Food

പുറത്തു നിന്നും മാമ്പഴം വാങ്ങി കഴിക്കുന്നവർ സൂക്ഷിക്കുക;അന്യ സംസ്ഥാനങ്ങളിൽ നിന്നുമെത്തുന്നത് ഹോർമോണുകൾ തളിച്ച് പഴുപ്പിച്ച മാമ്പഴം

keralanews beware those who buy mango from outside mango imported from other states are sprinkled with pestisides

തിരുവനന്തപുരം:പുറത്തു നിന്നും മാമ്പഴം വാങ്ങി കഴിക്കുന്നവർ സൂക്ഷിക്കുക.അന്യ സംസ്ഥാനങ്ങളിൽ നിന്നുമെത്തുന്ന മാമ്പഴത്തിൽ ഹോർമോൺ സാന്നിധ്യം കൂടുതലാണെന്ന് മുന്നറിയിപ്പ്.സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പിന് ഇത് സംബന്ധിച്ചുള്ള മുന്നറിയിപ്പ് ലഭിച്ചിട്ടുണ്ട്.ആന്ധ്രാ,തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലെ ഭക്ഷ്യ സുരക്ഷാ വിഭാഗത്തിൽ നിന്നുള്ള മുന്നറിയിപ്പ് അനുസരിച്ച് പ്ലാന്റ് ഗ്രോത് റെഗുലേറ്റർ ഇനങ്ങളിൽപ്പെടുന്ന ഹോർമോണുകൾ തളിച്ച് പഴുപ്പിച്ച മാമ്പഴമാണ്‌ വിപണിയിലെത്തുക എന്നതാണ്.ഈ രീതിയിൽ പച്ചമാങ്ങാ പഴുപ്പിക്കുന്നത് ഇവിടങ്ങളിലെ മാമ്പഴ മൊത്തവിപണന കേന്ദ്രങ്ങളിൽ പലയിടത്തും ശ്രദ്ധയിൽപ്പെട്ടിരുന്നു.പ്ലാന്റ് ഗ്രോത്ത് റെഗുലേറ്റർ ഹോർമോൺ ചെടികൾക്ക് സമ്പൂർണ്ണ വളർച്ച നൽകുന്നതിനും ഫലവർഗങ്ങളുടെ ഉൽപ്പാദന ശേഷി വർധിപ്പിക്കുന്നതിനുമാണ് ഉപയോഗിക്കുന്നത്.ഇത്തരം ഹോർമോണുകളുടെ ലായനിയിൽ പച്ചമാങ്ങ മുക്കിയും ലായനി സ്പ്രേ ചെയ്തുമാണ് മാങ്ങ പഴുപ്പിക്കുന്നത്.ഇത് ഗുരുതരമായ ആരോഗ്യപ്രശ്നനങ്ങൾ ഉണ്ടാക്കുന്നവയാണ്.ഗർഭാവസ്ഥയിൽ ജനിതക തകരാറുകൾ,കാഴ്ചശക്തി കുറയൽ,അമിത ക്ഷീണം എന്നിവയുണ്ടാക്കുന്നവയാണ് പ്ലാന്റ് ഗ്രോത്ത് ഹോർമോണുകളിൽ ഭൂരിഭാഗവുമെന്ന് അധികൃതർ പറയുന്നു.

Previous ArticleNext Article