തിരുവനന്തപുരം: പൊലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷയിലെ ചോദ്യപേപ്പര്‍ തട്ടിപ്പ് കണ്ടെത്തിയതിനെ തുടർന്ന് പരീക്ഷ നടത്തിപ്പില്‍ അഴിച്ചുപണിക്കൊരുങ്ങി പി.എസ്.സി.ഇതിന്റെ ആദ്യപടിയായി പരീക്ഷമുറികളില്‍ വാച്ച്, പഴ്സ്, മൊബൈല്‍ ഫോണ്‍ എന്നിവക്ക് വിലക്ക് ഏര്‍പ്പെടുത്തി.നിലവില്‍ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് ഉദ്യോഗാര്‍ഥിയുടെ കൈയിലോ പരീക്ഷഹാളിലുള്ള ഇന്‍വിജിലേറ്ററുടെ മേശപ്പുറത്തോ ക്ലാസിന് വെളിയിലോ വെക്കാമായിരുന്നു.ഇനിമുതല്‍ പരീക്ഷ ഹാളിന് പുറത്തുപോലും ഇവ വെക്കാന്‍ സമ്മതിക്കില്ല.പകരം പരീക്ഷാ കേന്ദ്രങ്ങളില്‍ പരീക്ഷഹാളിന് ദൂരത്തായി ഒരു ക്ലാസ് റൂം ക്ലോക്ക് റൂമാക്കി മാറ്റും.കാവലിന് 200 രൂപ നിരക്കില്‍ പ്രതിഫലം നല്‍കി ആളെ നിയമിക്കാവുന്നതാണ്. ഇന്‍വിജിലേറ്റര്‍മാരും ക്ലാസ് റൂമില്‍ മൊബൈല്‍ഫോണ്‍ ഉപയോഗിക്കാന്‍ പാടില്ല. ചീഫ് സൂപ്രണ്ട്, അഡീഷനല്‍ ചീഫ് സൂപ്രണ്ട് എന്നിവര്‍ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി മാത്രമേ പരീക്ഷസമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാവൂ. ഇതുസംബന്ധിച്ച കരട് റിപ്പോര്‍ട്ട് പി.എസ്.സി തയാറാക്കി. റിപ്പോര്‍ട്ട് തിങ്കളാഴ്ച ചേരുന്ന പി.എസ്.സി യോഗം ചര്‍ച്ച ചെയ്യും.തിരിച്ചറിയല്‍ രേഖ, അഡ്മിഷന്‍ ടിക്കറ്റ്, നീല/ കറുത്ത ബാള്‍പോയന്‍റ് പേന എന്നിവ മാത്രമേ ഉദ്യോഗാര്‍ഥിക്ക് പരീക്ഷ ഹാളിനുള്ളില്‍ അനുവദിക്കൂ.ഈ കാര്യങ്ങള്‍ അഡീഷനല്‍ ചീഫ് സൂപ്രണ്ടുമാരായ ഇന്‍വിജിലേറ്റര്‍മാര്‍ ഉറപ്പാക്കണം. സംശയം തോന്നുന്ന ഉദ്യോഗാര്‍ഥികളുടെ ദേഹപരിശോധനയുള്‍പ്പെടെ പുരുഷ-വനിത ഉദ്യോഗസ്ഥരുടെ സഹായത്തോടെ നടത്താമെന്നും കരട് റിപ്പോര്‍ട്ടിലുണ്ട്.
നിലവില്‍ പരീക്ഷ നടക്കുന്നതിന് 15 മിനിറ്റിന് മുമ്ബ് മാത്രമേ ഉദ്യോഗാര്‍ഥികളെ ക്ലാസ് റൂമില്‍ പ്രവേശിപ്പിക്കൂ. ഉദ്യോഗാര്‍ഥികള്‍ക്കൊപ്പം വരുന്ന രക്ഷാകര്‍ത്താക്കളെ സ്കൂള്‍ കോമ്ബൗണ്ടില്‍ കടത്തിവിടാന്‍ പാടില്ല. പരീക്ഷയുടെ ഉത്തരവാദിത്തം പൂര്‍ണമായും ചീഫ് സൂപ്രണ്ടിനായിരിക്കും. പകരം ക്ലര്‍ക്കിനെ ഏല്‍പിക്കാന്‍ പാടില്ല. പരീക്ഷ ഡ്യൂട്ടിക്ക് അധ്യാപകരെതന്നെ ഇന്‍വിജിലേറ്റര്‍മാരായി നിയമിക്കും. ഇവര്‍ നിര്‍ബന്ധമായും തിരിച്ചറിയല്‍ കാര്‍ഡ് ധരിക്കണം.പരീക്ഷ തുടങ്ങുന്നതിന് 10 മിനിറ്റ് മുമ്ബ് മാത്രമേ ചോദ്യപേപ്പര്‍ കവര്‍ പൊട്ടിക്കാന്‍ അനുവദിക്കാവൂ. ഇക്കാര്യത്തില്‍ ഇളവ് നല്‍കില്ല. അടുത്തമാസം അഞ്ചുമുതല്‍ നടക്കുന്ന പരീക്ഷകള്‍ ഈ മാര്‍ഗനിര്‍ദേശത്തിെന്‍റ അടിസ്ഥാനത്തില്‍ നടപ്പാക്കാനാണ് കമീഷെന്‍റ തീരുമാനം.
മറ്റ് നിര്‍ദേശങ്ങള്‍:
●പരീക്ഷ ഔദ്യോഗികമായി തുടങ്ങുന്നതിനുള്ള ബെല്‍ അടിച്ചാല്‍ ഉടന്‍ പുറത്ത് സ്ഥാപിച്ച ക്ലാസ് റൂം അലോട്ട്മെന്‍റ് ലിസ്റ്റ് നീക്കംചെയ്ത് സെന്‍ററിലെ ഗേറ്റ് അടയ്ക്കണം.
●എല്ലാ ഇന്‍വിജിലേറ്റര്‍മാരും തങ്ങളുടെ ക്ലാസ് റൂമില്‍ ഹാജരായ ഉദ്യോഗാര്‍ഥിയുെട ഒപ്പും തിരിച്ചറിയല്‍ കാര്‍ഡും പരിശോധിച്ച് ഒരാള്‍ തന്നെയാണെന്ന് ഉറപ്പുവരുത്തണം. ഇതിനുശേഷമേ ഒ.എം.ആര്‍ ഷീറ്റ് നല്‍കാവൂ
●പരീക്ഷസമയം കഴിയുംവരെ ഇന്‍വിജിലേറ്റര്‍മാര്‍ പരീക്ഷ ഹാളില്‍ ഉണ്ടാകണം. ഉദ്യോഗാര്‍ഥികള്‍ പരീക്ഷസമയത്ത് നടത്തുന്ന ക്രമക്കേടുകള്‍ക്ക് അസി. സൂപ്രണ്ടുമാരായ ഇന്‍വിജിലേറ്റര്‍മാരായിരിക്കും ഉത്തരവാദി. പരീക്ഷക്ക് മുൻപ് ഇതുസംബന്ധിച്ച സത്യപ്രസ്താവന ഇന്‍വിജിലേറ്റര്‍മാര്‍ പി.എസ്.സിക്ക് ഒപ്പിട്ട് നല്‍കണം.
●ചോദ്യപേപ്പര്‍ നല്‍കുന്നതിന് മുൻപ് അണ്‍യൂസ്ഡ് ഒ.എം.ആര്‍ ഷീറ്റ് റദ്ദുചെയ്യണം. ഇവ എണ്ണി തിട്ടപ്പെടുത്തി ചോദ്യപേപ്പര്‍ പാക്കറ്റില്‍ െവച്ച് സീല്‍ ചെയ്യണം.