News Desk

സംസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിലെ നഴ്സുമാർ ഇന്ന് മുതൽ നടത്താനിരുന്ന അനിശ്ചിതകാല സമരം പിൻവലിച്ചു;തീരുമാനം ശമ്പള വർദ്ധനവിനെ തുടർന്ന്

keralanews the indefinite strike of nurses in private hospitals withdrawn

തിരുവനന്തപുരം:സംസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിലെ നഴ്സുമാർ ഇന്ന് മുതൽ നടത്താനിരുന്ന അനിശ്ചിതകാല സമരം പിൻവലിച്ചു.ശമ്പള പരിഷ്‌ക്കരണ ഉത്തരവിനെ തുടർന്നാണ് തീരുമാനം.ചൊവ്വാഴ്ച ചേർത്തലയിൽ നിന്നും തിരുവനന്തപുരത്തേക്ക് നഴ്സുമാർ നടത്താനിരുന്ന ലോങ്ങ് മാർച്ചും പിൻവലിച്ചു.പുതിയ ഉത്തരവനുസരിച്ച് നഴ്സുമാരുടെ അടിസ്ഥാന ശമ്പളം നിലവിലെ 8975 രൂപയിൽ നിന്നും 20000 രൂപയാക്കി.ശമ്ബളവര്‍ധനവിന് 2017 ഒക്ടോബര്‍ ഒന്നു മുതല്‍ മുൻകാല പ്രാബല്യം നല്‍കിയിട്ടുണ്ട്.100 കിടക്കകൾ വരെ ഉള്ള ആശുപത്രികളിലാണ് അടിസ്ഥാന ശബളം 20000 രൂപയാക്കി ഉയർത്തിയത്.101 മുതൽ 300 കിടക്കകൾ വരെയുള്ള ആശുപത്രികളിൽ അടിസ്ഥാന ശമ്പളം 22000 രൂപയാണ്.301 മുതൽ 500 വരെ 24000 രൂപ,501 മുതൽ 700 വരെ 26000 രൂപ,701 മുതൽ 800 വരെ 28000 രൂപ,800 നു മുകളിൽ 30000 രൂപ എന്നിങ്ങനെയാണ് അടിസ്ഥാന ശമ്പളം.അടിസ്ഥാന ശമ്പളം വർധിപ്പിക്കുന്നതിനോടൊപ്പം അമ്പതു ശതമാനം വരെ അധിക അലവൻസും കിട്ടും.ആശുപത്രികളിലെ മറ്റു ജീവനക്കാർക്ക് 16000 രൂപ മുതൽ 2209 വരെയാണ് അടിസ്ഥാന ശമ്പളം.ഏതായാലും ശമ്ബളപരിഷ്‌ക്കരണം നടപ്പാക്കുന്നതോടെ സ്റ്റാഫ് നഴ്‌സുമാര്‍ക്ക് 56 മുതല്‍ 86 ശതമാനത്തിന്റേയും വരെയും എഎന്‍എം വിഭാഗത്തിന് 50 മുതല്‍ 99 ശതമാനത്തിന്റേയും നഴ്‌സസസ് മാനേജര്‍ തസ്തികയിലുള്ളവര്‍ക്ക് 68 മുതല്‍ 102 ശതമാനത്തിന്റേയും വര്‍ധനവ് ഉണ്ടാകും. പൊതുവിഭാഗത്തില്‍പ്പെടുന്ന ജീവനക്കാര്‍ക്ക് 35 മുതല്‍ 69 ശതമാനം വരെയും ലാബ് ടെക്‌നീഷ്യന്മാരും ഫാര്‍മസിസ്റ്റുകളും ഉള്‍പ്പെടെയുള്ളവര്‍ക്ക് 39 മുതല്‍ 66 ശതമാനത്തിന്റേയും വര്‍ധനവും ഉണ്ടാകും. 2013 ജനുവരി ഒന്നിനാണ് അവസാനമായി ശമ്പള പരിഷ്‌ക്കരണം നടപ്പാക്കിയത്.സമരം പിന്‍വലിച്ചെങ്കിലും നഴ്സുമാര്‍ക്ക് നല്‍കിവന്നിരുന്ന അലവന്‍സുകള്‍ ആശുപത്രി മാനേജ്മെന്റുകള്‍ വെട്ടിക്കുറച്ചത് നിയമപരമായി നേരിടാനാണ് യുഎന്‍എയുടെ തീരുമാനം. ചേര്‍ത്തല കെവി എം ആശുപത്രിയിലെ സമരം ഒത്തുതീര്‍പ്പാക്കാനും നിയമനടപടി സ്വീകരിക്കുമെന്നും യുഎന്‍എ അറിയിച്ചിട്ടുണ്ട്.

ടാറ്റ നെക്‌സോണ്‍ എഎംടി അടുത്തമാസം വിപണിയില്‍;ബുക്കിംഗ് ആരംഭിച്ചു

keralanews tata nexon amt will arrive in the market next month booking started

മുംബൈ:പുതിയ ടാറ്റ നെക്‌സോണ്‍ എഎംടി അടുത്ത മാസം വിപണിയില്‍ എത്തും.വരവിന് മുന്നോടിയായി നെക്‌സോണ്‍ എഎംടിയുടെ പ്രീ-ബുക്കിംഗ് ടാറ്റ ആരംഭിച്ചു.11,000 രൂപയാണ് ബുക്കിംഗ് തുക. മള്‍ട്ടി ഡ്രൈവ് മോഡുകള്‍ ഒരുങ്ങുന്ന ഇന്ത്യയിലെ ആദ്യ എഎംടി കാറാണ് നെക്‌സോണ്‍ എഎംടി.2018 ലെ ഓട്ടോ എക്‌സ്‌പോയില്‍ വെച്ചാണ് നെക്‌സോണ്‍ എഎംടിയെ ടാറ്റ ആദ്യം അവതരിപ്പിച്ചത്.ഹൈപ്പര്‍ഡ്രൈവ് (Hyperdrive) എന്നാണ് ഇനി മുതല്‍ മാനുവല്‍ കാര്‍ നിരയെ ടാറ്റ വിളിക്കുക.പുതിയ എഎംടി വകഭേദങ്ങള്‍ അറിയപ്പെടുക സെല്‍ഫ് ഷിഫ്റ്റ് ഗിയര്‍സ് (Self-Shift Gears) എന്നും ആയിരിക്കും.ആദ്യ ഘട്ടത്തില്‍ ഏറ്റവും ഉയര്‍ന്ന XZA പ്ലസ് വകഭേദത്തില്‍ മാത്രമാണ് നെക്‌സോണ്‍ എഎംടി പതിപ്പ് വിപണിയിൽ ഇറക്കുക.മാനുവല്‍ XZ+ വകഭേദത്തില്‍ നിന്നുള്ള എല്ലാ ഫീച്ചറുകളും നെക്‌സോണ്‍ XZA പ്ലസിലുണ്ട്. ഇതിന് പുറമെ സ്മാര്‍ട്ട് ഹില്‍ അസിസ്റ്റ്, ക്രൊള്‍ ഫംങ്ഷന്‍, ഇന്റലിജന്റ് ട്രാന്‍സ്മിഷന്‍ കണ്‍ട്രോളര്‍, ആന്റി-സ്റ്റാള്‍ കിക്ക് ഡൗണ്‍, ഫാസ്റ്റ് ഓഫ് പോലുള്ള നൂതന ഫീച്ചറുകളും എഎംടി പതിപ്പിന്റെ സവിശേഷതകളാണ്. തിരക്ക് നിറഞ്ഞ റോഡില്‍ ആക്‌സിലറേറ്റര്‍ പ്രയോഗിക്കാതെ നീങ്ങാന്‍ ക്രൊള്‍ ഫംങ്ഷന്‍ എസ്‌യുവിയെ സഹായിക്കും. കയറ്റം കയറുമ്പോള്‍ കൂടുതല്‍ നിയന്ത്രണം ലഭിക്കാനാണ് സ്മാര്‍ട്ട് ഹില്‍ അസിസ്റ്റ്. കാര്‍ പിന്നിലേക്ക് ഉരുണ്ടു പോകുമെന്ന ആശങ്ക വേണ്ട.ആവശ്യമായ സന്ദര്‍ഭത്തില്‍ മാനുവല്‍ രീതിയില്‍ ഗിയര്‍ മാറാന്‍ വേണ്ടി മാനുവല്‍ ടിപ് ട്രോണിക് ട്രാന്‍സ്മിഷന്‍ ഫീച്ചറും നെക്‌സോണ്‍ എഎംടിയിലുണ്ട്. ഇക്കോ, സിറ്റി, സ്‌പോര്‍ട് എന്നിങ്ങനെയാണ് നെക്‌സോണ്‍ എഎംടിയിലെ ഡ്രൈവിംഗ് മോഡുകള്‍.പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ പതിപ്പുകളില്‍ നെക്‌സോണ്‍ എഎംടി ലഭ്യമാകും. 1.2 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് റെവട്രൊണ്‍ എഞ്ചിനാണ് നെക്‌സോണ്‍ എഎംടി പെട്രോളില്‍. ഡീസല്‍ പതിപ്പില്‍ 1.5 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് റെവടോര്‍ഖ് എഞ്ചിനും.ടിയാഗൊ ഹാച്ച്ബാക്കിന് ശേഷം ടാറ്റ നിരയില്‍ നിന്നും ഏറ്റവുമധികം വിൽക്കപ്പെടുന്ന മോഡലാണ് നെക്‌സോണ്‍. മാരുതി വിറ്റാര ബ്രെസ്സ അടക്കിവാഴുന്ന കോമ്പാക്ട് എസ്‌യുവി നിരയിലേക്ക് 5.85 ലക്ഷം രൂപ ആരംഭവിലയിലാണ് നെക്‌സോണ്‍ പെട്രോള്‍ പതിപ്പിനെ ടാറ്റ അവതരിപ്പിച്ചത്.

 

കുറ്റിക്കാട്ടിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കുഞ്ഞിന്റെ അച്ഛനും അമ്മയും അറസ്റ്റിൽ

keralanews the incident of dead body of new born baby found the parents of the baby arrested

പുത്തൂർ:കാരിക്കലിൽ കുറ്റിക്കാട്ടിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കുഞ്ഞിന്റെ അച്ഛനും അമ്മയും അറസ്റ്റിൽ.കാരിക്കൽ കൊല്ലാറഴിക്കകത്ത് വീട്ടിൽ അമ്പിളി(24),ഭർത്താവ് മഹേഷ്(26) എന്നിവരാണ് അറസ്റ്റിലായത്.ഗർഭിണിയാണെന്ന വിവരം എല്ലാവരിൽ നിന്നും മറച്ചുവെച്ച അമ്പിളി കഴിഞ്ഞ പതിനേഴാം തീയതി വീട്ടിൽ ആരുമില്ലാതിരുന്ന സമയം പ്രസവിക്കുകയും തുടർന്ന് കുഞ്ഞിനെ ശ്വാസംമുട്ടിച്ച് കൊല്ലുകയുമായിരുന്നു.ശേഷം ഇവർ കുഞ്ഞിന്റെ മൃതദേഹം തൊട്ടടുത്ത ആൾപ്പാർപ്പില്ലാത്ത പുരയിടത്തിൽ കുഴിച്ചു മൂടുകയുമായിരുന്നു.പിന്നീട് തെരുവുനായ്ക്കൾ മൃതദേഹം മാന്തി പുറത്തെടുക്കുകയായിരുന്നു.നാലുമാസം ഗർഭിണിയായിരുന്നപ്പോൾ ഇവർ പലതവണ ഗർഭഛിദ്രത്തിന് ശ്രമിച്ചിരുന്നെങ്കിലും ഡോക്റ്റർമാർ സമ്മതിച്ചിരുന്നില്ല. ഭാര്യയ്‌ക്കൊപ്പം പലതവണ ഗർഭഛിദ്രത്തിന് ശ്രമിച്ചു എന്നുള്ളതാണ് മഹേഷിനെതിരെ ചുമത്തിയിരിക്കുന്ന കുറ്റം.പ്രണയ വിവാഹം കഴിച്ച ഇവർക്ക് രണ്ടര വയസ്സുള്ള ഒരു ആൺകുട്ടിയുണ്ട്.

പിണറായിയിൽ ഒരു കുടുംബത്തിലെ നാല് പേർ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവം; ഐശ്വര്യയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം ചെയ്യുന്നു

keralanews the incident of four persons of one family died in mysterious circumstances aiswarya deadbody postmortem

കണ്ണൂർ:പിണറായിയിൽ ഒരു കുടുംബത്തിലെ നാല് പേർ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ ഒൻപതു വയസ്സുകാരി ഐശ്വര്യയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം ചെയ്യുന്നു.സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റിന്‍റെ അനുമതിയോടെയാണ് ഐശ്വര്യയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തുന്നത്.ഇക്കഴിഞ്ഞ ജനുവരി 21 നാണ് ഛർദിയും വയറിളക്കവും കാരണം കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ പ്രവശിപ്പിച്ച ഐശ്വര്യ മരണമടഞ്ഞത്.ഐശ്വര്യയുടെ അമ്മ സൗമ്യയെയും കഴിഞ്ഞ ദിവസം ഇതേ ലക്ഷണങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചുരുന്നു. സൗമ്യയുടെ പിതാവ് വണ്ണത്താന്‍ വീട്ടില്‍ കുഞ്ഞിക്കണ്ണന്‍ (76), ഭാര്യ കമല (65), മകള്‍ കീര്‍ത്തന (ഒന്നര വയസ്) എന്നിവരാണ് സമാനമായ രീതിയിൽ ദുരൂഹ സാഹചര്യത്തില്‍ മരിച്ച മറ്റുള്ളവര്‍.നാലു പേരും ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.സംഭവത്തിൽ ഐശ്വര്യയുടെ ബന്ധുവായ വണ്ണത്താന്‍ വീട്ടില്‍ പ്രജീഷിന്‍റെ പരാതി പ്രകാരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. നാല് പേരെയും നാല് ആശുപത്രികളിലാണ് ചികിത്സിച്ചത്. നാല് ആശുപത്രികളിലേയും ചികിത്സാ രേഖകള്‍ അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. നാല് പേരും ആശുപത്രിയില്‍ എത്തി ചികിത്സ തുടങ്ങി പരിശോധനകള്‍ പൂര്‍ത്തിയാക്കി ആരോഗ്യ സ്ഥിതി വീണ്ടെടുത്ത ശേഷം പെട്ടെന്ന് മരണപ്പെടുകയാണുണ്ടായിട്ടുള്ളത്.

കോതമംഗലത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി

keralanews three members of a family were found suicide in kothamangalam

കോതമംഗലം:കോതമംഗലത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി.ചാത്തമറ്റത്ത്‌ കാക്കുന്നേൽ ശശി,ഭാര്യ ഓമന,മകൻ ശ്രീകൃഷ്ണൻ എന്നിവരെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.വിഷദ്രാവകം പോലെ കരുതുന്ന കുപ്പികളും സംഭവസ്ഥലത്തു നിന്നും കണ്ടെടുത്തിട്ടുണ്ട്.ശ്രീകൃഷ്ണനെ കൂടാതെ മൂന്നുപെണ്മക്കളും ശശിക്കുണ്ട്.പാലക്കാട് ഡ്രൈവറായി ജോലി ചെയ്തിരുന്ന ശ്രീകൃഷ്ണൻ നാട്ടിലെത്തിയതിനു ശേഷം മൂകനായി കാണപ്പെട്ടിരുന്നതായി കൂട്ടുകാർ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ചോറ്റാനിക്കരയിലും മറ്റും തീർത്ഥാടനം കഴിഞ്ഞ ശേഷം ഇന്നലെ വൈകുന്നേരമാണ് ഇവർ വീട്ടിലെത്തിയത്.ശ്രീകൃഷ്‌ണൻ പ്രണയിച്ചിരുന്ന പെൺകുട്ടിയുടെ കുടുംബവുമായി വിവാഹ ധാരണയിൽ എത്തിയിരുന്നെങ്കിലും പിന്നീട് വിവാഹകാര്യത്തിൽ ഉണ്ടായ പ്രതിസന്ധിയാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.

ലീഗയുടെ മരണം;ഉന്നതതല അന്വേഷണം നടത്തണമെന്ന് സഹോദരി

keralanews death of liga sister wants higher level probe in the case

തിരുവനന്തപുരം: ലിത്വനിയ സ്വദേശിനിയായ ലീഗയുടെ മരണത്തിൽ ഉന്നതതല അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ലീഗയുടെ സഹോദരി ഇൽസി.ലിഗ ആത്മഹത്യ ചെയ്തതല്ലെന്നും കൊലപാതകമാണെന്നും ഇൽസി പറഞ്ഞു.ശനിയാഴ്ച തിരുവല്ലം പനത്തുറയ്ക്കു സമീപത്തെ കുറ്റിക്കാട്ടിൽ നിന്നുമാണ് ലീഗയുടെ മൃതദേഹം കണ്ടെത്തിയത്.ലിഗയുടെ തലമുടി, വസ്ത്രങ്ങൾ, ശരീരത്തിലെ തിരിച്ചറിയൽ പാടുകൾ എന്നിവയുടെ അടിസ്ഥാനത്തിലാണു മരിച്ചത് ലിഗയാണെന്നു സ്ഥിരീകരിച്ചത്.വിഷാദ രോഗത്തിനു ചികിത്സയ്ക്കായി പോത്തൻകോട്ടെ സ്വകാര്യാശുപത്രിയിൽ എത്തിയ ലിഗയെ ഒരു മാസം മുൻപാണ് കാണാതായത്. പോത്തൻകോട്ടുനിന്നു ലിഗ ഓട്ടോറിക്ഷയിൽ കോവളത്തെത്തിയിരുന്നുവെന്നു പോലീസിന്‍റെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. എന്നാൽ, പിന്നീട് ഇവരെക്കുറിച്ചു വിവരമൊന്നും ലഭിച്ചിരുന്നില്ല.

ജില്ലയിൽ രൂക്ഷമായ കടലേറ്റം;പെട്ടിപ്പാലത്ത് രണ്ടുപേർക്ക് പരിക്കേറ്റു,അറുപതോളം വീടുകളിൽ വെള്ളം കയറി

keralanews severe sea attack in kannur coastal areas two injured in pettippalam 60 houses were flooded

കണ്ണൂർ:ജില്ലയിലെ തീരപ്രദേശങ്ങളിൽ കടലാക്രമണം രൂക്ഷമായി.അറുപതോളം വീടുകളിൽ വെള്ളം കയറി.തലശ്ശേരി പെട്ടിപ്പാലം,ഏഴര കടപ്പുറം, മുഴപ്പിലങ്ങാട്,തോട്ടട,കിഴുന്ന, പുതിയങ്ങാടി എന്നിവിടങ്ങളിലാണ് രൂക്ഷമായ കടലാക്രമണം ഉണ്ടായത്.ഞായറാഴ്ച വൈകുന്നേരം അഞ്ചുമണിയോടുകൂടി ഏഴര അങ്കണവാടിക്ക് സമീപം കടലേറ്റത്തിൽ പതിനൊന്നോളം വീടുകളിൽ വെള്ളം കയറി.രണ്ടു ഫൈബർ ബോട്ടുകളും തകർന്നു.സമീപത്തെ തോടുകളിലും വെള്ളം കയറി.മുഴപ്പിലങ്ങാട് ബീച്ചിൽ കടലേറ്റത്തെ തുടർന്ന് ഡ്രൈവിംഗ് നിർത്തിവെച്ചു.ബീച്ചിലെ ടോൾ ബൂത്തു വരെ വെള്ളം കയറി.കരയിൽ നിർത്തിയിട്ടിരുന്ന ബോട്ടുകൾ ഒഴുകി പോയി.മൽസ്യത്തൊഴിലാളികൾ അതിസാഹസികമായി ബോട്ടുകൾ കരയ്‌ക്കെത്തിച്ചു.തോട്ടട,കിഴുന്ന ഭാഗങ്ങളിലും ശക്തമായ കടലാക്രമണം ഉണ്ടായി.മാടായി പഞ്ചായത്തിലെ പുതിയങ്ങാടി ബീച്ച് റോഡ്,നീരൊഴുക്കുംചാൽ,ചൂട്ടാട്,പുതിയവളപ്പ്,മാട്ടൂൽ കക്കാടൻചാൽ,അരിയിൽ ചാൽ എന്നിവിടങ്ങളിൽ ഞായറാഴ്ച ഉച്ചയോടെ തുടങ്ങിയ കടലേറ്റം വൈകുന്നേരത്തോടെ രൂക്ഷമായി.നീരൊഴുക്കുംചാലിൽ ഇരുപതിലധികം വീടുകളിൽ വെള്ളം കയറി.കിണറുകളിലെ വെള്ളം ഉപ്പുവെള്ളമായതിനെ തുടർന്ന് പലയിടത്തും കുടിവെള്ള ക്ഷാമം രൂക്ഷമായി.ഈ ഭാഗങ്ങളിലെ തീരദേശ റോഡുകൾ പൂർണ്ണമായും തകർന്നു.തലശ്ശേരി പെട്ടിപ്പാലത്ത് 20 അടി ഉയരത്തിൽവരെ തിരമാലകൾ ഉയർന്നുപൊങ്ങി.തിരമാല അടിച്ചുകയറുമ്പോൾ ഹോളോബ്രിക്സ് ദേഹത്ത് തെറിച്ചതിനെ തുടർന്ന് രണ്ടുപേർക്ക് പരിക്കേറ്റു. വീടുകൾക്ക് ഉള്ളിലേക്ക് തിരയടിച്ചു കയറിയതിനെ തുടർന്ന് ജനങ്ങൾ മണിക്കൂറുകളോളം വീടിനു പുറത്ത് തമ്പടിച്ചു. രോഷാകുലരായ ഒരുകൂട്ടം ജനങ്ങൾ ദേശീയ പാത ഉപരോധിക്കാൻ തീരുമാനിച്ചെങ്കിലും പിന്നീട് പിന്മാറി.പെട്ടിപ്പാലത്ത് ഇത്രയും രൂക്ഷമായ കടലേറ്റം ഇതാദ്യമായാണെന്ന് ദേശവാസികൾ പറഞ്ഞു.പ്രദേശത്തെ മുഴുവൻ കുടിലുകളിലും വെള്ളം കയറിയതിനെ തുടർന്ന് വസ്ത്രങ്ങളും വീട്ടുപകരണങ്ങളും കിടക്കകളും വെള്ളത്തിൽ കുതിർന്നു.കടൽഭിത്തി ഉണ്ടെങ്കിലും അതിനു മുകളിലൂടെയാണ് വെള്ളം അടിച്ചു കയറിയത്.

സംസ്ഥാനത്ത് കടൽക്ഷോഭം രൂക്ഷം;തൃശൂർ അഴീക്കോട്ട് യുവതിയെ കാണാതായി

keralanews severe sea attack on coastal areas of kerala

തിരുവനന്തപുരം:സംസ്ഥാനത്തിന്റെ തീര പ്രദേശങ്ങളിൽ കടൽക്ഷോഭം രൂക്ഷം. കടലാക്രമണത്തിൽ തൃശൂർ അഴീക്കോട് മുനക്കൽ ബീച്ചിൽ തിരയിൽപ്പെട്ട് യുവതിയെ കാണാതായി.മാള അഷ്ടമിച്ചിറ സ്വദേശിനി അശ്വിനിയെയാണ് കാണാതായത്.മാള മെറ്റ്‌സ് എൻജിനീയറിങ് വിദ്യാർത്ഥിനിയാണ്.അശ്വിനിയുടെ അമ്മ ഷീല,സഹോദരി ദൃശ്യ,ബന്ധു അതുല്യ എന്നിവർക്ക് പരിക്കേറ്റിരുന്നു.ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് അശ്വിനിയുടെ കുടുംബം ബീച്ചിലെത്തിയത്. മുനക്കൽ ബീച്ച് ഫെസ്റ്റിന്റെ സമാപന ദിവസമായിരുന്നു ഇന്നലെ.തിരുവനന്തപുരത്തും കണ്ണൂരിലും പൊന്നാനിയിലും കടൽ പ്രക്ഷുബ്ധമാണ്.ഇന്നും കേരളതീത്ത് മൂന്നു മീറ്റർ ഉയരത്തിൽ തിരകളടിക്കാൻ സാധ്യതയുണ്ടെന്നും അതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് സമുദ്ര നിരീക്ഷണ കേന്ദ്രം അറിയിച്ചു.

പന്ത്രണ്ടു വയസ്സിൽ താഴെയുള്ള കുട്ടികളെ ബലാൽസംഗം ചെയ്യുന്നവർക്ക് വധശിക്ഷ; ഓർഡിനൻസിൽ രാഷ്‌ട്രപതി ഒപ്പുവെച്ചു

keralanews president ram nath kovind approves ordinance awarding death penalty for child rape

ന്യൂഡൽഹി:പന്ത്രണ്ടു വയസ്സിൽ താഴെയുള്ള കുട്ടികളെ ബലാൽസംഗം ചെയ്യുന്നവർക്ക് വധശിക്ഷ ഉറപ്പാക്കിക്കൊണ്ട് കേന്ദ്ര സർക്കാർ ഇന്നലെ അംഗീകരിച്ച ഓർഡിനൻസിൽ രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവെച്ചു.ഇതോടെ ഓര്‍ഡിനന്‍സ് നിയമമായി. പ്രതികള്‍ക്ക് വധശിക്ഷ വിധിക്കാനുള്ള അധികാരം കോടതികള്‍ക്ക് ലഭിച്ചു.ലൈംഗിക അതിക്രമങ്ങളിൽ നിന്നും കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള പോക്സോ നിയമത്തിലും അനുബന്ധ നിയമത്തിലും ഭേദഗതി വരുത്തുന്നതാണ് ഓർഡിനൻസ്.16ല്‍ താഴെ പ്രായമുള്ള പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുന്ന ഓര്‍ഡിനന്‍സിന് കേന്ദ്രമന്ത്രി സഭ കഴിഞ്ഞ ദിവസം അംഗീകാരം നൽകിയിരുന്നു.12 വയസ്സില്‍ താഴെ പ്രായമുള്ള പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷ ഉറപ്പുവരുത്തുന്നതിന് പുറമേ 16 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്താല്‍ ലഭിക്കുന്ന കുറഞ്ഞശിക്ഷ 10 വര്‍ഷം തടവില്‍നിന്ന് 20 വര്‍ഷമാക്കിയിരുന്നു.ഇത് ജീവപര്യന്തമായി വര്‍ധിപ്പിക്കാനും ഓർഡിനൻസിൽ വ്യവസ്ഥയുണ്ട്.പാർലമെന്റിന്റെ അടുത്ത സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കും.ഇതിനു മുന്നോടിയായി ഇന്നലെ പാസാക്കിയ ഓർഡിനൻസ് ആണ് രാഷ്‌ട്രപതി ഇപ്പോൾ അംഗീകരിച്ചിരിക്കുന്നത്.കഠുവയിൽ മാനഭംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുഞ്ഞിനു നീതി ലഭ്യമാക്കുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി നൽകിയ ഉറപ്പിന്‍റെ കൂടി ഭാഗമാണ് നിയമഭേദഗതിയെന്നു കേന്ദ്രസർക്കാർ വിശദീകരിച്ചു.

കോഴിക്കോട് കാറിനു മുകളിൽ ബസ് മറിഞ്ഞ് നിരവധിപേർക്ക് പരിക്ക്

keralanews many people were injured when the bus fell on the top of car

കോഴിക്കോട്:കോഴിക്കോട് തൊണ്ടയാട് ജംഗ്ഷനിൽ നിയന്ത്രണം വിട്ട ബസ് കാറിന് മുകളിലേക്ക് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്കേറ്റു.പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.ബസ് യാത്രക്കാര്‍ക്കാണ് കൂടുതലായും പരിക്കേറ്റത്.കോഴിക്കോട് നഗരത്തിലേക്ക് വന്ന സിറ്റി ബസ്സാണ് അപകടത്തിൽപ്പെട്ടത്. നിര്‍ത്തിയിട്ടിരുന്ന കാറിനും ബൈക്കിനും മുകളിലേക്കാണ് ബസ് മറിഞ്ഞത്.കാറിലും ബസ്സിലും ഈ സമയം യാത്രക്കാര്‍ ഉണ്ടായിരുന്നില്ല.നാട്ടുകാരും പോലീസും ചേർന്നാണ് രക്ഷാപ്രവർത്തനങ്ങൾ നടത്തിയത്.ആരുടെയും പരിക്ക് ഗുരുതരമല്ല.