Kerala, News

കോഴിക്കോട് ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു; കോഴിഫാമില്‍ 300 കോഴികള്‍ ചത്തു വീണു

keralanews bird flu confirmed in kozhikkode 300 chickens die in poultry farm

കോഴിക്കോട്:കോഴിക്കോട് ജില്ലയിൽ പക്ഷിപ്പനി പടരുന്നു.കൂരാച്ചുണ്ടില്‍ ഒരു സ്വകാര്യ കോഴിഫാമില്‍ 300 കോഴികള്‍ ചത്തതിന് കാരണം പക്ഷിപ്പനിയെന്ന് തിരുവനന്തപുരത്ത് പ്രാഥമിക പരിശോധനയില്‍ സ്ഥിരീകരിച്ചു. റീജിയണല്‍ ലാബില്‍ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. എങ്കിലും ഭോപ്പാലിലെ ലാബിലേക്ക് അയച്ച സാമ്പിൾ ഫലം വന്ന ശേഷം മാത്രമേ രോഗം പക്ഷിപ്പനിയാണോയെന്ന് സ്ഥിരീകരിക്കൂ.ഫാമിന് പത്ത് കിലോമീ‌റ്റര്‍ പരിധിയിലുള‌ള പ്രദേശങ്ങളിലെല്ലാം കര്‍ശനമായ നിരീക്ഷണമുണ്ടാകും. ഈ ഭാഗങ്ങളിലെ മറ്റ് പക്ഷികളെയും നിരീക്ഷിക്കുമെന്ന് കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. രോഗബാധിതരായ പക്ഷികളെ നശിപ്പിക്കുക മാത്രമാണ് നിലവില്‍ മുന്നിലുള‌ള വഴി. രാജ്യത്ത് മറ്റ് സംസ്ഥാനങ്ങളിലും പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. ഹരിയാനയില്‍ രോഗം ബാധിച്ച്‌ 12കാരന്‍ മരണമടഞ്ഞത് കഴിഞ്ഞദിവസമാണ്.

Previous ArticleNext Article