മട്ടന്നൂർ:കണ്ണൂർ വിമാനത്താവളം കമ്മിഷൻ ചെയ്യുന്ന ഘട്ടത്തിൽത്തന്നെ രാജ്യാന്തര വിമാന സർവീസ് ആരംഭിക്കാനുള്ള ശ്രമം നടത്തുമെന്നു കിയാൽ മാനേജിങ് ഡയറക്ടർ പി.ബാലകിരൺ പറഞ്ഞു. എംഡിയായി ചുമതലയേറ്റ ശേഷം ആദ്യമായി അദ്ദേഹം പദ്ധതിപ്രദേശത്ത് സന്ദർശനം നടത്തി. രാജ്യാന്തര സർവീസ് തുടക്കത്തിൽത്തന്നെ വേണമെന്നാണ് സംസ്ഥാന സർക്കാരിന്റെ താല്പര്യം.ടാർഗറ്റ് വച്ചു നിശ്ചിത സമയത്തിനകം പണി പൂർത്തിയാക്കും. കേന്ദ്ര വ്യോമയാന വകുപ്പിൽ നിന്നും ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷനിൽ നിന്നും വിവിധ ലൈസൻസുകൾ കിട്ടേണ്ടതുണ്ട്. അറുപതോളം കാര്യങ്ങൾ വിലയിരുത്തിയാണ് വിമാന സർവീസിന് ലൈസൻസ് അനുവദിക്കുക.വിമാനത്താവളത്തിനു വേണ്ടി കുടിയൊഴിഞ്ഞവരുടെ കുടുംബത്തിൽപ്പെട്ടവർക്കു ജോലി നൽകുന്നതിന് ആവശ്യമായ നടപടിയെടുക്കും. രാജ്യാന്തര വിമാനങ്ങൾ വന്നാൽ മാത്രമേ കണ്ണൂർ വിമാനത്താവളം അറിയപ്പെടുകയുള്ളൂവെന്നും കൂടുതൽ പ്രയോജനം ഉണ്ടാകുകയുള്ളൂവെന്നും ബാലകിരൺ പറഞ്ഞു.കലക്ടറായി സേവനം അനുഷ്ഠിച്ച കണ്ണൂരിൽ തിരികെ വരാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. മട്ടന്നൂരിലെ പ്രോജക്ട് ഓഫിസും വിമാനത്താവള പദ്ധതി പ്രദേശവും സന്ദർശിച്ച് പ്രവർത്തനം വിലയിരുത്തുകയും ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുകയും ചെയ്തു.
Kerala
രാജ്യാന്തര സര്‍വീസോടെ വിമാനത്താവളം കമ്മിഷന്‍ ചെയ്യാന്‍ ശ്രമം നടത്തും:ബാലകിരൺ
Previous Articleനടിക്ക് പിന്തുണയുമായി വനിതാ താര സംഘടന