News Desk

മയക്കുഗുളിക കടത്തുന്നതിനിടെ യുവാവ് പിടിയിലായി

keralanews man arrested when exporting drug tablet

കാസർകോഡ്:ട്രെയിൻ മാർഗം മയക്കുഗുളിക കടത്തുന്നതിനിടെ യുവാവ് പിടിയിലായി.കൊല്ലം മാടന്തറ മണ്ണാൻവാതിക്കൽ സഞ്ജയ്(20) പിടിയിലായത്.ചൊവ്വാഴ്ച രാവിലെ ചെന്നൈ-മംഗളൂരു സൂപ്പർഫാസ്റ്റ് ട്രെയിനിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിക്കപ്പെടുന്നത്.ഇയാളിൽ ഇന്നും അപകടകാരിയായ ഉറക്ക ഗുളികയായ നിട്രോസൺ 10 ന്റെ നൂറോളം ഗുളികകളും കഞ്ചാവ് പൊതികളും പിടികൂടി.ഡിസൈനിങ് വിദ്യാർത്ഥിയാണെന്ന് പറയുന്ന ഇയാൾ മനോദൗർബല്യമുള്ളയാളെപ്പോലെയാണ് സംസാരിക്കുന്നതെന്ന് പോലീസ് പറഞ്ഞു.സേലത്തു നിന്നും തീവണ്ടിമാർഗം കൊണ്ടുവരുന്ന ഗുളികകൾ മംഗളൂരുവിലും ഗോവയിലുമാണ് എത്തിക്കേണ്ടത്.ഒരു ഗുളികയ്ക്ക്250 രൂപ ലഭിക്കും.കേരളത്തിലെ മെഡിക്കൽ സ്റ്റോറുകളിൽ ഡോക്റ്ററുടെ കുറിപ്പടിയില്ലാതെ ഈ ഗുളികകൾ ലഭിക്കുകയില്ല.പത്തെണ്ണമടങ്ങുന്ന പായ്‌ക്കറ്റിനു 100 രൂപയാണ് വില.അപകടകാരിയായ ഈ ഗുളിക അളവിലധികം കഴിച്ചാൽ മരണം വരെ സംഭവിക്കാം.ലഹരിക്കുവേണ്ടി കഴിക്കുന്ന ഇത് തലച്ചോറിനെയാണ് ബാധിക്കുക.കുട്ടികളുടെ മാനസിക നിലയെ ഇത് ഗുരുതരമായി ബാധിക്കും.

ഇരിക്കൂറിൽ ക്രെയിൻ അപകടത്തിൽ ഒരാൾ മരിച്ചു

keralanews one died in crane accident in irikkur

ഇരിക്കൂർ:ഇരിക്കൂർ ആയിപ്പുഴയിലുണ്ടായ ക്രെയിൻ അപകടത്തിൽ ഒരാൾ മരിച്ചു.ഇരിക്കൂർ സ്വദേശി നാക്കരപ്പെട്ടി അഷ്‌റഫ്(52) ആണ് മരിച്ചത്.ഇരിക്കൂർ ടൗണിലെ മുൻകാല ജീപ്പ് ഡ്രൈവറാണ് അഷ്‌റഫ്.ഇന്നലെ ആയിപ്പുഴ ചൊക്രാൻ വളവിൽ മറിഞ്ഞ മിനി ലോറി ക്രെയിൻ ഉപയോഗിച്ച് ഉയർത്താൻ ശ്രമിക്കുന്നതിനിടെ ക്രെയിൻ മറിഞ്ഞ് ക്രെയിനിന്റെ ഡൂം ദേഹത്ത് വീണാണ് അപകടമുണ്ടായത്.അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അഷ്‌റഫിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.അപകടത്തെ തുടർന്ന് ഏറെനേരം ഇരിക്കൂർ-ചാലോട് റൂട്ടിൽ ഗതാഗതം തടസ്സപ്പെട്ടു.

പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രത്തിൽ ഭക്തർക്ക് കാണിക്കയിടാൻ സോപാനത്തിൽ രണ്ട് കുടങ്ങൾ വയ്ക്കണമെന്ന് ഹൈക്കോടതി നിർദേശം

keralanews high court ordered to keep two different treasure boxes in parassinikkadav temple

കണ്ണൂർ:കണ്ണൂർ:പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രത്തിൽ ഭക്തർക്ക് കാണിക്കയിടാൻ സോപാനത്തിൽ രണ്ട് കുടങ്ങൾ വയ്ക്കണമെന്ന് ഹൈക്കോടതി നിർദേശം.ഭക്തർ നിക്ഷേപിക്കുന്ന പണം ആർക്കെന്ന തർക്കം തീർക്കുന്നതിനാണ് ഹൈക്കോടതി നിർദേശം. സോപാനത്തിൽ ഒരേ വലിപ്പത്തിലുള്ള രണ്ട് കുടങ്ങളോ ഉരുളിയോ വയ്ക്കണം.ഒന്നിലിടുന്ന പണം ക്ഷേത്രത്തിലേക്കുള്ള കാണിക്കയാണെന്നും രണ്ടാമത്തെ കുടത്തിൽ മടയനുള്ള ദക്ഷിണയാണെന്നും അതാതു കുടങ്ങളിൽ രേഖപ്പെടുത്തുകയും വേണം.മലയാളത്തിലും ഇംഗ്ലീഷിലും ഇക്കാര്യം രേഖപ്പെടുത്തണം.ഓരോ ദിവസവും അതിൽ നിക്ഷേപിച്ചിരിക്കുന്ന പണം ദേവസ്വം,മടയൻ,ഭക്തർ എന്നിവരുടെ പ്രതിനിധികളുടെ സാന്നിധ്യത്തിൽ എണ്ണിത്തിട്ടപ്പെടുത്തുകയും വേണം.ക്ഷേത്ര കാണിക്കയായി കിട്ടുന്ന പണം ക്ഷേത്രഫണ്ടായി ഉപയോഗിക്കാം.മടയന് ലഭിക്കുന്ന ദക്ഷിണ കൊച്ചാൽ,കണ്ണോത്ത്, വാടയ്ക്കൽ എന്നീ കുടുംബങ്ങൾക്ക് തുല്യമായി വീതിക്കുകയും വേണം.സോപാനത്തിൽ വെയ്ക്കുന്ന പണം ദക്ഷിണയെന്ന നിലയിൽ മടയൻ എടുക്കുകയാണ് പതിവ്.എന്നാൽ പിന്നീട് അതേച്ചൊല്ലി തർക്കമായി.ഇത് ചൂണ്ടിക്കാട്ടി പി.എം സുഗുണന്റേതുൾപ്പെടെയുള്ള 2009 ലെ ഹർജികളിലാണ് കോടതി ഉത്തരവ്.ദൂരത്തു നിന്നും എത്തുന്ന ഭക്തർക്ക് സോപാനത്തിൽ വെയ്ക്കുന്ന പണം മടയനുള്ളതാണെന്ന് അറിവുണ്ടായിരിക്കില്ലെന്ന് കോടതി നിരീക്ഷിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് അക്കാര്യം പ്രത്യേകം രേഖപ്പെടുത്തിയ കുടങ്ങൾ വെയ്ക്കാൻ കോടതി നിർദേശിച്ചിരിക്കുന്നത്.

ഇറാഖിൽ ഐഎസ് ഭീകരർ തടവിലാക്കിയ 39 ഇന്ത്യക്കാരും കൊല്ലപ്പെട്ടതായി സുഷമ സ്വരാജ് രാജ്യസഭയിൽ അറിയിച്ചു

keralanews 39 indians who were detained by is terorrist in iraq were killed

ന്യൂഡൽഹി:2014 ഇൽ ഇറാഖിലെ മൊസൂളിൽ നിന്നും ഐഎസ് ഭീകരർ തട്ടിക്കൊണ്ടുപോയി തടവിലാക്കിയ 39 ഇന്ത്യക്കാരും കൊല്ലപ്പെട്ടതായി വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് രാജ്യസഭയിൽ അറിയിച്ചു.ഇവരുടെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെടുത്തതായും ഇവ ഉടനെ തന്നെ നാട്ടിലെത്തിക്കുമെന്നും സുഷമ സ്വരാജ് വ്യക്തമാക്കി.ബാഗ്ദാദിൽ ഡിഎൻഎ പരിശോധനയിലൂടെയാണ് ഇവരെ തിരിച്ചറിഞ്ഞത്.പഞ്ചാബിൽ നിന്നും 27 പേർ,ഹിമാചൽ പ്രദേശിൽ നിന്നും നാലുപേർ, ബീഹാറിൽ നിന്നും ആറുപേർ ബംഗാളിൽ നിന്നും രണ്ടുപേർ എന്നിങ്ങനെയാണ് കൊല്ലപ്പെട്ടത്.നാട്ടുകാർ നൽകിയ വിവരങ്ങളനുസരിച്ച് മൊസൂളിന് വടക്ക് പടിഞ്ഞാറുള്ള ബദോഷിൽ ഒരു കുന്നിനു താഴെയുള്ള കുഴിമാടത്തിൽ ഡീപ് പെനെട്രേഷൻ റഡാറുകൾ ഉപയോഗിച്ച് നടത്തിയ ദുഷ്‌കരമായ അന്വേഷണത്തിനും തിരച്ചിലും ഒടുവിലാണ് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്.നീളമുള്ള മുടികൾ,പഞ്ചാബി വളകൾ, ഇറാഖികളുടേതല്ലാത്ത ചെരിപ്പുകൾ,തിരിച്ചറിയൽ കാർഡുകൾ എന്നിവ ഉൾപ്പെടെ ഇൻഡ്യാക്കാരുടേതെന്ന് കരുതുന്ന വസ്തുക്കളും ഇവിടെ നിന്നും കണ്ടെടുത്തിരുന്നു.തുടർന്ന് ബാഗ്ദാദിലെ മാർട്യാർ ഫൗണ്ടേഷന്റെ സഹായത്തോടെയാണ് ഡിഎൻഎ ടെസ്റ്റ് നടത്തിയത്. കൊലപ്പെട്ടവരെന്ന് കരുതുന്നവരുടെ രക്ഷിതാക്കളുടെയും അടുത്ത ബന്ധുക്കളുടെയും രക്ത സാമ്പിളുകൾ ഉപയോഗിച്ചായിരുന്നു പരിശോധന. 2014 ജൂണിലാണ് 40 ഇന്ത്യക്കാരെ ഇറാഖിൽ ഐഎസ് ഭീകരർ തടവിലാക്കിയത്.ഇവിടെ നിന്നും രക്ഷപ്പെട്ട ഗുർദാസ്പൂർ സ്വദേശി ഹർജിത്ത് മസീഹ് ഇർബിലിൽ എത്തിയതോടെയാണ് ഇവർ തടവിലായ വിവരം പുറംലോകമറിഞ്ഞത്. എന്നാൽ തെളിവില്ലെന്ന് പറഞ്ഞ് സർക്കാർ ഈ വിവരം തള്ളിക്കളയുകയായിരുന്നു.പിന്നീട് ബദോഷിലെ നാട്ടുകാരാണ് ഐഎസ് ഭീകരർ കുറച്ചുപേരെ കൂട്ടത്തോടെ കുഴിച്ചുമൂടിയതായി ഇറാഖി അധികൃതരോട് പറഞ്ഞത്.തുടർന്ന് മൃതദേഹാവശിഷ്ടങ്ങൾ പുറത്തെടുക്കാൻ ഇറാഖി സർക്കാരിനോട് ഇന്ത്യൻ സർക്കാർ അഭ്യർത്ഥിക്കുകയായിരുന്നു.മൃതദേഹങ്ങൾ എത്രയും വേഗം നാട്ടിലെത്തിക്കുമെന്ന് രാജ്യസഭയിലും പുറത്തും നടത്തിയ വാർത്ത സമ്മേളനത്തിൽ സുഷമ സ്വരാജ് പറഞ്ഞു.

എൻഡോസൾഫാൻ ദുരിതബാധിതരുടെ മൂന്നുലക്ഷം രൂപവരെയുള്ള കടങ്ങൾ എഴുതിത്തള്ളും

keralanews the loan upto three lakhs of endosulfan victims will be written off

കാസർകോഡ്:എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ അൻപതിനായിരം മുതല്‍ മൂന്നു ലക്ഷം രൂപ വരെയുളള കടങ്ങള്‍ എഴുതിത്തള്ളാൻ  മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗത്തിൽ തീരുമാനമായി.അൻപതിനായിരം രൂപ വരെയുളള കടങ്ങള്‍ നേരത്തെ എഴുതിത്തളളിയിട്ടുണ്ട്.പുതുതായി എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പട്ടികയില്‍ വന്നവരടക്കം മുഴുവന്‍ പേര്‍ക്കും ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ശുപാര്‍ശ പ്രകാരമുളള ധനസഹായം അടിയന്തരമായി കൊടുത്തു തീർക്കാനും യോഗത്തിൽ തീരുമാനമായി.പൂര്‍ണ്ണമായി കിടപ്പിലായവര്‍ക്കും ബുദ്ധിമാന്ദ്യം സംഭവിച്ചവര്‍ക്കും മരണപ്പെട്ടവരുടെ ആശ്രിതര്‍ക്കും അഞ്ചു ലക്ഷം രൂപ വീതവും മറ്റു വൈകല്യങ്ങളുളളവര്‍ക്ക് മൂന്ന് ലക്ഷം രൂപ വീതവും മനുഷ്യാവകാശ കമ്മീഷന്‍ ശുപാര്‍ശ പ്രകാരം നല്‍കുന്നുണ്ട്.മുഴുവന്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെയും ബി.പി.എല്‍. വിഭാഗത്തില്‍പ്പെടുത്തി റേഷന്‍ ആനുകൂല്യങ്ങള്‍ അനുവദിക്കുന്നതിന് കേന്ദ്രസര്‍ക്കാരുമായി ബന്ധപ്പെട്ട് നടപടി സ്വീകരിക്കാനും യോഗം തീരുമാനിച്ചു.കേന്ദ്രത്തിന്റെ ദേശീയ ഭക്ഷ്യസുരക്ഷാ നിയമം നടപ്പിലാക്കിയപ്പോള്‍ പല എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത കുടുംബങ്ങളും ബി.പി.എല്‍. പട്ടികയില്‍ നിന്നും പുറത്തുപോയിരുന്നു.ഇത് കണക്കിലെടുത്താണ് മുഴുവന്‍ കുടുംബങ്ങളെയും ബി.പി.എല്‍. വിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്നതിന് മാനദണ്ഡങ്ങളില്‍ ഇളവുവരുത്താന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുന്നത്. മാനസികവൈകല്യമുള്ള ദുരിതബാധിതരെ പരിപാലിക്കുന്നതിനായി ആരംഭിച്ച ബഡ്‌സ് സ്കൂളുകളുടെയും ചുമതല സാമൂഹ്യനീതി വകുപ്പ് ഏറ്റെടുക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.ബഡ്സ് സ്കൂളുടെ പ്രവര്‍ത്തനത്തിന് സന്നദ്ധ സംഘടനകളുടെസഹായം സ്വീകരിക്കാനും തീരുമാനിച്ചു.റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്‍, ആരോഗ്യമന്ത്രി കെ.കെ. ഷൈലജ, ചീഫ് സെക്രട്ടറി പോള്‍ ആന്റണി, റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച്‌.കുര്യന്‍, സാമൂഹ്യനീതി വകുപ്പ് സെക്രട്ടറി ബിജു പ്രഭാകരന്‍, കാസര്‍ഗോഡ് കളക്ടര്‍ ജീവന്‍ ബാബു തുടങ്ങിയവര്‍ യോഗത്തിൽ പങ്കെടുത്തു.

അടുത്ത അധ്യയന വർഷം മുതൽ സ്കൂൾ ബസ്സുകളിൽ ജിപിഎസ് നിർബന്ധമാക്കി

keralanews gps system to be mandatory for all school buses by next academic year

തിരുവനന്തപുരം:അടുത്ത അധ്യയന വർഷം മുതൽ സ്കൂൾ ബസ്സുകളിൽ ജിപിഎസ് നിർബന്ധമാക്കി.ഇതിനെ സംബന്ധിച്ച്‌ ഉത്തരവിറക്കിയതായി മന്ത്രി എ.കെ.ശശീന്ദ്രന്‍ നിയമസഭയില്‍ പറഞ്ഞു. സ്കൂള്‍ വാഹനങ്ങള്‍ക്ക് മഞ്ഞനിറം നിര്‍ബന്ധമാക്കിയത് തുടരുമെന്നും നിയമലംഘനം കണ്ടെത്താന്‍ പൊലീസും മോട്ടോര്‍വാഹനവകുപ്പും സംയുക്തമായി പരിശോധന നടത്തുമെന്നും അദ്ദേഹം അറിയിച്ചു.ജോയിന്റ് ആര്‍ടിഒമാരുടെ നേതൃത്വത്തില്‍ സ്കൂളുകളില്‍ അധ്യാപകര്‍ നോഡല്‍ ഓഫീസര്‍മാരായി സമിതിയുണ്ടാക്കിയിട്ടുണ്ട്.നിശ്ചിത യോഗ്യതയുള്ളവരെയേ ഡ്രൈവര്‍മാരാക്കാവൂ, ഡോര്‍ അറ്റന്‍ഡര്‍മാരെ നിയമിക്കണം എന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കപ്പെടുന്നില്ലെന്ന അനൂപ് ജേക്കബിന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി.

ചാർജിലിട്ട് സംസാരിക്കുന്നതിനിടെ ഫോൺ പൊട്ടിത്തെറിച്ച് യുവതി മരിച്ചു

keralanews girl dies in mobile phone blast in odisha

ഒഡിഷ:ഫോണ്‍ ചാര്‍ജിലിട്ട് സംസാരിക്കുന്നതിനിടെ ബാറ്ററി പൊട്ടിത്തെറിച്ച്‌ പെണ്‍കുട്ടി മരിച്ചു. ഒഡീഷയിലെ ഖേരകാനി ഗ്രാമത്തിലാണ് സംഭവം.ഉമ ദറം എന്ന പതിനെട്ടുകാരിയാണ് കൊല്ലപ്പെട്ടത്.മാരകമായി പരിക്കേറ്റ പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.പെണ്‍കുട്ടിയുടെ കൈ, നെഞ്ച്, കാല്‍ തുടങ്ങിയ ഭാഗങ്ങളിൽ ഗുരുതരമായി പരിക്കേറ്റിരുന്നു.ചാര്‍ജ് പെട്ടെന്ന് തീര്‍ന്നു പോകുന്നതിനാലാണ് ചാര്‍ജിലിട്ടു തന്നെ ഫോണ്‍ വിളിച്ചതെന്നും ബാറ്ററി പൊട്ടിത്തെറിച്ചാണ് അപകടമെന്നും പെണ്‍കുട്ടിയുടെ സഹോദരന്‍ പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.2010ല്‍ പുറത്തിറങ്ങിയ നോക്കിയ 5233 ഹാന്‍ഡ്സെറ്റാണ് പൊട്ടിത്തെറിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഈ ഹാന്‍ഡ്സെറ്റ് വ്യാജനാണെന്നും ചൈനീസ് നിർമ്മിതമാണെന്നും  റിപ്പോര്‍ട്ടുകളുണ്ട്.

എ ഐ എ ഡി എം കെ ജനറൽ സെക്രെട്ടറി ശശികലയുടെ ഭർത്താവ് എം.നടരാജൻ അന്തരിച്ചു

keralanews aiadmk general secrettari sasikalas husband m nadarajan passed away

ചെന്നൈ:എ ഐ എ ഡി എം കെ ജനറൽ സെക്രെട്ടറി ശശിയുടെ ഭർത്താവ് എം.നടരാജൻ(76) അന്തരിച്ചു.ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം.അഞ്ചുമാസം മുൻപ് കരൾ,വൃക്ക,മാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായ നടരാജനെ രണ്ടാഴ്ച മുൻപാണ് ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.മാറ്റിവച്ച വൃക്കയും കരളും പ്രവർത്തനരഹിതമാവുകയും ശ്വാസകോശ അണുബാധ മൂർച്ഛിക്കുകയും ചെയ്തിരുന്നു. വെന്‍റിലേറ്ററിന്‍റെ സഹായത്തിലാണ് ജീവൻ നിലനിർത്തിയിരുന്നത്.അഴിമതി കേസിൽപ്പെട്ട് ബെംഗളൂരു പരപ്പന അഗ്രഹാര ജയിലിൽ കഴിയുകയാണ്  ശശികല.ഭർത്താവിന്റെ ആരോഗ്യനില കാണിച്ച് തനിക്ക് പരോൾ നൽകണമെന്ന് ആവശ്യപ്പെട്ട് ശശികല നൽകിയ അപേക്ഷ ഒക്ടോബറിൽ കോടതി പരിഗണിക്കുകയും നടരാജനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ അഞ്ചു ദിവസത്തെ പരോൾ അനുവദിക്കുകയും ചെയ്തിരുന്നു. വര്‍ഷങ്ങളായി പൊതുരംഗത്ത് സജീവമല്ലാത്ത നടരാജന്‍ മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ മരണ ശേഷമാണ് വീണ്ടും പ്രത്യക്ഷപ്പെട്ടത്.

ചാലാട്ട് സിപിഎം-ബിജെപി സംഘർഷത്തിൽ മൂന്നുപേർക്ക് പരിക്ക്

keralanews three injured in cpm bjp conflict in chalad

ചാലാട്:ചക്കാട്ടേപീടികയിൽ സിപിഎം-ബിജെപി പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ ഇരുവിഭാഗത്തിലുംപെട്ട മൂന്നുപേർക്ക് പരിക്കേറ്റു.സിപിഎം പ്രവർത്തകരായ ദീപക്(27),ശരത്ത്(27),ബിജെപി പള്ളിക്കുന്ന് ഡിവിഷൻ സെക്രെട്ടറി പ്രവീൺ(28),എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റ സിപിഎം പ്രവർത്തകരെ കണ്ണൂർ എ കെ ജി ആശുപത്രിയിലും ബിജെപി പ്രവർത്തകനെ കണ്ണൂർ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു.ഇന്നലെ രാത്രി പത്തുമണിയോടുകൂടിയാണ് സംഭവം.കണ്ണൂർ എസ്‌ഐ ശ്രീജിത്ത് കോടേരിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

ബസ് ഓടിക്കുന്നതിനിടെ മൊബൈലിൽ സംസാരിച്ച ഡ്രൈവറുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

keralanews the license of the driver suspended who spoke through the mobile while driving the bus

കണ്ണൂർ:ബസ് ഓടിക്കുന്നതിനിടെ മൊബൈലിൽ സംസാരിച്ച ഡ്രൈവറുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു.മോട്ടോർ വാഹന വകുപ്പാണ് ഇയാൾക്കെതിരെ നടപടി സ്വീകരിച്ചത്. ഡ്രൈവറുടെ ലൈസൻസ് ഒരു വർഷത്തേക്ക് സസ്‌പെൻഡ് ചെയ്യുകയും ഇയാളിൽ നിന്നും 1000  രൂപ പിഴ ഈടാക്കുകയും ചെയ്തു. ബസ് ഓടിക്കുന്നതിനിടെ ഡ്രൈവർ മൊബൈലിൽ സംസാരിക്കുന്നത് കണ്ട യാത്രക്കാർ ഇത് നിർത്താൻ ആവശ്യപ്പെട്ടെങ്കിലും ഇയാൾ സംസാരം തുടരുകയായിരുന്നു. പിന്നീട് കണ്ടക്റ്ററോട് ഇതേ കുറിച്ച് പരാതിപ്പെട്ടെങ്കിലും ചിരിച്ചുതള്ളുകയായിരുന്നു.തുടർന്ന് ഇയാൾ ഫോണിൽ സംസാരിക്കുന്നതിന്റെ ദൃശ്യങ്ങൾ യാത്രക്കാർ മൊബൈലിൽ പകർത്തി സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചു.ദൃശ്യങ്ങൾ വൈറലായതോടെ ട്രാൻസ്‌പോർട് കമ്മീഷണർ,കലക്റ്റർ,ആർടിഒ എന്നിവർ ഇടപെട്ടു. തുടർന്നാണ് ജോയിന്റ് ആർടിഒ എ.കെ രാധാകൃഷ്‌ണൻ നടപടി സ്വീകരിച്ചത്.