Kerala, News

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ ഭരണച്ചുമതല താൽക്കാലികമായി കൈമാറി

keralanews bishop franco mulakkal was temporarily handed over the administration power

കൊച്ചി:കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ആരോപണ വിധേയനായ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ തന്റെ ഭരണച്ചുമതല താൽക്കാലികമായി കൈമാറി.കേസിൽ പത്തൊൻപതാം തീയതി അന്വേഷണ സംഘത്തിന് മുൻപിൽ ഹാജരാകണമെന്നുള്ള നോട്ടീസ് കൈപ്പറ്റിയ ശേഷമാണ് നടപടി.ഈ സാഹചര്യത്തിൽ പത്തൊൻപതാം തീയതി മുൻപ് തന്നെ ബിഷപ്പ് ചോദ്യം ചെയ്യലിന് ഹാജരാകാൻ സാധ്യതയുണ്ടെന്നും പോലീസ് കരുതുന്നുണ്ട്.വികാരി ജനറൽ മോൺ മാത്യു കൊക്കണ്ടത്തിലിനാണ് രൂപതയുടെ ഭരണ ചുമതല കൈമാറിയിരിക്കുന്നത്. ഫാ.ജോസഫ് തേക്കുംകാട്ടിൽ,ഫാ.സുബിൻ തെക്കേടത്ത് എന്നിവർ അദ്ദേഹത്തെ സഹായിക്കുമെന്നും സർക്കുലറിൽ വ്യക്തമാക്കുന്നു. ഫ്രാങ്കോ മുളയ്ക്കലിന്റെ ബിഷപ്പ് പദവി എടുത്തുകളയാൻ കഴിയില്ലെന്നും ജലന്ധർ രൂപതയുടെ ചുമതലയിൽ നിന്നും മാറിനിന്ന് നിയമനടപടികളുമായി സഹകരിക്കണമെന്ന് അറിയിച്ചിട്ടുണ്ടെന്നും ഭാരത കത്തോലിക്കാ മെത്രാൻ സമിതി(സി.ബി.സി.ഐ)വൃത്തങ്ങൾ അറിയിച്ചു.അറസ്റ്റിലാകുന്ന സാഹചര്യത്തിൽ രൂപതയുടെ ചുമതല ഫ്രാങ്കോ മുളയ്ക്കൽ വഹിക്കരുതെന്ന് ഉറപ്പാക്കുകയാണ് സി.ബി.സി.ഐ ചെയ്തത്.ബിഷപ്പ് പദവി നീക്കുന്നത് കുറ്റം കോടതിയിൽ തെളിഞ്ഞ ശേഷം മതിയെന്നുമാണ് തീരുമാനം. അതേസമയം തനിക്കുവേണ്ടിയും തനിക്കെതിരെ ആരോപണമുന്നയിക്കുന്ന കന്യാസ്ത്രീക്കു വേണ്ടിയും അവരെ പിന്തുണയ്ക്കുന്നവർക്ക് വേണ്ടിയും പ്രാർത്ഥിക്കണമെന്നും അതിലൂടെ അവർ മാനസാന്തരപ്പെടുമെന്നും സത്യം പുറത്തുവരികയും ചെയ്യുമെന്നും ഫ്രാങ്കോ മുളയ്ക്കൽ പറഞ്ഞു.

Previous ArticleNext Article