Business, India, News, Technology

ബജാജിന്റെ ആദ്യ ഇലക്ട്രിക്ക് സ്കൂട്ടർ ‘ബജാജ് ചേതക് ചിക് ‘ റെജിസ്റ്റർ ചെയ്തു

IMG_20191014_124853

മുംബൈ:വാഹന നിര്‍മ്മാതാക്കളായ ബജാജ്, അവരുടെ ആദ്യ ഇലക്‌ട്രിക്ക് സ്‌കൂട്ടറിനെ നിരത്തിലെത്തിക്കാന്‍ ഒരുങ്ങുകയാണ്. ഒക്ടോബര്‍ 16-ന് ഇലക്‌ട്രിക്ക് സ്‌കൂട്ടറിനെ അവതരിപ്പിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.ബജാജ് ചേതക് ചിക് ഇലക്‌ട്രിക്ക് സ്‌കൂട്ടര്‍ എന്നായിരിക്കും പുതിയ ഇലക്‌ട്രിക്ക് സ്‌കൂട്ടറിന്റെ പേര്. അര്‍ബനൈറ്റ് എന്ന ബ്രാന്റിലായിരിക്കും ബജാജ് ഇലക്‌ട്രിക്ക് ഇരുചക്ര വാഹനങ്ങള്‍ ഇന്ത്യയിലെത്തിക്കുക.ജര്‍മന്‍ ഇലക്‌ട്രിക്ക് ആന്‍ഡ് ടെക്‌നോളജി കേന്ദ്രമായ ബോഷുമായി സഹകരിച്ചാണ് ബജാജ് അര്‍ബനൈറ്റ് എന്ന ഇലക്‌ട്രിക്ക് സ്‌കൂട്ടര്‍ വികസിപ്പിച്ചിരിക്കുന്നത്.ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജെന്‍സ് സംവിധാനം ഉള്‍പ്പെടെ ഉന്നത സാങ്കേതിക സംവിധാനങ്ങളുടെ അകമ്പടിയോടെയായിരിക്കും സ്‌കൂട്ടര്‍ എത്തുകയെന്ന് മുൻപുതന്നെ അറിയിച്ചിരുന്നു. ഇതിനൊപ്പം ബ്ലൂടൂത്ത് ഉള്‍പ്പെടെയുള്ള കണക്ടിവിറ്റി സംവിധാനങ്ങളും മറ്റും ഈ വാഹനത്തിലുണ്ട്.ഹാന്‍ഡില്‍ ബാറില്‍ നല്‍കിയിരിക്കുന്ന എല്‍ഇഡി ഹെഡ്‌ലാമ്ബ്, ടു പീസ് സീറ്റുകള്‍, എല്‍ഇഡി ടെയില്‍ ലാമ്ബ്, 12 ഇഞ്ച് അലോയി വീലുകള്‍, ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഉയര്‍ന്ന് സ്റ്റോറേജ് എന്നിവയാണ് ഇലക്‌ട്രിക്ക് സ്‌കൂട്ടറിന്റെ സവിശേഷതകള്‍.ക്ലാസിക്ക് ഡിസൈന്‍ ശൈലിയായിരിക്കും സ്‌കൂട്ടര്‍ പിന്തുടരുകയെന്നാണ് ഇതികം പുറത്തുവന്ന ചിത്രങ്ങള്‍ നല്‍കുന്ന സൂചന. പെന്റഗണ്‍ ആകൃതിയിലാണ് ഹെഡ്‌ലാംപ് യൂണിറ്റുള്ളത്. ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍ക്കും ഹെഡ്‌ലാമ്പിനും എല്‍ഇഡി ലൈറ്റിങ് ലഭിക്കാന്‍ സാധ്യതയുണ്ട്.എന്നാല്‍ സ്‌കൂട്ടറിന്റെ മെക്കാനിക്കല്‍ ഫീച്ചറുകള്‍ സംബന്ധിച്ച്‌ ഒന്നും തന്നെ കമ്പനി വ്യക്തമാക്കിയിട്ടില്ല. കമ്മ്യൂട്ടര്‍ ബൈക്കുകളും പെര്‍ഫോമന്‍സ് ബൈക്കുകളും കരുത്തേറിയ സ്‌കൂട്ടറുകളും ബജാജിന്റെ ഇലക്‌ട്രിക്ക് ഇരുചക്ര വാഹനങ്ങളുടെ ശ്രേണിയില്‍ അണിനിരത്തുമെന്നാണ് വിവരം. 2020-ഓടെ ഇലക്‌ട്രിക്ക് ബൈക്കുകളുടെ നിര കൂടുതല്‍ വിപുലമാക്കാനാണ് കമ്പനി ശ്രമിക്കുന്നത്.ഏഥര്‍ 450 തന്നെയാണ് വിപണിയില്‍ ചേതക് ചിക് സ്‌കൂട്ടറിന്റെ എതിരാളി. ബജാജ് നിരയില്‍ ഏറെ പ്രശസ്തി നേടിയ സ്‌കൂട്ടറുകളിലൊന്നാണ് ചേതക് സ്‌കൂട്ടറുകള്‍.

keralanews bajajs first electric scooter registered as bajaj chetak chic electric scooter (2)

Previous ArticleNext Article