News Desk

നീറ്റ്‌ പരീക്ഷ ഇന്ന്

School Staff checking  the applicants before entering for NEET Exam at Ajit Karam Singh International School in Sector 41 of Chandigarh on Sunday, July 24 2016. Express Photo by Kamleshwar Singh *** Local Caption *** School Staff checking  the applicants before entering for NEET Exam at Ajit Karam Singh International School in Sector 41 of Chandigarh on Sunday, July 24 2016. Express Photo by Kamleshwar Singh

തിരുവനന്തപുരം:ഈ വർഷത്തെ മെഡിക്കൽ അനുബന്ധ മെഡിക്കൽ കോഴ്സുകളിലെ പ്രവേശനത്തിനായുള്ള നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ്(നീറ്റ്) ഇന്ന് നടക്കും. രാജ്യത്താകെ 150 കേന്ദ്രങ്ങളിലായാണ് പരീക്ഷ നടക്കുന്നത്.കേരളത്തിൽ തിരുവനന്തപുരം, കൊല്ലം,ആലപ്പുഴ,കോട്ടയം,എറണാകുളം, തൃശൂർ,പാലക്കാട്,മലപ്പുറം,കോഴിക്കോട്,കണ്ണൂർ എന്നിവിടങ്ങളിലാണ് പരീക്ഷ കേന്ദ്രങ്ങളുള്ളത്.രാവിലെ പത്തു മണിമുതൽ ഉച്ചയ്ക്ക് ഒരുമണി വരെയാണ് പരീക്ഷ നടക്കുക.സംസ്ഥാനത്ത് ഒരു ലക്ഷത്തോളം പേരാണ് പരീക്ഷ എഴുതുന്നത്. പരിശോധനകൾക്ക് ശേഷം രാവിലെ ഏഴരമണി മുതൽ വിദ്യാർത്ഥികളെ പരീക്ഷ ഹാളിൽ പ്രവേശിപ്പിച്ചു.9.30 വരെ മാത്രമേ വിദ്യാർത്ഥികളെ പരീക്ഷ ഹാളിനകത്ത് പ്രവേശിപ്പിക്കുകയുള്ളൂ.അതിനു ശേഷം എത്തുന്നവരെ ഹാളിൽ പ്രവേശിപ്പിക്കില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു.നെറ്റിൽ നിന്നും ഡൌൺലോഡ് ചെയ്തെടുത്ത അഡ്മിറ്റ് കാർഡും പാസ്പോർട്ട് സൈസ് ഫോട്ടോയും മാത്രമേ ഹാളിനകത്തേക്ക് കൊണ്ടുപോകാൻ പാടുള്ളൂ.ഹാജർ പട്ടികയിൽ വിദ്യാർത്ഥികളുടെ വിരലടയാളവും പതിപ്പിക്കണം.പരീക്ഷയ്ക്ക് ഹാജരാകുന്ന വിദ്യാർഥികൾ ധരിക്കേണ്ട ഡ്രസ്സ് കോഡ് നേരത്തെ പ്രസിദ്ധീകരിച്ചിരുന്നു.ഇളം നിറത്തിലുള്ള ഹാഫ് കൈ വസ്തങ്ങളാണ് ധരിക്കേണ്ടത്.വസ്ത്രത്തിൽ വലിയ ബട്ടൺ,ബാഡ്ജ്, ബ്രൂച്ച്,പൂവ് എന്നിവയൊന്നും പാടില്ല.ചെറിയ ഹീലുള്ള ചെരിപ്പുകളാണ് ധരിക്കേണ്ടത്.ഷൂസ് ഉപയോഗിക്കാൻ പാടില്ല.പെൺകുട്ടികൾക്ക് ശിരോവസ്ത്രം ധരിക്കാൻ അനുമതിയുണ്ട്.എന്നാൽ ഇത്തരം വിദ്യാർഥികൾ പരിശോധനയ്ക്കായി ഒരു മണിക്കൂർ മുൻപെങ്കിലും പരീക്ഷാകേന്ദ്രത്തിൽ ഹാജരാകണം.മൊബൈൽ ഫോൺ, വെള്ളക്കുപ്പി,ജോമെട്രി ബോക്സ്,പെൻസിൽ ബോക്സ്,ബെൽറ്റ്,തൊപ്പി,വാച്ച്,തുടങ്ങിയവയും പരീക്ഷ ഹാളിൽ അനുവദിക്കില്ല.ജൂൺ അഞ്ചിനകം പരീക്ഷയുടെ റിസൾട്ട് പ്രസിദ്ധീകരിക്കും

ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത;കേരളത്തിലെ ആറു ജില്ലകളിൽ ജാഗ്രതാ നിർദേശം

keralanews chance of heavy rain and wind in kerala alert in six district of kerala

തിരുവനന്തപുരം:സംസ്ഥാനത്ത് ഇടിയോടു കൂടിയ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.ഇതിനെ തുടർന്ന് കേരളത്തിലെ ആറു ജില്ലകളിൽ അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളില്‍ കാറ്റിനൊപ്പം ശക്‌തമായ ഇടിമിന്നലോടെ വ്യാപകമഴയ്‌ക്കും സാധ്യതയുണ്ട്‌.ഉത്തരേന്ത്യയില്‍ നാശം വിതച്ച പൊടിക്കാറ്റിനും പേമാരിക്കും പിന്നാലെയാണിത്. മൽസ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് നിർദേശമുണ്ട്.കടൽ പ്രക്ഷുബ്‌ധമാകാൻ സാധ്യതയുണ്ടെന്നും തീരദേശവാസികൾക്കാവശ്യമായ സുരക്ഷയൊരുക്കണമെന്നും ജില്ലാ ഭരണകൂടത്തോടും മറ്റ് അധികൃതരോടും നിർദേശിച്ചിട്ടുണ്ട്‌.ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കു തയാറായിരിക്കാൻ വിവിധ വകുപ്പുകൾക്കും നിർദേശം നൽകി.

സ്കൂൾ പരിസരങ്ങൾ സിസിടിവി നിരീക്ഷണത്തിലാക്കാൻ ഒരുങ്ങി കണ്ണൂർ ടൌൺ പോലീസ്

keralanews kannur town police ready to made school premises under cctv surveillance

കണ്ണൂര്‍: സ്‌കൂള്‍ പരിസരങ്ങള്‍ സിസിടിവി നിരീക്ഷണത്തിലാക്കുന്ന  പദ്ധതിയുമായി കണ്ണൂര്‍ ടൗണ്‍ പോലീസ്.സ്‌കൂള്‍ പരിസരങ്ങളിലെ സാമൂഹ്യ വിരുദ്ധ ശല്യം ഒഴിവാക്കുക,ലഹരി വസ്തുക്കളുടെ വില്‍പന, ഉപയോഗം എന്നിവക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുക എന്നിവ  ലക്ഷ്യമിട്ടാണ് പ്രധാനമായും പദ്ധതി നടപ്പിലാക്കുന്നത്.ലൈസന്‍സില്ലാതെ ടു വീലര്‍ ഉപയോഗിക്കുക,അനാവശ്യമായി ക്ലാസ് കട്ട് ചെയ്ത് കറങ്ങി നടക്കുന്നവിരുതന്മാരെയും ഇനി ക്യാമറ ഒപ്പിയെടുക്കും.സ്‌കൂള്‍ പരിസരങ്ങളില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിച്ച് അതിന്റെ ഒരു മോണിറ്റര്‍ സ്‌കൂള്‍ മേലധികാരിയുടെ മുറിയിലും ഒന്ന് കണ്ണൂര്‍ ടൗണ്‍ സ്റ്റേഷനിലും ഘടിപ്പിച്ച് നിരീക്ഷികുന്ന സംവിധാനം ആവിഷ്‌കരിക്കുന്നതോടെ സ്‌കൂള്‍ പരിസരങ്ങള്‍ സുരക്ഷാ വലയത്തിലാവും.സ്റ്റേഷനതിര്‍ത്തിയിലെ സ്കൂളുകളിൽ  ഭൂരിഭാഗം സ്‌കൂള്‍ അധികൃതരും പദ്ധതിയുമായി സഹകരിക്കാമെന്ന് അറിയിച്ചിട്ടുണ്ട്. സിഎച്ച്എം എളയാവൂര്‍, എസ് എന്‍ കോളേജ്, കോര്‍ജാന്‍ പുഴാതി പള്ളിക്കുന്ന്, എംടിഎം  പയ്യാമ്പലം ഗേള്‍സ്, സെന്റ് മൈക്കിള്‍സ്,ക്യഷ്ണമേനോന്‍ വനിതാ കോളേജ്,ചാലാട് യു പി, എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്. അടുത്ത അദ്ധ്യയന വര്‍ഷം തുടങ്ങുമ്പോഴേക്ക് ക്യാമറകള്‍ സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നത്. 8 ലക്ഷത്തോളം രൂപ ചെലവുവരുന്ന പദ്ധതിക്ക്  ഒരു സ്‌കൂള്‍ ശരാശരി അറുപതിനായിരം രൂപയോളം സമാഹരിക്കേണ്ടി വരും.അത്രയും തുക സ്‌കൂള്‍ അധികൃതര്‍ക്ക് താങ്ങാവുന്നതിലും അപ്പുറമാണ്.പ്രസ്തുത സ്‌കൂളുകളില്‍ പഠിച്ച് ഉന്നത നിലയില്‍ എത്തിയ പൂര്‍വ്വ വിദ്യാര്‍ത്ഥികളോ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനകളോ വിചാരിച്ചാല്‍ മാത്രമെ ഇത്രയും തുക സമാഹരിക്കാന്‍ സാധിക്കുകയുള്ളു.അതുകൊണ്ടുതന്നെ സ്‌കൂള്‍ അധിക്യതരുടെയും പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനകളുടെയും ഒരു യോഗം അടുത്ത് തന്നെ ടൗണ്‍ സ്റ്റേഷനില്‍ ഇതിനായി വിളിച്ച് ചേര്‍ക്കുന്നുണ്ട്.

മൊറാഴയിൽ കുന്നിടിച്ചു നികത്തി സ്വകാര്യ കമ്പനി റിസോർട് നിർമിക്കുന്നത് ജിയോളജി വകുപ്പ് അന്വേഷിക്കും

keralanews the department of geology will investigate the construction of a private company resort in morazha

കണ്ണൂർ:മൊറാഴ വെള്ളിക്കീലിൽ ഉടുപ്പകുന്ന് ഇടിച്ചു നികത്തി സ്വകാര്യ കമ്പനി റിസോർട് നിർമിക്കുന്നതിനെ കുറിച്ച് ജിയോളജി വകുപ്പ് അന്വേഷിക്കും. റിസോർട് നിർമാണം പാരിസ്ഥിതിക ആഘാതം ഉണ്ടാക്കുമെന്ന് കാണിച്ച് ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ബക്കളം യൂണിറ്റ് നൽകിയ പരാതിയിലാണ് അന്വേഷണം.ജില്ലാ കളക്റ്റർക്കാണ് പരാതി നൽകിയിരിക്കുന്നത്.ഉടുപ്പകുന്ന് പൂർണ്ണമായും ഇടിച്ചു നികത്തിക്കൊണ്ടുള്ള നിർമാണത്തിലെ പരിസ്ഥിതികാഘാതം പഠിക്കണമെന്നാണ് സാഹിത്യ പരിഷത്തിന്റെ ആവശ്യം.സിപിഎം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി ജയരാജന്റെ മകൻ പി.കെ ജെയ്സൺ ചെയർമാനായ സ്വകാര്യ കമ്പനിയാണ് റിസോർട്ട് നിർമിക്കുന്നത്.2016 ഒക്ടോബറിലാണ് റിസോർട്ട് നിർമാണത്തിന് അധികൃതർ അനുമതി നൽകിയത്. ആന്തൂർ നഗരസഭയിലെ പത്തേക്കർ സ്ഥലത്താണ് കുന്നിടിച്ച് ആയുർവേദ റിസോർട്ടും ആശുപത്രിയും സ്ഥാപിക്കുന്നത്.കണ്ണൂർ ആയുർവേദിക് മെഡിക്കൽ കെയർ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ പേരിലാണ് നിർമാണം.കണ്ണൂരിലെ പ്രമുഖ വ്യവസായ ഗ്രൂപ്പായ കാദിരി ഗ്രൂപ്പും കമ്പനിയിൽ പങ്കാളികളാണ്.

കാടാച്ചിറ സബ് രജിസ്ട്രാർ ഓഫീസിലെ ബെഞ്ച് തകർന്നു വീണ് പരിക്കേറ്റയാൾ മരിച്ചു

keralanews man who injured when the bench collapsed in kadachira sub registrar office died

കണ്ണൂർ:കാടാച്ചിറ സബ് രജിസ്ട്രാർ ഓഫീസിലെ ബെഞ്ച് തകർന്നു വീണ് പരിക്കേറ്റയാൾ മരിച്ചു.കാപ്പാട് സി.പി സ്റ്റാറിന് സമീപത്തെ മണലിലെ വത്സരാജൻ(55) ആണ് മരിച്ചത്. തയ്യൽ തൊഴിലാളിയായിരുന്നു.ഒരാഴ്ചയായി പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന വത്സരാജൻ ഇന്നലെ ഉച്ചയോടെയാണ് മരിച്ചത്.കഴിഞ്ഞ ഏപ്രിൽ 18 ന് ഭൂസ്വത്ത് ഭാഗിക്കുന്നതുമായി ബന്ധപ്പെട്ട ആവശ്യത്തിനായി കാടാച്ചിറ സബ് രജിസ്ട്രാർ ഓഫീസിൽ കുടുംബാംഗങ്ങളോടൊപ്പം  എത്തിയതായിരുന്നു അദ്ദേഹം.രെജിസ്ട്രേഷനുമായി ബന്ധപ്പെട്ട രേഖകൾ ഓഫീസിൽ നൽകിയ ശേഷം ബെഞ്ചിലിരുന്നതായിരുന്നു.ഉടൻ ബെഞ്ചിന്റെ ഒരു ഭാഗം ഇളകി വീണ് വത്സരാജൻ മുറ്റത്തേക്ക് മറിഞ്ഞു വീഴുകയായിരുന്നു. കൂടെയുണ്ടായിരുന്നവർ ഉടൻ തന്നെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു.പിന്നീട് വിദഗ്ദ്ധ ചികിത്സക്കായി മംഗലാപുരത്തെ ആശുപത്രിയിലേക്ക് മാറ്റി.ഇവിടെ നടത്തിയ പരിശോധനയിൽ വീഴചയിൽ നട്ടെല്ലിന് ക്ഷതം സംഭവിച്ചതായി കണ്ടെത്തി.വത്സരാജന് സംസാരശേഷിയും കഴുത്തിന് താഴെ ചലനശേഷിയും നഷ്ടപ്പെട്ടിരുന്നു.വെന്റിലേറ്റർ വഴിയാണ് ജീവൻ നിലനിർത്തിയിരുന്നത്.ഒരാഴ്ച മുൻപ് വത്സരാജനെ പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു.പരേതനായ ദാമോദരന്റേയും നളിനിയുടെയും മകനാണ്.ഭാര്യ:സാവിത്രി, മക്കൾ:സായൂജ്,സാന്ദ്ര.

കേരളത്തിൽ കനത്ത മഴയ്ക്കും പൊടിക്കാറ്റിനും സാധ്യത

keralanews there is a possibility of heavy rain and dust storm in kerala

തിരുവനന്തപുരം:കേരളം അടക്കം പത്തു സംസ്ഥാനങ്ങളിൽ കൂടി അടുത്ത രണ്ടു ദിവസങ്ങളിൽ കനത്ത മഴയ്ക്കും പൊടിക്കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം വ്യക്തമാക്കി.മെയ് അഞ്ചു മുതൽ ഏഴുവരെയാണ് കനത്ത മഴയ്ക്ക് സാധ്യതയുള്ളതായി കണക്കാക്കുന്നത്.ഉത്തരേന്ത്യയിൽ അനുഭവപ്പെടുന്ന പൊടിക്കാറ്റ് തുടരുമെന്നും റിപ്പോർട്ടിൽ പറയുന്നു.ശക്തമായ മഴയിലും പൊടിക്കാറ്റിലും രാജസ്ഥാനിലും യുപിയിലും നിരവധിപേരാണ് മരിച്ചത്.ഡെൽഹിയിലടക്കം വിവിധയിടങ്ങളിൽ വീശിയടിച്ച കാറ്റിനു മണിക്കൂറിൽ നൂറു കിലോമീറ്ററിലേറെയായിരുന്നു വേഗത.

സ്പോർട്സിലൂടെ ആരോഗ്യം;’സാഹസിക മാസം’ പദ്ധതിയുമായി ജില്ലാ ഭരണകൂടം

keralanews health through sports district administration is with the month of adventure

കണ്ണൂർ: സ്പോർട്സിലൂടെ പൊതുസമൂഹത്തിന്‍റെ കായികക്ഷമത വർധിപ്പിക്കുക,ജീവിത ശൈലീ രോഗങ്ങൾ കുറയ്ക്കുക എന്നീ ലക്ഷ്യത്തോടെ സാഹസിക മാസം പദ്ധതിയുമായി ജില്ലാ ഭരണകൂടം. പദ്ധതിക്ക് ഈ മാസം ആറിന് തുടക്കമാകും.ആറാം തീയതി മുതലുള്ള നാല് ഞായറാഴ്ചകളിൽ ജനകീയ പങ്കാളിത്തത്തോടെ സൈക്കിൾ റാലി, മാരത്തണ്‍, കയാക്കിംഗ്, നീന്തൽ എന്നീ കായിക വിനോദ പരിപാടികളാണ് പദ്ധതിയുടെ ഭാഗമായി ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് ജില്ലാ കളക്‌ടർ മിർ മുഹമ്മദ് അലി പത്രസമ്മേളനത്തിൽ അറിയിച്ചു.വ്യായാമവും മാനസികോല്ലാസവും കോർത്തിണക്കി ജനസമൂഹത്തെ ഒരുമിപ്പിക്കുന്നതാണ് പദ്ധതി.ആറാം തീയതി കണ്ണൂർ മുതൽ മുഴപ്പിലങ്ങാട് വരെ നടക്കുന്ന സൈക്കിൾ യജ്ഞത്തോടെയാണ് സാഹസികമാസത്തിന് തുടക്കമാവുക. സൈക്കിളുമായി വരുന്ന ആർക്കും സൈക്കിൾ സവാരിയിൽ പങ്കെടുക്കാം.മുഴപ്പിലങ്ങാട് ബീച്ചിൽ മൂന്നു കിലോമീറ്റർ സൈക്കിൾ മത്സരവും സംഘടിപ്പിക്കുന്നുണ്ട്. ജില്ലാ സ്പോർട്സ് കൗണ്‍സിലിന്‍റെ സഹകരണത്തോടെയാണ് സൈക്കിൾ സവാരി സംഘടിപ്പിക്കുക.പതിമൂന്നാം തീയതി തലശ്ശേരിയിൽ സംഘടിപ്പിക്കുന്ന ഹെറിറ്റേജ് മാരത്തണ്‍ ആണ് സാഹസിക മാസം പദ്ധതിയിലെ രണ്ടാമത്തെ പരിപാടി. 1.5 കിലോമീറ്ററായിരിക്കും ഇതിന്‍റെ ദൈർഘ്യം.തലശേരി കോട്ട, തിരുവങ്ങാട് ക്ഷേത്രം, ഗുണ്ടർട്ടിന്‍റെ പ്രതിമ, സെന്‍റ് പാട്രിക്സ് ചർച്ച് തുടങ്ങിയ പൈതൃകസ്മാരകങ്ങളിൽ സെൽഫി പോയിന്‍റുകളും ഒരുക്കും. 200 രൂപയാണ് മാരത്തണിന്‍റെ ഫീസ്. മൂന്നാമത്തെ ഞായറാഴ്ചയായ ഇരുപതാം തീയതി നീന്തൽപ്രേമികൾക്കായി വളപട്ടണം പുഴയിൽ പറശിനി ക്രോസ് എന്ന പേരിൽ നീന്തൽ മത്സരം സംഘടിപ്പിക്കും. പറശിനിക്കടവിൽ നിന്നാരംഭിക്കുന്ന നീന്തൽ മത്സരം വളപട്ടണം പുഴയിൽ അവസാനിക്കും.570 മീറ്റർ വീതിയുള്ള പറശിനി ക്രോസ്’ വിജയകരമായി പൂർത്തിയാക്കുന്നവർക്ക്  ജില്ലാ ടൂറിസം പ്രൊമോഷൻ കൗണ്‍സിൽ സർട്ടിഫിക്കറ്റും നൽകും.നീന്തൽ പരിശീലനത്തിനുള്ള അവസരവും അന്നേ ദിവസം ഉണ്ടാവും.പദ്ധതിയുടെ അവസാന ദിവസമായ ഇരുപത്തിയേഴാം തീയതി ഞായറാഴ്ച പയ്യന്നൂരിനടുത്തുള്ള കവ്വായി പുഴയിൽ കയാക്കിങ് യജ്ഞം സംഘടിപ്പിക്കും.കവ്വായിയിലെ ടൂറിസം സാധ്യതകൾ മെച്ചപ്പെടുത്തുകയെന്ന ഉദ്ദേശ്യത്തോടെയാണ് ഇവിടെ പരിപാടി സംഘടിപ്പിക്കുന്നത്.ഈ പരിപാടികൾക്ക് പുറമെ പദ്ധതിയുടെ ഭാഗമായി ‘ഗിഫ്റ്റ് എ സൈക്കിൾ’ എന്ന പരിപാടിയും സംഘടിപ്പിക്കും.പ്രിയപ്പെട്ടവർക്കും അർഹതപ്പെട്ടവർക്കും സൈക്കിൾ ദാനം ചെയ്യാൻ വ്യക്തികൾക്കും സംഘടനകൾക്കും അവസരമൊരുക്കുന്ന ഈ പരിപാടി മേയ് നാലിനു ജില്ലാ കളക്‌ടർ ഉദ്ഘാടനം ചെയ്യും.ഓരോ ഞായറാഴ്ചകളിലും രാവിലെ മുതൽ സജീവമാകുന്ന പരിപാടികളിൽ കേരളത്തിൽ എവിടെനിന്നും എത്തുന്നവർക്കും പങ്കെടുക്കാം.പരിപാടികളിൽ പങ്കെടുക്കാൻ ആഗ്രഹമുള്ളവർക്ക് ഡിറ്റിപിസിയിലും www.wearekannur.com എന്ന വെബ്സൈറ്റിലും രജിസ്റ്റർ ചെയ്യാം.പരിപാടിയെ കുറിച്ചുള്ള സംശയങ്ങൾക്ക് 9645454500 എന്ന ഫോൺ നമ്പറിലും ബന്ധപ്പെടാം.

എസ്എസ്എൽസി ഫലം;കണ്ണൂർ ജില്ലയ്ക്ക് മൂന്നാം സ്ഥാനം

keralanews sslc result third place for kannur district

കണ്ണൂര്‍: എസ്എസ്എല്‍സി പരീക്ഷയില്‍ കണ്ണൂർ ജില്ലയ്ക്ക് മികച്ച നേട്ടം.ജില്ലയില്‍ പരീക്ഷയെഴുതിയ 99.04 ശതമാനം പേരും ഉന്നതപഠനത്തിന് അര്‍ഹരായി. സംസ്ഥാനതലത്തിൽ മൂന്നാം സ്ഥാനമാണ് കണ്ണൂരിന്.  കഴിഞ്ഞ തവണ 97.08 ശതമാനവുമായി അഞ്ചാം സ്ഥാനത്തായിരുന്നു ജില്ല.ഒന്നാം സ്ഥാനം നേടിയ എറണാകുളം ജില്ലയിൽ 33,074 കുട്ടികളും രണ്ടാം സ്ഥാനക്കാരായ പത്തനംതിട്ടയിൽ 11,294 കുട്ടികളും പരീക്ഷയ്ക്കിരുന്നപ്പോൾ 34,227 പേരെ പരീക്ഷയ്ക്കിരുത്തിയാണ് കണ്ണൂർ ജില്ല ഈ നേട്ടം കരസ്ഥമാക്കിയത്.102 സ്കൂളുകൾ പരീക്ഷ എഴുതിയ മുഴുവൻ വിദ്യാർഥികളെയും വിജയിപ്പിച്ച് 100 ശതമാനം വിജയം നേടി. ഇതില്‍ 46 എണ്ണവും സർക്കാർ സ്കൂളുകളാണ്. 29 എണ്ണം എയ്ഡഡും 27 അൺ എയ്ഡഡ് സ്കൂളുകളുമാണ്.ജില്ലയിലെ 3320 കുട്ടികൾക്ക് എല്ലാ വിഷയത്തിലും എപ്ലസ് നേടാനുമായി. കഴിഞ്ഞ വർഷം ഇത് 1997 ആയിരുന്നു. സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്‍റെ ഭാഗമായി ജില്ലയില പഠനനിലവാരം മെച്ചപ്പെടുത്തുന്നതിന് പ്രത്യേക കർമപദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയിരുന്നു. ഇതിനോടൊപ്പം വിദ്യാഭ്യാസ വകുപ്പും അധ്യാപകരും പിടിഎകളും നടത്തിയ കൂട്ടായ പരിശ്രമങ്ങളാണ് ഇത്തരമൊരു നേട്ടം കൈവരിക്കാൻ സഹായിച്ചതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ.വി സുമേഷ് പറഞ്ഞു.നൂറു ശതമാനം വിജയം എന്ന ലക്‌ഷ്യം നേടാനായില്ലെങ്കിലും മുകുളം പദ്ധതിവഴി മികച്ച വിജയം നേടാൻ ജില്ലയ്ക്കായി.അടുത്ത വർഷം 100 ശതമാനം വിജയം കൈവരിക്കുന്നതിനായി സ്കൂളുകളിൽനിന്നും അധ്യാപകരിൽനിന്നും രക്ഷിതാക്കളിൽനിന്നുമുള്ള പിന്തുണ തുടർന്നും ഉണ്ടാകണമെന്നും കെ.വി. സുമേഷ് അഭ്യർഥിച്ചു.

തളിപ്പറമ്പ് ടാഗോർ വിദ്യാനികേതൻ സ്കൂളിൽ അഞ്ചാം ക്ലാസ്സിലേക്കുള്ള പ്രവേശനത്തിൽ ബഹളം

keralanews conflict in the admission for fifth standard in tagor vidyanikethan school thalipparamaba

തളിപ്പറമ്പ്:തളിപ്പറമ്പ് ടാഗോർ വിദ്യാനികേതൻ സ്കൂളിൽ അഞ്ചാം ക്ലാസ്സിലേക്കുള്ള പ്രവേശനത്തിൽ ബഹളത്തിൽ കലാശിച്ചു.പ്രവേശനത്തിനായി വ്യാഴാഴ്ച രാവിലെ സ്കൂളിലത്താണ് വിദ്യാർത്ഥികൾക്ക് നിർദേശം നൽകിയിരുന്നത്.എന്നാൽ സ്കൂളിൽ ഇടം കിട്ടാനുള്ള പ്രയാസമോർത്ത് ചില രക്ഷിതാക്കൾ തലേ ദിവസം രാത്രി തന്നെ സ്കൂളിലെത്തിയിരുന്നു.വ്യാഴാഴ്ച രാവിലെയായപ്പോഴേക്കും ഇരുനൂറോളംപേർ കുട്ടികളുമായി എത്തി.ഇംഗ്ലീഷ് മീഡിയത്തിലും മലയാളം മീഡിയത്തിലുമായി 120 കുട്ടികൾക്ക് പ്രവേശനം നൽകാനായിരുന്നു അധികൃതരുടെ തീരുമാനം.എന്നാൽ സ്കൂളിലെത്തിയ മുഴുവൻ വിദ്യാർത്ഥികൾക്കും പ്രവേശനം നൽകണമെന്നാവശ്യപ്പെട്ട് കെഎസ്‌യു,എംഎസ്എഫ്,യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തി.പോലീസും പ്രതിഷേധക്കാരും തമ്മിൽ ഉന്തലും തള്ളലും ഉണ്ടായി.ഒമ്പതരയോടെയാണ് രക്ഷിതാക്കളെയും വിദ്യാർത്ഥികളെയും സ്കൂളിലേക്ക് കടത്തി വിടാൻ തുടങ്ങിയത്.ഇതിനിടെ ടോക്കൺ നൽകിയുള്ള പ്രവേശനത്തിനെതിരെ പ്രതിഷേധമുയർന്നു.പ്രതിഷേധക്കാരും പോലീസും പലവട്ടം സംസാരിച്ചിട്ടും പ്രശ്നം തീരാതായതോടെ ജില്ലാ വിദ്യാഭ്യാസ ഓഫീസർ ഇടപെട്ട് പ്രവേശനത്തിനെത്തിയ എല്ലാവർക്കും അപേക്ഷ ഫോം നല്കാൻ ആവശ്യപ്പെട്ടു.പ്രവേശനക്കാര്യം അടുത്ത ദിവസം ചർച്ച ചെയ്ത് തീരുമാനിക്കാം എന്ന പ്രഖ്യാപനത്തോടെയാണ് പ്രശ്നങ്ങൾക്ക്  തീരുമാനമായത്.

പിഡിപി നേതാവ് അബ്ദുൽ നാസർ മദനി ഇന്ന് കേരളത്തിലെത്തും

keralanews pdp leader adul nasar madani will reach kerala today

ബെംഗളൂരു:പിഡിപി നേതാവ് അബ്ദുൽ നാസർ മദനി ഇന്ന് കേരളത്തിലെത്തും. കേരളത്തിലേക്കുള്ള യാത്രക്ക് എൻഐഎ കോടതി അനുവാദം നൽകിയിട്ടും ബംഗളൂരു പോലീസിന്‍റെ സുരക്ഷാ അനുമതി വൈകിച്ചതോടെ വ്യാഴാഴ്ച യാത്ര മുടങ്ങിയിരുന്നു.പിന്നീട് സിറ്റി ആംഡ് റിസർവ് പോലീസിന്റെ സഹായത്തോടെ സുരക്ഷ ഏർപ്പാടാക്കിയതിനെ തുടർന്നാണ് ഇന്ന് കേരളത്തിലേക്ക് മടങ്ങാൻ മദനിക്ക് അവസരമൊരുക്കിയത്.നേരത്തെ കർണാടക തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ മഅദനിയ്ക്ക് അകമ്പടി പോകാൻ പോലീസുകാർ ഇല്ലെന്നാണ് ബംഗളൂരു സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചിരുന്നത്.മെയ് മൂന്നു മുതൽ 11 വരെ കേരളത്തിൽ താങ്ങാനാണ് മദനിക്ക് കോടതി അനുവാദം നൽകിയിരിക്കുന്നത്. അർബുദ രോഗിയായ മാതാവിനെ കാണാൻ കേരളത്തിലേക്ക് പോകണമെന്നാവശ്യപ്പെട്ടാണ് മഅദനി അപേക്ഷ നൽകിയത്