News Desk

കർണാടകയിൽ ഒമിക്രോൺ സ്ഥിരീകരിച്ചയാളുടെ സമ്പർക്ക പട്ടികയിലുൾപ്പെട്ട 5 പേർക്ക് കൊറോണ സ്ഥിരീകരിച്ചു;ഒമിക്രോണെന്ന് സംശയം

keralanews corona confirmed 5 people on the contact list of omicron verifiers in karnataka

ബെംഗളൂരു:കർണാടകയിൽ ഒമിക്രോൺ സ്ഥിരീകരിച്ചയാളുടെ സമ്പർക്ക പട്ടികയിലുൾപ്പെട്ട 5 പേർക്ക് കൊറോണ സ്ഥിരീകരിച്ചു.കർണാടകയിലെത്തിയ 46 വയസുള്ള ആളുടെ സമ്പർക്ക പട്ടികയിലുള്ളവർക്കാണ് കൊറോണ സ്ഥിരീകരിച്ചത്.ഒമിക്രോണെന്ന സംശയത്തെ തുടർന്ന് ഇവരുടെ സ്രവ സാമ്പിൾ വിദഗ്ധ പരിശോധനയ്‌ക്ക് അയച്ചു.കഴിഞ്ഞ ദിവസമാണ് ദക്ഷിണാഫ്രിക്കയിൽ നിന്നും കർണാടകയിലെത്തിയ രണ്ടുപേർക്ക് ഒമിക്രോൺ സ്ഥിരീകരിച്ചത്.  ബെംഗളൂരുവിലെത്തിയ ശേഷം നടത്തിയ ആദ്യ രണ്ടുഘട്ട പരിശോധനയിലും ഇരുവരും കൊറോണ പോസിറ്റീവായിരുന്നു. തുടർന്ന് ഇരുവരേയും നിരീക്ഷണത്തിലേക്ക് മാറ്റിയിരുന്നു. പിന്നീട് സാമ്പിളിൽ ചില വ്യത്യാസങ്ങൾ കണ്ടതിനെ തുടർന്ന് നടത്തിയ ജനിതക ശ്രേണീകരണത്തിലാണ് ഇരുവർക്കും ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചത്.അതേസമയം രാജ്യത്ത് ഒമിക്രോൺ സ്ഥിരീകരിച്ചയാൾ കൊറോണ ബാധിതനായതിന് ശേഷം ദുബായിൽ സന്ദർശനം നടത്തിയെന്ന് റിപ്പോർട്ട്.രാജ്യത്തെ ആദ്യത്തെ രണ്ട് ഒമിക്രോൺ കേസുകളിൽ ഒരാളായ 66 കാരനാണ് നവംബർ 20 ന് രാജ്യത്ത് എത്തി ഏഴ് ദിവസത്തിന് ശേഷം  വിമാനത്തിൽ ദുബായിലേക്ക് പോയതായി കണ്ടെത്തിയത്.

ഇന്ത്യയിൽ ഒമിക്രോൺ സ്ഥിരീകരിച്ചു;രോഗബാധിതർ ദക്ഷിണാഫ്രിക്കയിൽ നിന്നെത്തിയ കർണാടക സ്വദേശികൾ

keralanes omicron confirmed in India infected are natives of karnataka from south africa

ബെംഗളൂരു:കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ ഇന്ത്യയിലും സ്ഥിരീകരിച്ചു. കർണാടകയിലാണ് രണ്ടുപേർക്ക് പുതിയ വകഭേദം റിപ്പോര്‍ട്ട് ചെയ്തത്. കേന്ദ്ര ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലാവ് അഗർവാള്‍ വാർത്താസമ്മേളനം വിളിച്ച് രാജ്യത്തെ ഒമിക്രോൺ സാഹചര്യം അറിയിക്കുകയായിരുന്നു. ദക്ഷിണാഫ്രിക്ക സന്ദർശിച്ച രണ്ട് കർണാടക സ്വദേശികൾക്കാണ് കോവിഡിന്റെ ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചത്. 66ഉം 46ഉം വയസ് പ്രായമുള്ളവരാണ് ഇവര്‍. രണ്ടുപേരുടെയും നില ഗുരുതരമല്ല. ഇവരുടെ പേരുവിവരങ്ങൾ ഇപ്പോൾ പുറത്തുവിടില്ലെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ട്. ഇവരുമായി സമ്പർക്കത്തിലുള്ളവരെ കണ്ടെത്തി നിരീക്ഷണത്തിലേക്കു മാറ്റിയതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.അതേസമയം രാജ്യത്ത് ഒമിക്രോൺ വൈറസ് ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ ഏതു സാഹചര്യവും നേരിടാൻ സംസ്ഥാനം സജ്ജമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ജാഗ്രത ശക്തമാക്കുകയും മുന്നൊരുക്കങ്ങൾ ഊർജിതമാക്കുകയും ചെയ്തതായി ആരോഗ്യ മന്ത്രി വീണാ ജോർജും അറിയിച്ചു.

ഒമിക്രോൺ;കേരളം അതീവ ജാഗ്രതയിൽ; മുന്നൊരുക്കങ്ങൾ നടത്തിയതായി ആരോഗ്യമന്ത്രി വീണാ ജോർജ്

keralanews omicron high alert in kerala health minister veena george said that preparations have been made

തിരുവനന്തപുരം: ഇന്ത്യയിൽ ഒമിക്രോൺ സ്ഥിരീകരിച്ച സാഹചര്യത്തിൽ കേരളത്തിലും അതീവ ജാഗ്രത.അതിതീവ്ര വ്യാപനശേഷിയുള്ള കൊറോണ വൈറസായതിനാൽ ശക്തമായ പ്രതിരോധം ആവശ്യമാണ്. നിലവിൽ ഏത് സാഹചര്യത്തെയും നേരിടാനുള്ള മുന്നൊരുക്കങ്ങൾ  സംസ്ഥാനത്ത് നടത്തിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് വ്യക്തമാക്കി. വിമാനത്താവളങ്ങളിൽ ആരോഗ്യപ്രവർത്തകരെ സജ്ജരാക്കിയിട്ടുണ്ട്. നിലവിൽ ഹൈറിസ്‌ക് ഉള്ള ആളുകൾ കേരളത്തിലില്ല. നിലവിലുള്ള പ്രാഥമികമായ കൊറോണ നിയന്ത്രണങ്ങൾ കർശനമായി പാലിക്കണമെന്ന് മന്ത്രി നിർദ്ദേശിച്ചു.ആളുകൾക്ക് ആർടിപിസിആർ പരിശോധനയും ഏഴ് ദിവസം ക്വാറന്റൈനും നിർബന്ധമാക്കും. ഹൈ റിസ്‌ക് രാജ്യങ്ങളിൽ നിന്നും എത്തുന്നവർക്ക് കൊറോണ സ്ഥിരീകരിച്ചാൽ അവരെ ഐസൊലേഷൻ വാർഡുകളിലേക്ക് മാറ്റാനാണ് തീരുമാനം. കേന്ദ്രസർക്കാർ നൽകിയ മുന്നറിയിപ്പ് പ്രകാരം മുൻകരുതൽ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി

തിരുവല്ലയിലെ സിപിഎം പ്രവർത്തകന്റെ കൊലപാതകം;നാലുപേർ പിടിയിൽ

keralanews murder of cpm worker in thiruvalla four arrested

തിരുവല്ല: സിപിഎം പെരിങ്ങര ലോക്കല്‍ സെക്രട്ടറി ചാത്തങ്കരി പുത്തന്‍പറമ്പിൽ സന്ദീപ്‌കുമാര്‍(36) കൊല്ലപ്പെട്ട സംഭവത്തില്‍ നാല് പേര്‍ പൊലീസ് പിടിയില്‍. തിരുവല്ല സ്വദേശികളായ ജിഷ്ണു, പ്രമോദ്, നന്ദു, കണ്ണൂര്‍ സ്വദേശി ഫൈസല്‍ എന്നിവരാണ് പിടിയിലായത്. വ്യക്തിവൈരാഗ്യമാണ്‌ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് നൽകുന്ന റിപ്പോർട്ട്.കൊല്ലപ്പെട്ട സന്ദീപിന്റെ പ്രദേശവാസിയാണ് അറസ്റ്റിലായ മുഖ്യ പ്രതി ജിഷ്ണു.കേസില്‍ അറസ്റ്റിലായ മറ്റൊരു പ്രതിയായ കണ്ണൂര്‍ സ്വദേശി ഫൈസലുമായി ജിഷ്ണു പരിചയത്തിലാവുന്നത് ജയിലില്‍ വച്ചാണ്. ജിഷ്ണുവിന്റെ മാതാവിന്റെ ജോലി നഷ്ടപ്പെടുത്താന്‍ സന്ദീപ് ശ്രമിച്ചുവെന്ന് ആരോപിച്ച്‌ മുന്‍പ് പ്രശ്നങ്ങളുണ്ടായിരുന്നു. മദ്യം ഉദ്പാദിപ്പിക്കുന്ന ട്രാവന്‍കൂര്‍ ഷുഗര്‍സ് ആന്റ് കെമിക്കല്‍സില്‍ ജിഷ്ണുവിന്റെ മാതാവിന് താകാലിക ജോലിയുണ്ടായിരുന്നു. ഇത് പാര്‍ട്ടി സ്വാധീനം ഉപയോഗിച്ച്‌ സന്ദീപ് നഷ്ടപ്പെടുത്താന്‍ ശ്രമിച്ചതായി ആരോപണമുണ്ടായിരുന്നു. ഇതാവാം ജിഷ്ണുവിന് സന്ദീപിനോട് വൈരാഗ്യം തോന്നാൻ കാരണം.പോസ്റ്റ്‌മോര്‍ട്ടം ഇന്ന് കോട്ടയം മെഡിക്കല്‍ കോളജില്‍ നടക്കും.ആര്‍ എസ് എസ് പ്രവര്‍ത്തകരാണ് കൊലപാതകത്തിന് പിന്നിലെന്ന് സി പി എം ആരോപിച്ചിരുന്നു. പാര്‍ട്ടി പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച്‌ തിരുവല്ലയില്‍ ഇന്ന് സിപിഎം ഹര്‍ത്താല്‍ ആചരിക്കും. പെരിങ്ങര പഞ്ചായത്ത് 13ാം വാര്‍ഡ് മുന്‍ അംഗമാണ് സന്ദീപ്. ഭാര്യ: സുനിത. അമ്മ: ഓമന. മക്കള്‍: നിഹാല്‍ (മൂന്നര), മൂന്നു മാസം പ്രായമുള്ള പെണ്‍കുട്ടിയുണ്ട്.

പത്തനംതിട്ട തിരുവല്ലയിൽ സിപിഎം പ്രവർത്തകൻ കൊല്ലപ്പെട്ടു;വ്യക്തിവൈരാഗ്യമെന്ന് സൂചന

keralanews cpm worker killed in pathanamthitta thiruvalla

പത്തനംതിട്ട: തിരുവല്ലയിൽ സിപിഎം പ്രവർത്തകൻ കൊല്ലപ്പെട്ടു. പെരിങ്ങര ലോക്കൽ കമ്മിറ്റി സെക്രട്ടറിയും മുൻ ഗ്രാമപഞ്ചായത്ത് അംഗവുമായിരുന്ന സന്ദീപ് കുമാറാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി 8 മണിയോടെ മേപ്രാലിൽ വച്ചാണ് സംഭവം.നെടുമ്പ്രം ചാത്തങ്കരിമുക്കിന് അരക്കിലോമീറ്റർ മാറിയുള്ള കലുങ്കിനടുത്താണ് ആക്രമണമുണ്ടായത്. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന സന്ദീപിനെ മൂന്ന് ബൈക്കുകളിലായി എത്തിയ ആറംഗസംഘം തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു.കഴുത്തിലും നെഞ്ചിലും കുത്തേറ്റ സന്ദീപ് സമീപത്തുള്ള വയലിലേക്ക് ചാടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും അക്രമി സംഘം പുറകേ ചെന്ന് വെട്ടിപ്പരിക്കേൽപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ സന്ദീപിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വ്യക്തി വൈരാഗ്യമാവാം കൊലപാതകത്തിന് കാരണമെന്നാണ് സൂചന.സന്ദീപിന്റെ നാട്ടുകാരനായ ജിഷ്ണു എന്ന യുവാവിന്റെ നേതൃത്വത്തിലാണ് ആക്രമണം നടന്നത് എന്നാണ് വിവരം.ജയിലിൽ കഴിയുകയായിരുന്ന ജിഷ്ണു ദിവസങ്ങൾക്ക് മുൻപാണ് പുറത്തിറങ്ങിയത്. ജിഷ്ണുവിന്റെ അച്ഛൻ തിരുവല്ലയിലെ സിഐടിയു പ്രവർത്തകനാണ്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

ഒമിക്രോൺ; പ്രത്യേക വാക്സിനേഷൻ യജ്ഞവുമായി സംസ്ഥാന സർക്കാർ; വാക്സിനെടുക്കാത്തവർക്കെതിരെ കർശന നടപടിയെന്ന് ആരോഗ്യമന്ത്രി

keralanews omicron state government with special vaccination drive health minister says strict action will be taken against those who do not get vaccinated

തിരുവനന്തപുരം: വിദേശ രാജ്യങ്ങളിൽ ഒമിക്രോൺ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി സംസ്ഥാന സർക്കാർ.ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് പ്രത്യേക കൊറോണ വാക്സിനേഷൻ യജ്ഞം ആരംഭിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു. മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരമാണ് ഡിസംബർ ഒന്ന് മുതൽ പതിനഞ്ച് വരെ പ്രത്യേക വാക്സിനേഷൻ യജ്ഞം സംഘടിപ്പിക്കാൻ തീരുമാനിച്ചത്.വാക്സിൻ 84 ദിവസം കഴിഞ്ഞും കോവാക്സിൻ 28 ദിവസം കഴിഞ്ഞും ഉടൻ തന്നെ രണ്ടാം ഡോസ് സ്വീകരിക്കേണ്ടതാണ്. നിശ്ചിത ദിവസം കഴിഞ്ഞ് രണ്ടാം ഡോസ് വാക്സിൻ എടുക്കാത്തവരെ കണ്ടെത്തി ഫീൽഡ് തലത്തിലെ ആരോഗ്യ പ്രവർത്തകർ, പഞ്ചായത്ത് പ്രതിനിധികൾ എന്നിവർ വീട്ടിലെത്തി വാക്സിനെടുക്കാനായി അവബോധം നൽകും.അതേസമയം വിദേശ രാജ്യങ്ങളിൽ ഒമിക്രോൺ റിപ്പോർട്ട് ചെയ്തതിന് ശേഷം സംസ്ഥാനത്തെ വാക്സിനേഷൻ കേന്ദ്രങ്ങളിൽ തിരക്ക് ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച വരെയുള്ള നാല് ദിവസങ്ങളിൽ ഒന്നും രണ്ടും ഡോസും ഉൾപ്പെടെ 4.4 ലക്ഷം പേർ വാക്സിനെടുത്തപ്പോൾ ശനിയാഴ്ച മുതലുള്ള നാല് ദിവസങ്ങളിൽ 6.25 ലക്ഷം പേർ വാക്സിനെടുത്തിട്ടുണ്ട്. ആദ്യ ഡോസ് വാക്സിനേഷൻ 36,428 പേരിൽ നിന്നും 57,991 ആയും രണ്ടാം ഡോസ് 4.03 ലക്ഷം ഡോസിൽ നിന്നും 5.67 ലക്ഷം ഡോസായും വർധിച്ചിട്ടുണ്ട്. സംസ്ഥാനത്ത് 8 ലക്ഷത്തോളം ഡോസ് വാക്സിന്‍ സ്റ്റോക്കുണ്ട്. വാക്സിനേഷന്‍ യജ്ഞത്തിനായി കൂടുതല്‍ ഡോസ് വാക്സിന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.കോവിഡ് വാക്സിന്‍ കോവിഡ് അണുബാധയില്‍ നിന്നും ഗുരുതരാവസ്ഥയില്‍ നിന്നും സംരക്ഷിക്കുമെന്ന് തെളിയിച്ചതാണ്. അനാവശ്യ കാരണം പറഞ്ഞ് വാക്സിനെടുക്കാത്തവര്‍ക്കെതിരെ മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമുള്ള നടപടികള്‍ സ്വീകരിക്കുന്നതാണ്. രോഗങ്ങള്‍, അലര്‍ജി മുതലായവ കൊണ്ട് വാക്സിന്‍ എടുക്കാന്‍ സാധിക്കാത്തവര്‍ ഏറെ ജാഗ്രത പുലര്‍ത്തണം. ഇനിയും വാക്സിന്‍ എടുക്കാനുള്ളവരും വിദേശത്ത് നിന്നും വരുന്നവരില്‍ വാക്സിന്‍ എടുക്കാനുള്ളവരും ഉടന്‍ വാക്സിന്‍ സ്വീകരിക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.

ജവാദ്​ ചുഴലിക്കാറ്റ് ഡിസംബര്‍ നാലിന് തീരം തൊടും; ഒഡീഷ തീരത്ത് ജാഗ്രതാ നിര്‍ദേശം

keralanews hurricane jawad touch the coast on december 4 alert issued in odisha coast

ഭുവനേശ്വർ:ജവാദ് ചുഴലിക്കാറ്റ് ഡിസംബര്‍ നാലിന് തീരം തൊടും.ചുഴലിക്കാറ്റിന്‍റെ സാധ്യത കണക്കിലെടുത്ത് ഒഡീഷ തീരത്ത് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.ഒഡീഷയില്‍ ഡിസംബര്‍ മൂന്നു മുതല്‍ കനത്ത മഴക്കും മണ്ണിടിച്ചിലിനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്.ഡിസംബര്‍ നാലിന് ജവാദ് ചുഴലിക്കാറ്റ് ഒഡീഷ-ആന്ധ്ര തീരത്ത് കൂടി കരയില്‍ തൊടുമെന്നാണ് നിഗമനം. മണിക്കൂറില്‍ 80 കിലോമീറ്റര്‍ വേഗതയില്‍ മണിക്കൂറില്‍ കാറ്റടിക്കാനും സാധ്യതയുണ്ട്. ആന്തമാനിലും തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും ശക്തിയേറിയ ന്യൂനമര്‍ദം നിലനില്‍ക്കുന്നുണ്ട്. അടുത്ത 12 മണിക്കൂറിനുള്ളില്‍ അത് തീവ്ര ന്യൂനമര്‍മാ‍യി മാറും. മധ്യ ബംഗാള്‍ ഉള്‍ക്കടലില്‍വെച്ച്‌ ജവാദ് വീണ്ടും ശക്തിപ്രാപിച്ച്‌ ചുഴലിക്കാറ്റായി രൂപമാറുമെന്നും കാലാവസ്ഥ വകുപ്പ് പറയുന്നു.ജാഗ്രതാ നിര്‍ദേശത്തിന് പിന്നാലെ ഒഡീഷ സര്‍ക്കാര്‍ സ്ഥിതിഗതികള്‍ വിലയിരുത്താനും ക്രമീകരണങ്ങള്‍ ചെയ്യാനും ജില്ല കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. 13 ജില്ലകളിലെ ആളുകളെ മാറ്റിപ്പാര്‍പ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കാനാണ് ഉത്തരവ് പുറപ്പെടുവിച്ചത്.ദേശീയ ദുരന്ത പ്രതിരോധ സേനക്കും ഒഡീഷ ദുരന്ത പ്രതികരണ സേനക്കും അഗ്നിശമനസേനക്കും ഒരുങ്ങിയിരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കണ്ണൂരില്‍ സപ്ലൈകോയുടെ സഞ്ചരിക്കുന്ന വില്‍പ്പനശാലകളുടെ പ്രവര്‍ത്തനം ഇന്ന് ആരംഭിക്കും

keralanews mobile outlet of supplyco will start operations today in kannur

കണ്ണൂർ: കണ്ണൂരില്‍ സപ്ലൈകോയുടെ സഞ്ചരിക്കുന്ന വില്‍പ്പനശാലകളുടെ പ്രവര്‍ത്തനം ഇന്ന് ആരംഭിക്കും.വിലക്കയറ്റം നിയന്ത്രിക്കുന്നതിനു വേണ്ടിയും ഉപഭോക്താക്കള്‍ക്ക് നിത്യോപയോഗ സാധനങ്ങള്‍ ന്യായമായ വിലയ്ക്ക് ലഭ്യമാക്കുന്നതിനുമായി എല്ലാ താലൂക്കുകളിലുമാണ് വണ്ടി സഞ്ചരിക്കുക .കണ്ണൂര്‍ താലൂക്ക്തല ഉദ്ഘാടനം സിവില്‍ സ്റ്റേഷന്‍ പരിസരത്ത് രാമചന്ദ്രന്‍ കടന്നപ്പള്ളി എം.എല്‍.എ ഫ്ളാഗ് ഓഫ് ചെയ്ത് നിര്‍വ്വഹിക്കും.പയ്യന്നൂര്‍ താലൂക്കിന്റെ സഞ്ചരിക്കുന്ന മാവേലി സ്റ്റോറിന്റെ ഉദ്ഘാടനം പയ്യന്നൂര്‍ പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് ടി.ഐ മധുസൂദനന്‍ എം.എല്‍.എ ഫ്ളാഗ് ഓഫ് ചെയ്യും.

പെരിയ ഇരട്ടക്കൊലപാതകം; അറസ്റ്റിലായ പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും

keralanews periya double murder accused arrested presented in the court today

കൊച്ചി: പെരിയ ഇരട്ടക്കൊലപാതക കേസില്‍ അറസ്റ്റിലായ സിപിഎം ബ്രാഞ്ച് സെക്രട്ടറി അടക്കം അഞ്ച് പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. എറണാകുളം സിജെഎം കോടതിയിലാണ് പ്രതികളെ ഹാജരാക്കുന്നത്. സുരേന്ദ്രന്‍, ശാസ്താ മധു, റെജി വര്‍ഗീസ്, ഹരിപ്രസാദ്, രാജു എന്നിവരെയാണ് ഡിവൈഎസ്പി അനന്തകൃഷ്ണന്റെ നേതൃത്വത്തില്‍ ഇന്നലെ അറസ്റ്റ് ചെയ്തത്. റിമാന്‍ഡ് ചെയ്ത ശേഷം പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനാണ് സിബിഐ തീരുമാനം. പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ്, ശരത് ലാല്‍ എന്നിവരെ വെട്ടിക്കൊലപ്പെടുത്തുന്നതിന് ഗൂഢാലോചന നടത്തി, ആയുധങ്ങള്‍ എത്തിച്ചു, കൊല്ലപ്പെട്ടവരുടെ യാത്രവിവരങ്ങള്‍ കൃത്യം നടത്തിയവർക്ക് കൈമാറി തുടങ്ങിയവയാണ് ഇവര്‍ക്കെതിരായ കണ്ടെത്തലുകള്‍.അറസ്റ്റിലായ രാജു കാസര്‍കോട് ഏച്ചിലടക്കം ബ്രാഞ്ച് സെക്രട്ടറിയാണ്. നേരത്തേ കേസുമായി ബന്ധപ്പെട്ട് 14 പേരെയാണ് സിബിഐ അറസ്റ്റ് ചെയ്തിരുന്നത്. ഇത് വരെ കേസുമായി ബന്ധപ്പെട്ട് 19 പേരാണ് അറസ്റ്റിലായത്. ഇതില്‍ രണ്ടുപേര്‍ ജാമ്യത്തിലാണ്. 2019 ഫെബ്രുവരി 17ന് ആയിരുന്നു കേസിനാസ്പദമായ സംഭവം. കാസര്‍കോട് കല്യോട്ട് വച്ച്‌ ബൈക്കില്‍ പോകുകയായിരുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനെയും ശരത് ലാലിനെയും അക്രമിസംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

ഡിസംബര്‍ 16,17 തീയതികളിൽ അഖിലേന്ത്യ ബാങ്ക് പണിമുടക്ക്

keralanews all india bank strike on december 16 17

ന്യൂഡല്‍ഹി: ഡിസംബര്‍ 16,17 തീയതികളിൽ അഖിലേന്ത്യ ബാങ്ക് പണിമുടക്ക്.രണ്ട് പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവത്കരിക്കാനുള്ള ശിപാര്‍ശയില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. ഒന്‍പത് ബാങ്ക് യൂണിയനുകളുടെ കൂട്ടായ്മയായ യു.എഫ്.ബി.യു ആണ് പണിമുടക്ക് ആഹ്വാനം ചെയ്തിരിക്കുന്നത്.പണിമുടക്കിന് മുന്നോടിയായി എം.പിമാര്‍ക്ക് നിവേദനം നല്‍കാനും സംസ്ഥാന ഭരണസിരാകേന്ദ്രങ്ങളില്‍ പ്രതിഷേധം സംഘടിപ്പിക്കാനും യു.എഫ്.ബി.യു തീരുമാനിച്ചിട്ടുണ്ട്. ഐ.ഡി.ബി.ഐ ബാങ്കിനെ സര്‍ക്കാര്‍ സ്വകാര്യവത്കരിച്ചു. ബാങ്കിങ് നിയമ ഭേദഗതികള്‍ പാര്‍ലമെന്റിന്റെ നടപ്പ് സമ്മേളനത്തില്‍ കൊണ്ടുവരാന്‍ പോകുന്നു എന്നതും ബാങ്ക് യൂണിയനുകള്‍ ചൂണ്ടിക്കാണിക്കുന്നു. ബില്ലുകള്‍ പാര്‍ലമെന്‍റില്‍ അവതരിപ്പിക്കുന്ന ദിവസം പാര്‍ലമെന്‍റിന് മുന്നില്‍ പ്രതിഷേധ പരിപാടികള്‍ നടത്താനും യു.എഫ്.ബി.യു തീരുമാനമെടുത്തിട്ടുണ്ട്.