ദില്ലി:ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ ബിജെപി നേതാവ് എല്‍.കെ.അദ്വാനി അടക്കമുള്ളവര്‍ക്കെതിരെ ഗൂഡാലോചന കുറ്റം പുന:സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കേസ് സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ഗൂഡാലോചന കുറ്റം പുനസ്ഥാപിക്കപ്പെട്ടാല്‍ അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കാന്‍ സിബിഐയ്ക്ക് കോടതി അനുമതി നല്‍കും. അദ്വാനി അടക്കമുള്ള നേതാക്കള്‍ക്കെതിരെ ഗൂഢാലോചനകുറ്റം റദ്ദാക്കിയ അലഹാബാദ് ഹൈക്കോടതി വിധിക്കെതിരെ സിബിഐ ആണ് സുപ്രീം കോടതിയെ സമീപിച്ചത്.
എല്‍കെ അദ്വാനി, എംഎം ജോഷി, ഉമാഭാരതി, രാജസ്ഥാന് ഗവര്‍ണര്‍ കല്യാണ്‍ സിംഗ്, ശിവസേന മേധാവിയായിരുന്ന ബാല്‍ താക്ക്റെ, വിഎച്ച്പി നേതാവായിരുന്ന ആചാര്യ ഗിരിരാജ് കിഷോര്‍, എന്നിവര്‍ അടക്കം 13 പേരെയാണ് സാങ്കേതിക കാരണം ചൂണ്ടിക്കാട്ടി ഗൂഢാലോചന കുറ്റത്തില്‍ നിന്നും അലഹാബാദ് ഹൈക്കോടതി ഒഴിവാക്കിയത്.