Kerala, News

കേളകം കണിച്ചാറിൽ ഫാസ്റ്റ് ഫുഡ് ഷോപ്പിൽ നിന്നും നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി

keralanews banned tobacco products seized from fast food shop in kanichar

കണ്ണൂർ:കേളകം കണിച്ചാറിൽ ഫാസ്റ്റ് ഫുഡ് ഷോപ്പിൽ നിന്നും നിരോധിത പുകയില ഉൽപ്പനങ്ങൾ പിടികൂടി.സംഭവവുമായി ബന്ധപ്പെട്ട് കാണിച്ചാറിലെ ടി.എസ്.ജോസഫിനെ (47) പേരാവൂർ എക്സൈസ് സംഘം പിടികൂടി.കടയിൽ നിന്നും 1000 പായ്ക്കറ്റ് (12 കിലോ) ഹാൻസ് കണ്ടെടുത്തു. ഇയാളുടെ പേരിൽ കോട്പ ആക്ട്‌ പ്രകാരം കേസെടുത്തു.എക്സൈസ് കമ്മിഷണറുടെ ഉത്തരമേഖലാ സ്ക്വാഡിനുലഭിച്ച രഹസ്യവിവരത്തെ തുടർന്നായിരുന്നു റെയ്ഡ്. ആവശ്യക്കാർക്ക് കൊടുക്കാനായി മൂന്ന്‌ പൗച്ചുവീതം കടലാസുചുരുളുകളിലാക്കി പൊതിഞ്ഞ് കടയിലെ വേസ്റ്റ് പെട്ടിയിൽ ഒളിപ്പിച്ചവെച്ച നിലയിലായിരുന്നുവെന്ന് അധികൃതർ പറഞ്ഞു. ഇത്തരത്തിൽ 30 പൊതികൾ കടയിൽനിന്ന് കണ്ടെടുത്തു. തുടർന്ന് ഇയാളുടെ താമസസ്ഥലത്ത് നടത്തിയ പരിശോധനയിൽ 910 പൗച്ച് ഹാൻസ് കിടപ്പുമുറിയിൽ സൂക്ഷിച്ച നിലയിൽ കണ്ടെത്തി. എക്സൈസ് ഇൻസ്പെക്ടർ എ.കെ.വിജേഷിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ പ്രിവന്റീവ് ഓഫീസർമാരായ എം.പി.സജീവൻ, പി.സി.ഷാജി, സിവിൽ എക്സൈസ് ഓഫീസർമാരായ കെ.ഉമ്മർ, പി.എസ്.ശിവദാസൻ, കെ.ശ്രീജിത്ത്, വനിതാ സിവിൽ എക്സൈസ് ഓഫീസർ സി.എച്ച്.ഷിംന, എക്സൈസ് ഡ്രൈവർ കെ.ടി.ജോർജ് എന്നിവർ പങ്കെടുത്തു.

Previous ArticleNext Article