
ശ്രീനഗര്‍: ജമ്മു കശ്മീരിലെ ബന്ദിപ്പൂർ ജില്ലയില്‍ സുരക്ഷാ സൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒമ്പത് സൈനികര്‍ക്ക് പരിക്കേറ്റു.ഒരു ഭീകരനെ സൈന്യം ഏറ്റുമുട്ടലില്‍ വധിച്ചു. പരിക്കേറ്റ സൈനികരെ ഹെലിക്കോപ്റ്റര്‍ ഉപയോഗിച്ച് ശ്രീനഗറിലെ സൈനിക ആസ്പത്രിയിലേക്ക് മാറ്റി. പരിക്കേറ്റ സൈനികരില്‍ ചിലരുടെ നില ഗുരുതരമാണെന്നാണ് ലഭ്യമായ വിവരം. ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണെന്ന് സൈനിക കേന്ദ്രങ്ങള്‍ അറിയിച്ചു.ഭീകരരുടെ സാന്നിധ്യം സംബന്ധിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് സൈന്യം നടത്തിയ തിരച്ചിലിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്.