തിരുവനന്തപുരം: ബംഗാൾ അരി തിങ്കളാഴ്ച മുതല്‍ കുറഞ്ഞ വിലയ്ക്ക് വിതരണംചെയ്യും. കിലോയ്ക്ക് 25 രൂപ. തുടക്കത്തില്‍ ഒരു കുടുംബത്തിന് ആഴ്ചയില്‍ അഞ്ചുകിലോ വിതരണം ചെയ്യാനാണ് പ്ലാനിട്ടിരിക്കുന്നത്. കണ്‍സ്യൂമര്‍ ഫെഡറേഷന്റെ നേതൃത്വത്തില്‍ ബംഗാളില്‍നിന്ന് 800 ടണ്‍ ‘സുവര്‍ണ’ അരി ആണ് എത്തിയത്. 1700 മെട്രിക് ടണ്‍ അരികൂടി മാര്‍ച്ച് പത്തിനകം എത്തും. ഇതോടെ വിലക്കയറ്റം പിടിച്ചുനിര്‍ത്താനാകുമെന്നാണ് പ്രതീക്ഷ.പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് തിങ്കളാഴ്ച വൈകീട്ട് ഏഴിന് കരകുളം സര്‍വീസ് സഹകരണബാങ്കിന്റെ ആഭിമുഖ്യത്തില്‍ എനിക്കരയിൽ നിർവഹിക്കും തിരഞ്ഞെടുത്ത പ്രാഥമിക സഹകരണസംഘങ്ങള്‍, കണ്‍സ്യൂമര്‍ സ്റ്റോറുകള്‍, ത്രിവേണി എന്നിവയിലൂടെയാകും വിതരണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന് പറഞ്ഞു.
Kerala
നാളെ മുതൽ ബംഗാൾ അരി ലഭിച്ചുതുടങ്ങും
Previous Articleഇരിട്ടി മേഖലയിൽ വിദേശ മദ്യഷോപ് അനുവദിക്കില്ല