ശബരിമല:ശബരിമല സന്നിധാനത്ത് യുവതികള്‍ ദര്‍ശനം നടത്തി. കനകദുര്‍ഗയും ബിന്ദുവുമാണ് ശബരിമലയില്‍ ദര്‍ശനം നടത്തിയതെന്ന് പൊലീസ് സ്ഥീകരിച്ചു. ഇന്ന് പുലര്‍ച്ചെയാണ് ഇരുവരും ദര്‍ശനം നടത്തിയത്. നേരത്തെ ദർശനത്തിനെത്തിയ ഇവർക്ക് പ്രതിഷേധം കാരണം തിരിച്ചുപോകേണ്ടി വന്നിരുന്നു.ശബരിമല സ്ത്രീ പ്രവേശന വിവാദത്തില്‍ പുതിയ വഴിത്തിരിവായാണ് സന്നിധാനത്ത് ദര്‍ശനം നടത്തിയെന്ന അവകാശവാദവുമായി ബിന്ദുവും കനകദുര്‍ഗയും രംഗത്ത് വന്നിരിക്കുന്നത്. ന്യൂസ് 24 ചാനലിനോടാണ് ബിന്ദു ഇക്കാര്യം വെളിപ്പെടുത്തിയത്. ശബരിമലയില്‍ നിന്നുളള യുവതികളുടെ ദൃശ്യങ്ങള്‍ ചാനല്‍ പുറത്ത് വിട്ടിട്ടുണ്ട്. പോലീസ് സുരക്ഷയിലാണ് ശബരിമല ദര്‍ശനം നടത്തിയത് എന്ന് യുവതികള്‍ അവകാശപ്പെടുന്നു. മഫ്തിയിലാണ് പോലീസ് യുവതികള്‍ക്ക് സുരക്ഷയൊരുക്കിയത് എന്നാണ് റിപ്പോര്‍ട്ട്. പുലര്‍ച്ചെ 1 മണിയോടെയാണ് ബിന്ദുവും കനക ദുര്‍ഗയും പമ്പയിൽ എത്തിയത്. മൂന്ന് മണിക്ക് ഇവര്‍ സന്നിധാനത്ത് എത്തി. 3.45ന് ഇവര്‍ സന്നിധാനത്ത് ദര്‍ശനം നടത്തിയെന്നാണ് അവകാശപ്പെടുന്നത്. തുടര്‍ന്ന് 4.10ന് ബിന്ദുവും കനക ദുര്‍ഗയും മലയിറങ്ങിയെന്നും ന്യൂസ് 24 വാര്‍ത്തയില്‍ പറയുന്നു.പുലര്‍ച്ചെ നാല് മണിയോടെ വാട്‌സ്‌ആപ്പിലാണ് തങ്ങള്‍ക്ക് യുവതികള്‍ കയറിയെന്ന് അവകാശപ്പെടുന്ന ദൃശ്യങ്ങള്‍ ലഭിച്ചത് എന്ന് ചാനല്‍ പറയുന്നു. തുടര്‍ന്ന് ഇക്കാര്യം സ്ഥിരീകരിച്ച ശേഷമാണ് വാര്‍ത്ത പുറത്ത് വിട്ടത്. പതിനെട്ടാം പടി ഒഴിവാക്കിയാണ് യുവതികള്‍ സന്നിധാനത്ത് എത്തിയത്. ഇരുമുടിക്കെട്ടും യുവതികള്‍ എടുത്തിരുന്നില്ല. 5 മണിയോടെ ഇവര്‍ തിരിച്ച് പമ്ബയില്‍ എത്തി.