Kerala, News

കരിപ്പൂർ വിമാനത്താവളത്തിൽ ഓട്ടോറിക്ഷകൾക്ക് നിരോധനം

keralanews autorikshaw banned in karippoor airport

കോഴിക്കോട്:കരിപ്പൂർ വിമാനത്താവളത്തിൽ ഓട്ടോറിക്ഷകൾക്ക് നിരോധനം ഏർപ്പെടുത്തി. പ്രീപെയ്ഡ് ടാക്സിക്കാരുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് ഓട്ടോറിക്ഷക്ക് നിരോധനം ഏര്‍പ്പെടുത്തിയത്. വിമാനത്താവള കവാടത്തിനുള്ളില്‍ നിന്ന് ഓട്ടോറിക്ഷയില്‍ ആളെ കയറ്റിയാല്‍ മൂവായിരം രൂപ പിഴ ഈടാക്കുമെന്ന മുന്നറിയിപ്പ് ബോര്‍ഡും സ്ഥാപിച്ചു. ഇതോടെ ബുദ്ധിമുട്ടിലായിരിക്കുകയാണ് ഓട്ടോറിക്ഷ തൊഴിലാളികളും,യാത്രയ്ക്കായി ഓട്ടോറിക്ഷയെ ആശ്രയിക്കുന്ന എയര്‍പോര്‍ട്ട് ജീവനക്കാരും യാത്രക്കാരും.സാധാരണയാത്രക്കാരെ പ്രയാസത്തിലാക്കിയാണ് വിമാനത്താവള അതോറിറ്റിയുടെ ഓട്ടോറിക്ഷ നിരോധന തീരുമാനം.നടപടി ബോര്‍ഡ് വച്ചതോടെ ഓട്ടോ വിളിച്ച്‌ ദൂര സ്ഥലങ്ങളില്‍ നിന്നെത്തിയ യാത്രക്കാരെ വഴിയില്‍ ഇറക്കി വിടേണ്ടി വന്നു.പ്രദേശത്തെ പോസ്റ്റ് ഓഫീസും വിജയാ ബാങ്കുമെല്ലാം എയര്‍പോര്‍ട്ടിന് ഉള്ളിലാണ്. വിമാനത്താവള ജീവനക്കാരേയും തീരുമാനം ബാധിച്ചിട്ടുണ്ട്. ഫറൂഖ് റെയില്‍വേ സ്റ്റേഷനിലിറങ്ങി അവിടെ നിന്ന്നേരിട്ട് ഓട്ടോ വിളിച്ച്‌ വരുന്ന യാത്രക്കാരും ഒട്ടേറെയാണ്. പുതിയ ടെര്‍മിനല്‍ തുറക്കുന്നതോടെ ഓട്ടോയിലെത്തുന്ന യാത്രക്കാര്‍ ഒരു കിലോമീറ്ററോളം ലഗേജുമായി നടക്കേണ്ടി വരും. എന്നാല്‍ ഒട്ടോറിക്ഷക്ക് ടോള്‍ ബുത്തിനടുത്തായി പ്രത്യേക പാത ഒരുക്കുമെന്നും വിമാനത്താവള അതോറിറ്റി പറയുന്നു.

Previous ArticleNext Article