Kerala, News

ലോക്‌സഭാ തിരഞ്ഞെടുപ്പിനായുള്ള ബിജെപി സ്ഥാനാർഥിപട്ടിക ഇന്ന് പ്രഖ്യാപിച്ചേക്കും

keralanews bjp candidates list for loksabha election may announced today

ന്യൂഡൽഹി:ലോക്‌സഭാ തിരഞ്ഞെടുപ്പിനായുള്ള ബിജെപി സ്ഥാനാർഥിപട്ടിക ഇന്ന് പ്രഖ്യാപിച്ചേക്കും. പത്തനംതിട്ട സീറ്റിനായി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിള്ളയും സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനും കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനവും അവകാശവാദം ഉന്നയിച്ചിരിക്കെ സ്ഥാനാര്‍‌ത്ഥികളെ തീരുമാനിക്കാൻ ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായുടെ നേതൃത്വത്തില്‍ ബി.ജെ.പി കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി ഇന്ന് യോഗം ചേരും.ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ മരണത്തെ തുടർന്നാണ് ഇന്നലെ നടക്കേണ്ടിയിരുന്ന  കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗം ഇന്നത്തേക്ക് മാറ്റിയത്.കുമ്മനം രാജശേഖരന് തിരുവനന്തപുരവും ബി.ഡി.ജെ.എസിന് തൃശൂരും നല്‍കിയതോടെയാണ് ബി.ജെ.പി വിജയസാദ്ധ്യത കല്പിക്കുന്ന പത്തനംതിട്ടയില്‍ തര്‍ക്കമുണ്ടായത്.പത്തനംതിട്ടയ്ക്ക് വേണ്ടി രംഗത്ത് ഉണ്ടായിരുന്ന കെ.സുരേന്ദ്രനെ ആറ്റിങ്ങലിലും അഫോൻസ് കണ്ണന്താനത്തെ കൊല്ലത്തുമാണ് ബി.ജെ.പി ഇപ്പോള്‍ പരിഗണിക്കുന്നത്.ഇത്തരത്തില്‍ മാറ്റം വരുത്തി പുതിയ പട്ടിക കഴിഞ്ഞ ദിവസം സംസ്ഥാന ഘടകം കേന്ദ്രത്തിന് സമർപ്പിച്ചിട്ടുണ്ട്. ഈ പട്ടികയില്‍‌ പ്രാഥമിക പരിശോധന കേന്ദ്രം പൂര്‍ത്തിയാക്കിയെന്ന് സംസ്ഥാന പ്രസിഡന്റിന്റെ ശ്രീധരന്‍ പിള്ള വെളിപ്പെടുത്തി. ഇതോടെ ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ കടുത്ത അമർഷത്തിലാണ്. പത്തനംതിട്ടയും തൃശൂരും ഇല്ലെങ്കിൽ മത്സരിക്കാൻ ഇല്ലെന്ന നിലപാടിലാണ് സുരേന്ദ്രൻ. അൽഫോൻസ് കണ്ണന്താനവും ഇതേ നിലപാട് കേന്ദ്രത്തോട് ആവര്‍ത്തിച്ചു.ബി.ജെ.പി ദേശിയ നിർവാഹക സമിതി അംഗം പി.കെ കൃഷ്‌ണദാസ് , സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ശോഭ സുരേന്ദ്രൻ, എം.ടി രമേശ് എന്നിവർ സ്ഥാനാർഥികൾ ആകില്ല. പത്തനംതിട്ട കിട്ടില്ലെന്ന് കണ്ടതോടെയാണ് എം.ടി രമേഷിന്റെ പിന്മാറ്റം. കോണ്‍ഗ്രസ്സ് വിട്ട് ബി.ജെ.പിയിലെത്തിയ ടോം വടക്കനെ എറണാകുളത്തും ചാലക്കുടിയിലും പരിഗണിക്കുന്നുണ്ട്. തൃശൂര്‍ കൂടാതെ വയനാട്, ഇടുക്കി, മാവേലിക്കര, ആലത്തൂര്‍ സീറ്റുകള്‍ ബി.ഡി.ജെ.എസിന് നല്‍കുമെന്നും നേതാക്കള്‍ പറഞ്ഞു.

Previous ArticleNext Article