
കണ്ണൂർ:ഓട്ടോറിക്ഷകളുടെ കെ.എം.സി നമ്പറുമായി ബന്ധപ്പെട്ടു തൊഴിലാളികൾക്കിടയിൽ നിലനിൽക്കുന്ന പ്രശ്നം ഈ മാസം മുപ്പത്തിനകം പരിഹരിക്കാമെന്ന് മേയർ ഇ.പി ലത ഉറപ്പു നൽകി.സമരസമിതി നേതാക്കളുമായുള്ള ചർച്ചയിലാണ് തീരുമാനം. എന്നാൽ പ്രശ്നം പരിഹരിക്കുന്നത് വരെ കലക്ടറേറ്റിനു മുൻപിൽ നടത്തിവരുന്ന സത്യാഗ്രഹ സമരം തുടരാനാണ് സമരസമിതിയുടെ തീരുമാനം.പെര്‍മിറ്റിൽ അനുവദിച്ച സ്ഥലത്തു മാത്രം ഓട്ടോകൾ പാർക്ക് ചെയ്യുക,എല്ലാ ഓട്ടോകളും എല്ലാ സ്റ്റാൻഡിലും പാർക്ക് ചെയ്യാമെന്ന ആർ.ടി.ഓ നിലപാട് തിരുത്തുക കെ.എം.സി ഉള്ള ഓട്ടോകൾക്കു ടൌൺ പെർമിറ്റ് നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.