തിരുവനന്തപുരം:വീട്ടമ്മയെ പീഡിപ്പിച്ചെന്ന കേസിൽ ജയിലിൽ കഴിയുന്ന എം.വിൻസെന്റ് എംഎൽഎക്ക് മറ്റൊരു കേസിൽ ജാമ്യം.ബാലരാമപുരത്തു ബീവറേജ്സ് കോർപ്പറേഷൻ മദ്യശാല തുറക്കുന്നതിനെതിരെ നടന്ന സമരത്തിൽ പങ്കെടുത്തതിന് രജിസ്റ്റർ ചെയ്ത കേസിലാണ് ജാമ്യം ലഭിച്ചത്.പണയത്തേരി മദ്യശാലയ്ക്കു മുന്നിൽ നടന്ന സമരത്തിൽ ഒന്നാം പ്രതിയാണ് വിൻസെന്റ്.കേസിൽ രണ്ടു ദിവസം മുൻപ് പോലീസ് നെയ്യാറ്റിൻകര സബ്ജയിലിലെത്തി വിൻസെന്റിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു.എന്നാൽ പൊതുമുതൽ നശിപ്പിച്ചു എന്ന പോലീസിന്റെ വാദം ശരിയല്ലെന്നും പണം കെട്ടിവെയ്ക്കേണ്ട ആവശ്യം ഇല്ലെന്നും ജാമ്യം അനുവദിച്ചുകൊണ്ട് കോടതി വ്യക്തമാക്കി.
Kerala
മദ്യശാലക്കെതിരെ സമരം;വിൻസെന്റ് എംഎൽഎക്ക് ജാമ്യം
Previous Articleവിനായകന്റെ മരണത്തെ കുറിച്ച് ലോകായുക്ത അന്വേഷണം തുടങ്ങി