തിരുവനന്തപുരം:പദ്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കണമെന്ന് ഭരണപരിഷ്‌കാര കമ്മീഷൻ ചെയർമാൻ വി.എസ് അച്യുതാനന്ദൻ.നിലവറ തുറക്കുന്നതിനെ എതിർക്കുന്നവരെ സംശയിക്കണം.ദൈവഹിതം അറിഞ്ഞതുപോലെയാണ് ഇവരുടെ പെരുമാറ്റമെന്നും വി.എസ് പറഞ്ഞു.ബി നിലവറ തുറന്നു കണക്കെടുപ്പ് നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.അതേസമയം ബി നിലവറ തുറന്നു പരിശോധിക്കണമെന്നാണ് സർക്കാരിന്റെ നിലപാടെന്നു ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും പ്രതികരിച്ചു.അതേസമയം ബി നിലവറ തുറക്കരുതെന്നാണ് തിരുവിതാംകൂർ രാജകുടുംബത്തിന്റെ നിലപാട്.ഇതുവരെ തുറന്നിട്ടില്ലാത്ത നിലവറ തുറക്കുന്നത് ദൈവഹിതത്തിനെതിരാണെന്ന കാരണം പറഞ്ഞാണ് രാജകുടുംബം എതിർക്കുന്നത്.കേസ് കോടതിയുടെ പരിഗണനയിലായതിനാൽ വ്യക്തിപരമായി പ്രതികരിക്കാനില്ലെന്നും രാജകുടുംബം പറഞ്ഞു.
Kerala
പദ്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കണമെന്ന് വി.എസ് ഉം കടകംപള്ളി സുരേന്ദ്രനും
Previous Articleസയൻസ് എക്സ്പ്രസ്സ് ട്രെയിൻ കണ്ണൂരിലെത്തി