ധ വികാരം കോണ്‍ഗ്രസിന് തിരിച്ചടിയായി. തുടക്കം മുതലേ ലീഡ് കൈവിടാതെയാണ് ബിജെപി മുന്നേറിയത്. തിയോഗിൽ സിപിഎം സ്ഥാനാർഥി രാകേഷ് സിൻഹ വിജയിക്കുകയും ചെയ്തു.
Previous ArticleNext Article