India

പാസ്സ്പോർട്ടിന് അപേക്ഷിക്കാൻ ഇനി ജനന സർട്ടിഫിക്കറ്റ് ആവശ്യമില്ല

keralanews birth certificate not required to apply for passport

ന്യൂഡൽഹി:പാസ്സ്പോർട്ടിന് അപേക്ഷിക്കാൻ ജനന സർട്ടിഫിക്കറ്റ് വേണമെന്ന നിബന്ധന കേന്ദ്ര സർക്കാർ ഒഴിവാക്കി.ഇന്ത്യൻ പൗരന്മാർക്ക് പാസ്സ്‌പോർട്ട് ലഭ്യമാക്കുന്നതിനുള്ള നടപടിക്രമങ്ങൾ ലളിതമാക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം.ജനന സർട്ടിഫിക്കറ്റിന്‌ പകരം ആധാർ കാർഡോ പാൻ കാർഡോ ഉപയോഗിച്ചാൽ മതിയെന്ന് കേന്ദ്രസർക്കാർ പാർലമെന്റിനെ അറിയിച്ചു.സർക്കാർ ജോലിക്കാർക്ക് സർവീസ് റെക്കോർഡോ പെൻഷൻ കാർഡോ ഹാജരാക്കിയാൽ മതിയെന്നും വി.കെ സിംഗ് പാര്ലമെന്റിൽ പറഞ്ഞു.പാസ്സ്പോർട്ടിന് വേണ്ടി ഇനിമുതൽ ഡിവോഴ്സ് രേഖകളോ ദത്തെടുക്കൽ രേഖകളോ ഹാജരാക്കേണ്ടതില്ല.അനാഥർക്ക് വയസ്സ് തെളിയിക്കുന്നതിന് വേണ്ടി അനാഥാലയത്തിൽ നിന്നും ഹാജരാക്കുന്ന രേഖ മതിയാകും.പുതിയ പാസ്സ്പോർട്ടുകളിൽ വ്യക്തിപരമായ വിവരങ്ങൾ ഇംഗ്ലീഷിലും ഹിന്ദിയിലും രേഖപ്പെടുത്തിയിരിക്കും.അറുപതു വയസ്സിനു മുകളിലും എട്ടു വയസ്സിനു താഴെയുമുള്ളവർക്ക് പാസ്പോർട്ട് അപേക്ഷാഫീസിൽ പത്തു ശതമാനം ഇളവും വരുത്തിയിട്ടുണ്ട്.ഡിവോഴ്സ് ആയവരും മാതാവോ പിതാവോ മാത്രം കുട്ടിയുടെ രക്ഷാകർതൃ സ്ഥാനത്തുള്ളവർ ഒരാളുടെ പേര് മാത്രം രേഖപ്പെടുത്തിയാൽ മതി.സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളിൽ ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തണമെന്ന നിബന്ധനയും ഒഴിവാക്കി.

Previous ArticleNext Article