Kerala, News

പട്ടിയെ കുളിപ്പിക്കലും വീടുനോക്കലുമല്ല പോലീസിന്റെ പണി;കർശന നടപടിയെന്ന് മുഖ്യമന്ത്രി നിയമസഭയിൽ

keralanews bathe the dog is not the duty of police strict action will take says cheif minister in assembly

തിരുവനന്തപുരം:പട്ടിയെ കുളിപ്പിക്കലും വീടുനോക്കലുമല്ല പോലീസിന്റെ പണിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.പൊലീസിലെ ദാസ്യപ്പണി സംബന്ധിച്ച വിഷയത്തില്‍ പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടീസിന് നിയമസഭയില്‍ മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.സുരക്ഷാ ചുമതലകള്‍ക്കായി 335 പേരെ നിയമിച്ചിട്ടുണ്ടെന്നും, 199 പേര്‍ക്കാണ് സുരക്ഷ ഒരുക്കുന്നതെന്നും 23 പേര്‍ക്ക് സുരക്ഷ ആവശ്യമില്ലെന്ന് സുരക്ഷാ അവലോകന സമിതി കണ്ടെത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉന്നത പോലീസ് ഉദ്യോഗസ്ഥർ കീഴ്‌ജീവനക്കാരെ ദാസ്യപ്പണിക്ക് നിയോഗിച്ചാൽ കർശന നടപടി എടുക്കുമെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.  മുൻ ഡിജിപി ടി.പി.സെൻകുമാറിനെ മുഖ്യമന്ത്രി പരോക്ഷമായി വിമർശിച്ചു. കീഴുദ്യോഗസ്ഥരെ കഴുത്തിന് കുത്തിപ്പിടിക്കുന്ന പോലീസുകാരും സേനയിൽ ഉണ്ടായിരുന്നെന്ന് മുഖ്യമന്ത്രി പറഞ്ഞു. കെ.മുരളീധരനാണ് അടിയന്തര പ്രമേയമായി നിയമസഭയിൽ അവതരിപ്പിച്ചത്. ക്യാന്പ് ഫോളോവർമാരെ വയറ്റാട്ടിപ്പണി വരെ പോലീസ് ചെയ്യുന്നുണ്ടെന്ന് കെ.മുരളീധരൻ ആരോപിച്ചു.

Previous ArticleNext Article