കൊച്ചി:കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായതിനു ശേഷം നെഞ്ചുവേദനയെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ബിഷപ്പിനെ ഡിസ്ചാർജ് ചെയ്തു.ബിഷപ്പിനു കാര്യമായ ആരോഗ്യപ്രശ്‌നങ്ങൾ ഇല്ലെന്ന് ഡോക്റ്റർമാർ അറിയിച്ചു.കോട്ടയം പൊലീസ് ക്ലബിലേക്കു കൊണ്ടു പോകുന്ന ബിഷപ്പിനെ ഇന്ന് ഉച്ചയ്ക്കു മുൻപ് പാലാ ജുഡിഷ്യല്‍ ഫസ്റ്റ് ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. ബിഷപ് ഇന്നു കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കും. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായ സാഹചര്യത്തില്‍ കസ്റ്റഡിയില്‍ വിടരുതെന്നും ബിഷപ്പിന്റെ അഭിഭാഷകൻ വാദിക്കും.എന്നാല്‍, ബിഷപിനെ മൂന്ന് ദിവസം കസ്റ്റഡിയില്‍ വിട്ടു കിട്ടണമെന്ന ആവശ്യമാണ് പൊലീസിനുള്ളത്. കൊച്ചിയില്‍നിന്നു കൊണ്ടുവരുമ്ബോള്‍ നെഞ്ചു വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണു ഇന്നലെ രാത്രി ബിഷപ്പിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.ആറ് മണിക്കൂര്‍ തീവ്രപിരചരണ വിഭാഗത്തില്‍ കഴിഞ്ഞ ബിഷപ്പിനെ വിദഗ്ധ പരിശോധനയ്ക്ക് ശേഷമാണ് ഡിസ്ചാര്‍ജ് ചെയ്യാന്‍ തീരുമാനിച്ചത്. ഉച്ചയോടെ കോടതിയില്‍ ഹാജരാക്കുന്ന ബിഷപ്പിനെ മൂന്ന് ദിവസം കസ്‌റ്റഡിയില്‍ വേണമെന്ന് പൊലീസ് ആവശ്യപ്പെട്ടേക്കും.
Kerala, News
നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ഡിസ്ചാർജ് ചെയ്തു;ഇന്ന് കോടതിയിൽ ഹാജരാക്കും
Previous Articleബിഷപ്പ് ഫ്രാങ്കോയുടെ അറസ്റ്റ് ഔദ്യോഗികമായി രേഖപ്പെടുത്തി