Kerala, News

അവിനാശി ബസ് അപകടം;മരിച്ച 11 പേരെ തിരിച്ചറിഞ്ഞു

keralanews avinashi bus accident the deadbodies of 11 identified

തമിഴ്നാട്:കോയമ്പത്തൂരിനടുത്ത് അവിനാശിയിൽ കെഎസ്ആർടിസി ബസ്സും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ച 20 പേരിൽ 11 പേരെ തിരിച്ചറിഞ്ഞു. റോസ്‌ലി (പാലക്കാട്), ഗിരീഷ് (എറണാകുളം), ഇഗ്നി റാഫേല്‍ (ഒല്ലൂര്‍, തൃശൂര്‍), കിരണ്‍ കുമാര്‍, ഹനീഷ് (തൃശൂര്‍), ശിവകുമാര്‍ (ഒറ്റപ്പാലം), രാജേഷ്. കെ (പാലക്കാട്), ജിസ്മോന്‍ ഷാജു (തുറവൂര്‍), നസീബ് മുഹമ്മദ് അലി (തൃശൂര്‍), കെഎസ്‌ആര്‍ടിസി ഡ്രൈവര്‍ ബൈജു, ഐശ്വര്യ എന്നിവരുടെ മൃതദേഹങ്ങളാണ് ഇതുവരെ തിരിച്ചറിഞ്ഞത്.ബസിന്‍റെ വലതുഭാഗത്ത് ഇരുന്നവരാണ് മരിച്ചവരിൽ ഏറെയും.നിയന്ത്രണംവിട്ട ലോറി ഈ വശത്തേക്കാണ് ഇടിച്ചു കയറിയത്. ലോറി ഡിവൈഡര്‍ തകര്‍ത്തു മറുവശത്തുകൂടി പോയ ബസില്‍ ഇടിച്ചു കയറുകയായിരുന്നു. ബസില്‍ ഇടതുഭാഗത്ത് ഇരുന്നവര്‍ക്കു നേരിയ പരിക്കുകളാണ് പറ്റിയത്.അപകടം നടക്കുമ്പോൾ യാത്രക്കാരില്‍ ഭൂരിഭാഗവും നല്ല ഉറക്കത്തിലായിരുന്നു. ബസിന്‍റെ 12 സീറ്റുകളോളം ഇടിച്ചുതകര്‍ന്ന നിലയിലാണ്. ഇടിയുടെ ആഘാതത്തില്‍ ചില സീറ്റുകള്‍ തെറിച്ചുപോയിട്ടുണ്ട്.ബസില്‍ ആകെ 48 യാത്രക്കാരാണുണ്ടായിരുന്നത്. 10 പേര്‍ സംഭവ സ്ഥലത്തുതന്നെ മരിച്ചു. മൃതദേഹങ്ങള്‍ അവിനാശി ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിട്ടുണ്ട്. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്കു വിട്ടുനല്‍കും.

Previous ArticleNext Article