പട്ന:ബീഹാർ മുഖ്യമന്ത്രിയായി അധികാരമേറ്റ നിതീഷ് കുമാർ ഇന്ന് നിയമ സഭയിൽ വിശ്വാസ വോട്ട് തേടും.ഇതിനായി നിയമ സഭയുടെ പ്രത്യേക സമ്മേളനം ഇന്ന് ചേരുമെന്ന് കാബിനറ്റ് കോ ഓർഡിനേഷൻ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബ്രിജേഷ് മൽഹോത്ര അറിയിച്ചു.ആർജെഡി-കോൺഗ്രസ് സഖ്യം വിട്ടു പുറത്തു വന്ന നിതീഷ് ബിജെപി യുമായി ചേർന്നാണ് പുതിയ സർക്കാരുണ്ടാക്കിയത്.മുതിർന്ന ബിജെപി നേതാവ് സുശീൽ കുമാർ മോഡി ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു.ഇന്നലെ രാവിലെ രാജ്ഭവനിൽ നടന്ന ചടങ്ങിലാണ് ഇരുവരും അധികാരമേറ്റത്.ഗവർണ്ണർ കേസരിനാഥ് ത്രിപാഠി സത്യവാചകം ചൊല്ലി കൊടുത്തു.
India
ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ഇന്ന് വിശ്വാസ വോട്ട് തേടും
Previous Articleകോവളം കൊട്ടാരത്തിന്റെ കൈവശാവകാശം ആർ.പി ഗ്രൂപ്പിന് കൈമാറും