India, News

തൂത്തുക്കുടിയിലെ പോലീസ് വെടിവെയ്പ്പിൽ പ്രതിഷേധിച്ച് തമിഴ്‌നാട്ടിൽ ഇന്ന് ബന്ദ്

keralanews bandh in tamilnadu protesting against police firing in thuthukkudi

തൂത്തുക്കുടി:തൂത്തുക്കുടിയിലെ പോലീസ് വെടിവെയ്പ്പിൽ പ്രതിഷേധിച്ച് തമിഴ്‌നാട്ടിൽ ഇന്ന് ബന്ദ്.ഡി.എം.കെയും പ്രതിപക്ഷ പാർട്ടികളുമാണ് ബന്ദിന് ആഹ്വാനം ചെയ്‌തിരിക്കുന്നത്‌. തൂത്തുക്കുടി  സ്റ്റെർലൈറ്റ് കമ്പനി അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് നടത്തിയ സമരത്തിനുനേരെ ഉണ്ടായ പോലീസ് വെടിവെയ്പ്പിൽ പതിമൂന്നുപേരാണ് മരിച്ചത്.നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തു. പതിമൂന്നുപേരെ വെടിവെച്ചു കൊന്നതിൽ പ്രതിഷേധിച്ച് വിവിധ സംഘടനകൾ ഇന്നലെ ഉപരോധവും സമരം നടത്തിയിരുന്നു.ഉപരോധ സമരം നടത്തിയ സ്റ്റാലിൻ അടക്കമുള്ള നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്തു.ഇതിനിടെ തൂത്തുക്കുടി, കന്യാകുമാരി,തിരുനെൽവേലി മേഖലകളിൽ ഇന്റർനെറ്റ് നിരോധിച്ചു കൊണ്ട് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.വേതാന്ത കമ്പനിക്കെതിരെ ദിനംപ്രതി ജനപിന്തുണ കൂടി വരുന്ന സാഹചര്യത്തിലാണ് നടപടി.പ്ലാന്റിലേക്കുള്ള വൈദ്യുതി തമിഴ്നാട് മലിനീകരണ നിയന്ത്രണ ബോർഡ് പിൻവലിച്ചു. ലൈസൻസ് പുനഃസ്ഥാപിക്കുന്നതു വരെ ഉത്പാദനം നിർത്തിവെയ്ക്കണമെന്നാവശ്യപ്പെട്ടാണ് നടപടി.

Previous ArticleNext Article