India

പാസ്സ്പോർട്ടിന് ജനന സർട്ടിഫിക്കറ്റ് നിർബന്ധമില്ല :വിദേശകാര്യ മന്ത്രാലയം

ജനന തീയ്യതി തെളിയിക്കാൻ ജനന സർട്ടിഫിക്കറ്റ് നിർബന്ധമില്ല.
ജനന തീയ്യതി തെളിയിക്കാൻ ജനന സർട്ടിഫിക്കറ്റ് നിർബന്ധമില്ല.

ന്യൂഡൽഹി:പാസ്സ്പോർട്ടിന് വേണ്ടി ബുദ്ധിമുട്ടുന്ന ജനങ്ങൾക്ക് ആശ്വാസവുമായി വിദേശ കാര്യ മന്ത്രാലയം.ജനന തീയ്യതി തെളിയിക്കാൻ ജനന സെര്ടിഫിക്കറ്റിന് പകരം ആധാർ കാർഡ്,എസ്എസ്എൽസി സെർട്ടിഫിക്കറ്റ്,പാൻ കാർഡ്,ഇലക്ഷൻ കാർഡ്,ഡ്രൈവിംഗ് ലൈസെൻസ് ഇതിലേതെങ്കിലും മതിയാകും.

1989 ജനുവരി 26-നോ അതിനു ശേഷമോ ജനിച്ചവർക്ക് പാസ്പോർട്ട് അപേക്ഷിക്കുമ്പോൾ ജനന സെർട്ടിഫിക്കറ്റ് നിർബന്ധമായിരുന്നു.എന്നാൽ ഇനി സർക്കാർ അംഗീകരിച്ച മറ്റേതെങ്കിലും തെളിവ് മതിയാകും.

പങ്കാളിയുടെ പേര് ചേർക്കാൻ വിവാഹ സെർട്ടിഫിക്കറ്റിന്റെ ആവശ്യവുമില്ല.വിവാഹ മോചിതരും വേർപിരിഞ്ഞു താമസിക്കുന്നവരും പങ്കാളിയുടെ പേര് ചേർക്കണം എന്നില്ല.

സർക്കാർ ഉദ്യോഗസ്ഥർക്ക് സർവീസ് റെക്കോർഡിന്റെ പകർപ്പും വിരമിച്ചവർക്കും പെൻഷൻ ഓർഡറിന്റെ പകർപ്പും മതിയാകും.സന്ന്യാസിമാർക്ക് അവരുടെ രക്ഷിതാവിന്റെ സ്ഥാനത്തു ആത്മീയ ഗുരുവിന്റെ പേര് ചേർക്കാം.ഏതെങ്കിലും തിരിച്ചറിയൽ കാർഡിൽ രക്ഷിതാവിന്റെ സ്ഥാനത്ത് ആത്മീയ ഗുരുവിന്റെ പേരുണ്ടായാൽ മതി.

അനാഥ കുട്ടികൾക്ക് അവരുടെ ചൈൽഡ് ഹോമിൽ നിന്നുമുള്ള ജനന തീയ്യതി സാക്ഷ്യപെടുത്തുന്ന ഔദ്യോഗിക കത്ത് മതിയാകും.

Previous ArticleNext Article

Leave a Reply

Your email address will not be published. Required fields are marked *